വാഷിങ്ടൺ: ഗുണനിലവാര പ്രശ്നങ്ങൾ മൂലം ലോകത്തിലെ ഏറ്റവും വലിയ ന്യൂെട്ടല്ല ഫാക്ടറി അടച്ചുപൂട്ടി. ഫ്രാൻസിലെ വില്ലേഴ്സ്-എകല്ലസിലുള്ള ഫാക്ടറിയാണ് ഇൗ ആഴ്ച ആദ്യം അടച്ചു പൂട്ടിയത്. ഉത്പാദന പ്രക്രിയ പകുതിയിലെത്തിയ ഉത്പന്നങ്ങളിൽ ഗുണനിലവാര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഫാക്ടറി പൂട്ടിയിരിക്കുന്നത്.
കമ്പനി നിഷ്കർഷിക്കുന്ന ഗുണനിലവാരം ഇൗ ഫാക്ടറിയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ പുലർത്തുന്നില്ല എന്ന് കണ്ടെതിനെ തുടർന്നാണ് ഫാക്ടറി അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നും ന്യൂെട്ടല്ല നിർമാതാവായ ഫെരേറോ പ്രസ്താവനയിൽ അറിയിച്ചു.
ഇത് മുൻകരുതൽ നടപടിയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. എന്നാൽ നിലവിൽ വിൽപ്പനക്കുള്ള ന്യൂെട്ടല്ല പാക്കറ്റുകൾക്ക് പ്രശ്നം ബാധകമല്ല. ഉപഭോക്താക്കൾക്കുള്ള വിതരണവും നിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ന്യൂെട്ടല്ല നിർമാണം ആരംഭിച്ചത്. ഇറ്റലിയിലെ പലഹാര നിർമാതാക്കൾക്ക് കൊക്കോ ലഭ്യമാകാതെ വന്നപ്പോഴാണ് ന്യൂെട്ടല്ല നിർമാണം തുടങ്ങിയത്. ഹെയ്ൽസ് നട്സും പഞ്ചസാരയും അൽപ്പം കൊക്കോയും ചേർത്തുള്ള ഉത്പന്നമാണ് ന്യൂെട്ടല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.