വാഷിങ്ടൺ: സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള അമേരിക്കയുടെ തിരക്കിട്ട ശ്രമങ്ങൾക്ക് ഇരുട്ടടിയായി കോവിഡ് മൂന്നാം തരംഗ വ്യാപനത്തിനിടെ മങ്കിപോക്സും. ടെക്സസിലാണ് രാജ്യത്തെ ആദ്യ രോഗബാധ കണ്ടെത്തിയത്. മനുഷ്യരിൽ അത്യപൂർവമായി കാണുന്ന രോഗം ആഫ്രിക്കയിൽനിന്നെത്തിയ ആളിൽ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. രോഗി ഡാളസിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
രാജ്യത്ത് ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് കൗണ്ടി ജഡ്ജി േക്ല ജെൻകിസ് പറഞ്ഞു.
നൈജീരിയക്കു പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ 1970 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്ന രോഗമാണ് മങ്കി പോക്സ്. അതിവേഗ വ്യാപന സാധ്യതയുള്ളതിനാൽ രോഗിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചവരുടെ പേരു വിവരങ്ങൾ തപ്പുകയാണ് അധികൃതർ.
വസൂരിയുടെ അതേ വിഭാഗത്തിൽ പെടുന്ന മങ്കിപോക്സ് പകർച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാൻ ശേഷിയുള്ളതാണ്. ശരീരം മുഴുക്കെ തടിപ്പുകളായാണ് പുറത്തുകാണുക. കോവിഡ് പോലെ വായിലൂടെയും മറ്റും പുറത്തുവരുന്ന സ്രവങ്ങളിലടങ്ങിയ വൈറസുകളാണ് രോഗം പരത്തുക. വിമാന യാത്രക്കിടെ മാസ്ക് അണിയൽ നിർബന്ധമായതിനാൽ പകർച്ച സാധ്യത കുറവാണെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.