അബൂദബി: യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അന്ധതക്ക് കാരണമാവുന്ന കെരാറ്റോകോണസ് നേത്രരോഗ നിരക്ക് യു.എ.ഇയില്‍ ഉയരുന്നു. നേത്രരോഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി അബൂദബി ക്ലീവ് ലാന്‍ഡിലെ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച് വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കുട്ടിക്കാലത്തുപോലും ആരംഭിക്കുന്ന ഈ രോഗം കണ്ടുപിടിക്കപ്പെടുന്നത് കൗമാര കാലത്തോ അല്ലെങ്കില്‍ ഇരുപതുകളിലോ ആവും. ഇതിന്റെ യഥാര്‍ഥ കാരണം ഇന്നും അജ്ഞാതമാണ്. രോഗം മൂലം കണ്ണിന്റെ മുൻഭാഗത്തെ കോര്‍ണിയ ദുര്‍ബലമാവുകയോ ആകൃതിയില്‍ മാറ്റം വരുകയോ ചെയ്യാത്തതു കാരണം അന്ധതക്ക് കാരണമാവുന്ന കെരാറ്റോകോണസ് യഥാസമയം കണ്ടെത്തുന്നത് തടയപ്പെടുന്നു. ഗവേഷണ ഭാഗമായി 18നും 30നും ഇടയില്‍ പ്രായമുള്ളവരെയാണ് അധികൃതര്‍ പരിശോധിച്ചത്.
ഉയര്‍ന്ന ശബ്ദത്തിലുള്ള ഹെഡ്ഫോണിന്റെ അമിത ഉപയോഗം കേള്‍വിയെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായും ആരോഗ്യ വിദഗ്ധര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുതിര്‍ന്നവരും കുട്ടികളും വ്യാപകമായി ഹെഡ്ഫോണ് ഉപയോഗിക്കുന്നുണ്ട്. സംഗീത നിശകള്‍, കായിക പരിപാടികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അമിത ശബ്ദവും കേള്വിത്തകരാറിനു കാരണമാവും.
2050ഓടെ ലോകത്ത് 250 കോടി പേർക്ക് കേള്‍വിത്തകരാര്‍ സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടന 2021ലെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പരിഹരിക്കാൻ, കുട്ടികള്‍ ഹെഡ്ഫോണ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശബ്ദം കുറച്ചുനല്‍കണമെന്നും കുട്ടികള്‍ക്ക് കേള്വിക്കുറവുള്ളതിനാലാണ് സ്കൂളില്‍ മോശം പ്രകടനം കാഴ്ചവെക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.