പണ്ടത്തെ പോലെ അല്ല, ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയിരിക്കുന്നു ഏറെ പേരും. ജിമ്മിലും ടർഫിൽ വിവിധ കായിക വിനോദങ്ങളിലും ഏർപ്പെടുന്നവരുടെ എണ്ണം വർധിച്ചു. നിരവധി പേർ നടത്തം പതിവാക്കി.
അതിരാവിെലയോ വൈകുന്നേരമോ ഏറെ നേരം നടക്കുന്നവരാണ് പലരും. നടത്തം കൊണ്ട് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഏറെയാണ്. വെറും അര മണിക്കൂർ നേരത്തെ ശരിയായ രീതിയിലുള്ള നടത്തം കൊണ്ടുള്ള ഈ ഗുണങ്ങൾ അറിഞ്ഞാൽ മതി, മടി പിടിച്ചിരിക്കുന്നവരും നടക്കാനിറങ്ങുമെന്ന് ഉറപ്പ്.
തലച്ചോറിലും നാഡീവ്യവസ്ഥയിലും അടങ്ങിയ ഹോർമോണുകളായ എൻഡോർഫിനുകളുടെ വർധനവിന് കാരണമാകുമെന്ന് പഠനം പറയുന്നു. ഇത് തലച്ചോറിൻെറ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അൾഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കും. ജോലിയിൽനിന്നും മറ്റുമുള്ള സ്ട്രെസിന് ആശ്വാസം തോന്നുകയും ചെയ്യും.
നടത്തത്തിലൂടെ ഓക്സിജൻ ശരീരത്തിലേക്ക് കൂടുതൽ ഒഴുകുന്നതിനാൽ ശ്വാസകോശം ശക്തമാകും.
വിവിധ സന്ധികൾ ശക്തിപ്പെടും. ഇത് വിവിധ പരിക്കുകളുടെ സാധ്യത കുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.