കോവിഡ് നമ്മുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും, അത് ശാരീരികക്ഷമതയെ കാര്യമായി ബാധിച്ചിട്ടില്ലെന്നു പറയാം. ആളുകൾ കൂടുതൽ ആരോഗ്യത്തോടെയിരിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഫിറ്റ്നസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ശ്രമിച്ച കാലം കൂടിയാണിത്. തൽഫലമായി, വിവിധ ജിം ഉപകരണങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചു. ഇതിൽപെട്ടതാണ് ട്രെഡ്മില്ലുകൾ. നേരത്തേ ജിംനേഷ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ട്രെഡ്മില്ലുകൾ ഇപ്പോൾ വീടകങ്ങളിലും ഇടംനേടിയിരിക്കുന്നു. വ്യായാമം ചെയ്യാൻ സ്ഥലവും സമയവും കുറവുള്ളവരുടെ ആശ്രയമാണു ട്രെഡ്മില്ലുകൾ. നടത്തം, ഓട്ടം, സ്പീഡിലുള്ള ഓട്ടം, ജോഗിങ് ഇതെല്ലാം ഇഷ്ടമനുസരിച്ചു ചെയ്യാമെന്നതാണു ട്രെഡ്മില്ലിെൻറ ഗുണവും പ്രത്യേകതയും. സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഉപകരണമാണിത്. ട്രെഡ്മില്ലിൽ ഓടുകയും നടക്കുകയും ചെയ്യുന്നവർക്കുള്ള ചില ടിപ്സുകൾ:
ട്രെഡ്മില്ലിൽ ഓൺചെയ്ത ഉടൻ വേഗത കൂട്ടി ഇടരുത്. വാം അപ് ചെയ്ത ശേഷം മാത്രമേ ട്രെഡ്മിൽ ഉപയോഗിക്കാവൂ. ഇത് ഹൃദയമിടിപ്പ് ഉയർത്തുകയും പേശികൾ അയയാനും കൂടുതൽ കാര്യക്ഷമമാകാനും ഉപകരിക്കും. വേഗത കൂട്ടുന്നതിന് മുമ്പ് ട്രെഡ്മില്ലിൽ അഞ്ചു മിനിറ്റ് നടക്കണം.
വർക്ക് ഔട്ട് കൃത്യമായി ചെയ്യാൻ ട്രെഡ്മില്ലിെൻറ വ്യത്യസ്ത പ്രവർത്തനങ്ങൾ പഠിക്കണം. ജിമ്മിലാണെങ്കിൽ ട്രെയിനറുടെ സഹായം തേടിയ ശേഷം വേണം ഉപയോഗിക്കാൻ. ഹൃദയമിടിപ്പ്, ഓട്ടത്തിെൻറ സമയം, കലോറി തുടങ്ങിയവ അറിയാനുള്ള സൗകര്യം ട്രെഡ്മില്ലിലുണ്ട്.
നിങ്ങളുടെ ഭാരം 90 കിലോഗ്രാം ആണെങ്കിൽ, കുറഞ്ഞത് 110 കിലോഗ്രാം ശേഷിയുള്ള ട്രെഡ്മില്ലുകൾ വാങ്ങുക. (നിലവിലെ ഭാരത്തിൽനിന്ന് 20 കിലോഗ്രാം കൂടുതൽ ശേഷിയുള്ളതാവണം ട്രെഡ്മിൽ).
ഓട്ടത്തിൽ സഹായിക്കുന്നതിന് ട്രെഡ്മില്ലുകൾക്ക് പ്രീ-സെറ്റ് വർക്കൗട്ടുകളോ ഇടവേളകളോ ഉണ്ട്.
ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ക്രമീകരണങ്ങളും ബട്ടണുകളും അമർത്തരുത്
ട്രെഡ്മില്ലിെൻറ ചരിവ് ഒരു ശതമാനത്തിനും രണ്ടു ശതമാനത്തിനും ഇടയിൽ സജ്ജമാക്കുക. അതേസമയം, ചരിവ് ഏഴു ശതമാനത്തിൽ കൂടുതൽ ക്രമീകരിക്കരുത്. ഇത് പുറം, ഇടുപ്പ്, കണങ്കാൽ എന്നിവയിൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഹാൻഡ്റെയിലോ കൺസോളിലോ പിടിക്കരുത്
ട്രെഡ്മില്ലിൽ നടക്കുമ്പോഴോ ഓടുമ്പോഴോ കൈവരികൾ മുറുകെ പിടിക്കേണ്ടതുണ്ടെന്ന് ചിലർ കരുതുന്നു. എന്നാൽ, ട്രെഡ്മില്ലിൽ സുരക്ഷിതമായി കയറാനും ഇറങ്ങാനും സഹായിക്കാൻ മാത്രമാണ് കൈവരികൾ സ്ഥാപിച്ചിരിക്കുന്നത്
മുന്നോട്ട് ചായരുത്, താഴേക്ക് നോക്കരുത്, നിങ്ങളുടെ കാൽനട മാത്രം ശ്രദ്ധിക്കുക
പ്രവർത്തിച്ചുകൊണ്ടിരിക്കുേമ്പാൾ പെെട്ടന്ന് ഓഫ് ചെയ്യരുത്
വീഴാതിരിക്കാൻ ശ്രദ്ധിക്കണം. വീണാൽ വലിയ അപകടത്തിന് സാധ്യതയുണ്ട്
എളുപ്പത്തിൽ എടുക്കാവുന്നിടത്ത് ഒരു കുപ്പി വെള്ളം സൂക്ഷിക്കുക, ട്രെഡ്മില്ലിൽ ഓടുന്ന ഓരോ 20 മിനിറ്റിലും കുറഞ്ഞത് നാലു മുതൽ ആറ് ഔൺസ് വരെ വെള്ളം കുടിക്കുക.
കൂൾ ഡൗൺ ആവുക (വേഗത പതുക്കെ കുറച്ച ശേഷം മാത്രം ഓഫ് ചെയ്യുക)
ട്രെഡ്മില്ലിൽനിന്ന് ഇറങ്ങുന്നതിനുമുമ്പ് അഞ്ചുമുതൽ 10 മിനിറ്റ് വരെ നടക്കുകയോ പതുക്കെ ജോഗിങ് ചെയ്യുകയോ ചെയ്യുക.
പെട്ടെന്ന് നിർത്തുന്നത് നേരിയ തലവേദനക്ക് കാരണമാകും.
ട്രെഡ്മില്ലിൽനിന്ന് ഇറങ്ങിയ ശേഷം ചെറിയ തലകറക്കം അനുഭവപ്പെടുകയോ ചലിക്കുന്നതുപോലെ തോന്നുകയോ ചെയ്യുന്നുവെങ്കിൽ മിക്കവാറും നിങ്ങളുടെ ഓട്ടത്തിെൻറ അവസാനത്തിൽ കൂൾ ഡൗൺ ആയില്ലെന്നാണ് അർഥം
മാറ്റ് ഇട്ട് അതിൽ വേണം ട്രെഡ്മിൽ വെക്കാൻ. ബെൽറ്റ് നേരെയാണോ, തെന്നിപ്പോകുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ശ്രദ്ധിക്കണം. പൊടി കൺവെയറിെൻറ നീക്കത്തെ തടസ്സപ്പെടുത്തും.
പൊടികളയുമ്പോൾ, ബെൽറ്റിെൻറ അടിഭാഗം പ്രത്യേകം ശ്രദ്ധിക്കണം. മെഷീെൻറ അടിഭാഗത്തോ, ഇൻക്ലൈൻ മെക്കാനിസത്തിെൻറ അടുത്തോ വയറുകൾ കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ സംഭവിച്ചാൽ അവ മുറിഞ്ഞ്, അപകടമുണ്ടാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.