ജൊഹാനസ്ബർഗ്: കോവിഡ് അതിവ്യാപനം ഇനിയും നിയന്ത്രിക്കാനാവാത്ത ആഫ്രിക്കയെ മുനയിൽ നിർത്തി അതിലേറെ ഭീകരമായ മറ്റു പകർച്ച വ്യാധികളും. ആരോഗ്യ സംവിധാനം ഇപ്പോഴും ഏറെ മെച്ചപ്പെട്ടിട്ടില്ലാത്ത പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാണ് എബോള ഉൾെപടെ രോഗങ്ങൾ ഭീതി വിതക്കുന്നത്. എബോള ബാധ റിപ്പോർട്ട് ചെയ്ത ഐവറി കോസ്റ്റിൽ രോഗികളുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയാറാക്കി പ്രതിരോധ സംവിധാനം ഊർജിതമാക്കുന്ന നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചിട്ടുണ്ട്. വാക്സിൻ വിതരണവും വേഗത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഐവറി കോസ്റ്റിൽ 1994നു ശേഷം ആദ്യമായി എബോള റിപ്പോർട്ട് ചെയ്തത്. അയൽരാജ്യമായ ഗിനിയയിൽനിന്ന് എത്തിയ 18കാരിയിലാണ് രോഗം കണ്ടെത്തിയത്. ഇവരുമായി ബന്ധമുള്ളവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
ഇതിനു പുറമെ തീവ്ര വ്യാപനശേഷിയുള്ളതെന്ന് കരുതുന്ന എച്ച്5എൻ1 പക്ഷിപ്പനിയും തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ അബിജാനിലാണ് സംഭവം. കോവിഡ് ഇനിയും നിയന്ത്രണവിധേയമാകാത്തതിനിടെ രണ്ട് വൻപകർച്ചവ്യാധികൾ ഒന്നിച്ച് ഭീഷണിയുയർത്തുന്നത് സർക്കാറിന് തലവേദനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.