മൊബൈലും കമ്പ്യൂട്ടറുമില്ലാത്ത ജീവിതം ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ലോകം. എന്നാൽ, അമിതമായ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും സൃ്ഷ്ടിക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം. മൊബൈൽ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. അമിത സ്ക്രീൻ ഉപയോഗം മൂലമുണ്ടാകുന്ന കഴുത്തുവേദനക്ക് ടെക്സ്റ്റ് നെക് എന്നാണ് വിളിപ്പേര്.
ഡ്രൈവിങ് ചെയ്യുമ്പോഴും കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോഴും ഒരേ രീതിയിൽ കൂടുതൽ സമയം തലപിടിക്കേണ്ടി വരുമ്പോൾ രൂക്ഷമായ വേദന അനുഭവപ്പെടുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. പേശികൾ മുറുകുകയും ഞരമ്പുകൾ കോച്ചുകയും ചെയ്യും. തല ചലിപ്പിക്കുന്നതിനുള്ള കഴിവ് കുറയുകയും തലവേദനയുണ്ടാവുകയും ചെയ്യും. ഇവ സ്ഥിരമായി തുടരുകയാണെങ്കിൽ ഡോക്ടറെ കാണണം.
നട്ടെല്ലിനു നേർരേഖയിൽ തല പിടിക്കുക എന്നതാണ് കഴുത്തു വേദനയിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല മാർഗം. ദൈനം ദിന ജീവിതത്തിൽ കൊണ്ടുവരുന്ന ചില ചെറിയ മാറ്റങ്ങൾ വേദന തടയാൻ സഹായിക്കും. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും തോളുകൾ ഇടുപ്പിന് നേർരേഖയിലാണെന്ന് ഉറപ്പുവരുത്തുക.
സെൽ ഫോണുകൾ, ടാബ്ലെറ്റുകൾ, മറ്റ് ചെറിയ സ്ക്രീനുകൾ എന്നിവ ഉപയോഗിക്കുമ്പോൾ കഴുത്ത് ഉപകരണത്തിലേക്ക് താഴ്ത്തുന്നതിന് പകരം, തല നേരെപിടിച്ച് ഉപകരണം അതിനനുസരിച്ച് ഉയർത്തുക. കൂടുതൽ ദൂരം യാത്ര ചെയ്യുകയോ കൂടുതൽ സമയം കമ്പ്യൂട്ടറിൽ ജോലി ചെയ്യുകയോ ചെയ്യുമ്പോൾ ഇടക്ക് എഴുന്നേൽക്കുക, നടക്കുക, കഴുത്തിനും തോളുകൾക്കും ആയാസം നൽകുക. കമ്പ്യൂട്ടറിന്‍റെ മോണിറ്റർ കണ്ണിനു നേരെയാകണം. കാൽമുട്ടുകൾ ഇടുപ്പ് ലെവലിൽ നിന്ന് അൽപ്പം താഴ്ന്നിരിക്കണം. കസേരയുടെ കൈകൾ ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.