സൈക്കിൾ യാത്രികരാകാൻ കൂടുതൽ പേരെത്തിയ കാലമാണ് കോവിഡ് കാലം. ചിലർ ശ്വസന പ്രക്രിയ ശരിയാക്കാൻ വരുന്നു, ചിലർ മറ്റൊരു വ്യായാമവും ചെയ്യാനില്ലാത്ത അവസ്ഥയിൽ സൈക്കിളിെൻറ വ്യായാമ സാധ്യമകളെക്കുറിച്ചറിഞ്ഞ് വരുന്നു... ഏതായാലും കോവിഡിെൻറ തരംഗം സൈക്കിളുകളുടെ പ്രസക്തി വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ട തരംഗത്തിൽ വിലകൂടിയ സൈക്ക്ളുകൾ തേടിപ്പിടിച്ച് വാങ്ങുന്നുണ്ടെങ്കിൽ രണ്ടാം തരംഗത്തിൽ അത്തരം വിൽപന കുറഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരി ഇനിയും മൂന്നാം തരംഗമായും മറ്റു നിലനിൽകുകയാണെങ്കിൽ ഉണ്ടാകുന്ന സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയാകാം അതിന് കാരണം. സൈക്കിൽ ദിനത്തിൽ സൈക്കിളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചില തെറ്റിദ്ധാരണകളെക്കുറിച്ച് പറയാതെ വയ്യ.
ഇത് പൊതുവിൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ഗിയറുള്ള സൈക്കിളും വ്യായാമവും തമ്മിലെ ബന്ധം. ഇത് തെറ്റാണ്. അശാസ്ത്രീയമായ രീതിയിൽ സൈക്കിളോടിക്കുന്നത് ശരീരഭാഗങ്ങൾക്ക് പ്രതികൂലമായിത്തീരുകയാണ് ചെയ്യുക.പവറും കയറ്റവും ഇറക്കവും പവർ അനുസരിച്ച് നിയന്ത്രിക്കുക എന്നതാണ് ഗിയറിെൻറ ലക്ഷ്യം. ഇത്തരം സൈക്കിളുകൾ ഉപയോഗിക്കുേമ്പാൾ പരിശീലനമോ വിദഗ്ധ ഉപദേശമോ ആവശ്യമാണ്. ഹൈവേയിലൂടെ മാത്രമാണ് യാത്രയെങ്കിൽ വണ്ടിയുടെ വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ട കാര്യമില്ല. പക്ഷേ നമ്മുടെ ഭൂരിപക്ഷം ഭൂപ്രദേശവും അങ്ങനെയല്ല. എവിടെ ട്രാഫിക് ഉണ്ടോ, തുടരേ നിറുത്തേണ്ട ആവശ്യമുണ്ടോ, കയറ്റമുണ്ടോ അവിടെയാണ് ഗിയറിെൻറ പ്രവർത്തനവും ആവശ്യവും. അത് പഠിച്ച് ചെയ്യേണ്ടതാണ്.ഇത്തരം റോഡുകളിലൂടെ ഗിയറില്ലാത്ത സൈക്കിളുകളൂടെയുള്ള നിരന്തര സഞ്ചാരം ചിലർക്ക് മുട്ടുവേദനയും ശാരീരിക അസ്വസ്ഥതകൾക്ക് ഇടയാക്കിയേക്കും. സൈക്കിൾ യാത്ര വൈകാതെ അവസാനിപ്പിക്കേണ്ടിയും വന്നേക്കാം.
ഇത് ചില സൈക്കിൾ ഉൽപാദകരും കച്ചവടക്കാരും പരത്തുന്ന തെറ്റിദ്ധാരണയാണ്. വിപണിയിലെ ഗുണമേന്മ കുറഞ്ഞതും വിലകുറഞ്ഞതുമായ സൈക്കിളുകളാണ് വിറ്റഴിക്കുന്നത്. അവർ പരത്തുന്ന തെറ്റിദ്ധാരണയാണ്. ടയറിെൻറ കനം കൂടിയാൽ വ്യായാമം കൂടുമെന്നാണ് പറയുന്നതെങ്കിൽ അമ്മിക്കല്ല് സൈക്കിളിെൻറ പിന്നിൽ കെട്ടിയിട്ട് വലിച്ചാൽ പോരെ.
ഒന്നരാടം ദിവസം ഒരു മണിക്കൂർ സൈക്കിൾ വ്യായാമം ചെയ്യുകയാണെങ്കിൽ ബി.പി, പ്രമേഹം, ഒരു പരിധിവരെ ഹൃദ്രോഗത്തിനും പ്രതിരോധമേകാം. തിരക്കുള്ളവർക്കും ആരോഗ്യം മോശമാകുന്നവർക്കും ജോലിക്ക് പോകുന്ന സമയത്ത് ഭാഗികമായോ മുഴുവനായോ സൈക്കിൾ വ്യായാമം ശീലമാക്കിയാൽ ജീവിത ശൈലി രോഗങ്ങൾ കുറയ്ക്കാം. കുടുംബത്തിൽ നിന്നോ ജോലിയിൽ നിന്നോ വ്യായാമത്തിന് വേണ്ടി സമയം മാറ്റിവെയ്ക്കുകയും വേണ്ട.
ഹൃദ്രോഗമുള്ളവർക്ക് ഹൃദയ തടസ്സങ്ങൾ മാറാൻ സൈക്കിൾ വ്യായാമംസഹായകമാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. ഹൃദയ പ്രശ്നമുള്ളവർ ഡോക്ടറുടെ ഉപദേശത്തിൽ സൈക്കിളിങ് തുടങ്ങിയാൽ ആറ് മാസം മുതൽ ഒരു കൊല്ലത്തിനുള്ളിൽ ഫലംചെയ്തുതുടങ്ങും. രക്താധിമർദ്ദവും കുറക്കാനാകും. നടുവേദന, തോള് വേദന, അരക്കെട്ടിന് മീതെഅസ്ഥി സംബന്ധമായ അസുഖങ്ങളുള്ളവർക്ക് സൈക്കിളിങ് കൊണ്ട് പ്രത്യേകിച്ച് ഗുണവുമില്ല.
സൈക്കിൾ വ്യായാമം കൊണ്ട് ശ്വസന ശേഷി കൂട്ടാനാകും. കാലിലെ മസിലുകളുടെ ശക്തി കൂടം. ക്ഷീണം ഉണ്ടാകില്ല. ദഹനപ്രക്രിയയും സുഗമമാകും. മറ്റ് വ്യായാമങ്ങളിൽ മിനിമം ഹെൽത്ത് ലെവലിൽ തുടങ്ങണമെങ്കിൽ പൂജ്യം ലെവലിൽ നിന്ന് സൈക്കിൾ വ്യായാമം തുടങ്ങാനാകുമെന്ന പ്രത്യേകത കൂടിയുണ്ട്.അരക്കെട്ടിൽ നിന്ന് മുതുക് വരെയുള്ള എല്ലാ മസിലുകളും ഭാഗങ്ങളും സൈക്ലിങിൽ പ്രവർത്തിക്കുന്നതിനാലുള്ള ഗുണം കൂടിയാണത്.
ചില വിദേശ രാജ്യങ്ങളിൽ സൈക്കിൾ പോകാൻ വെള്ള വര കൊണ്ട് അതിർത്തി തിരിച്ചിട്ടുണ്ട്. അതിന് മുകളിൽ കാറോ മറ്റ് വാഹനങ്ങളോ ഓടിച്ചാൽ പിഴയാണ്. കൊച്ചിയിൽ പോയാലും ഈ സൈക്കിൾ വര കാണാം. പക്ഷേ അതിന് മുകളിൽ പാർക്ക് ചെയ്ത പത്തുനാൽപത് കാറുകൾ മാറ്റിനോക്കേണ്ടിവരുമെന്ന് മാത്രം.നിയമം കർശനമായി പാലിച്ചാൽ സൈക്കിൾ പാത്ത് ആവശ്യമില്ല. അതില്ലാത്ത സാഹചര്യത്തിലാണ് സൈക്കിളിന് വഴിവെട്ടേണ്ടിവരുന്നത്. നിയമങ്ങളുടെ പാലനമാണ് ആവശ്യം. അതിനുള്ള ശിക്ഷ കർശനമായി നടപ്പാക്കണം. കേരളത്തിൽ നിയമങ്ങൾ കൂടുതലും പാലനം കുറവുമാണ്. അതിനാൽ ഇവിടെ വരയ്ക്കുന്ന വെള്ളവര ഫേയ്ക്കുമാണ്.
സൈക്കിളിൽ കയറും മുേമ്പ ഒന്നോർക്കുക. നിങ്ങളുടെ ശരീരത്തിലെ ഏറ്റവും കനം കൂടിയത് ഈഗോയാണ്. മറ്റുള്ളവർ എന്തുപറയും എന്ന് വിചാരിച്ച് സൈക്കിളിൽ കയറിയാൽ ശരിയാവില്ല. ഇതെല്ലാം നോക്കാതെ ചവിട്ടുന്നവന് മാത്രമേ നല്ലൊരു സൈക്കിളിസ്റ്റാവാൻ പറ്റൂ.
('സൈക്കിൾ ഡോക്ടർ' എന്നറിയപ്പെടുന്ന തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിദഗ്ധനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.