അർബുദം എന്നും ആളുകളെ ഭയപ്പെടുത്തിയിരുന്നു. ഫാസ്റ്റ്ഫുഡും ജീവിത രീതികളിെല വ്യതിയാനവുമെല്ലാം അർബുദെത്ത വ്യാപകമാക്കി. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ വ്യായാമം മറന്നു പോകുന്നതിനാൽ പലരും അമിത ഭാരമുള്ളവരും പൊണ്ണത്തടിയൻമാരുമാണ്. ഇതും രോഗത്തെ വ്യാപിപ്പിക്കുന്നു. എന്നാൽ രോഗത്തോടുള്ള ഭയം പലരും ഇതിനെ മൂടിവെക്കാനും ചികിത്സ സ്വീകരിക്കാതിരിക്കാനും കാരണമാകുന്നു. അർബുദത്തെ അറിയുകേയും എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയാം.
അര്ബുദം ഒരു പ്രത്യേക രോഗാവസ്ഥയല്ല. നൂറിലധികം രോഗാവസ്ഥകള്ക്ക് പൊതുവേ പറയുന്ന പേരാണത്. രോഗത്തിന് നിരവധി വിഭാഗങ്ങളുള്ളതിനാൽ ഇവയുടെയെല്ലാം ലക്ഷണങ്ങളും നിരവധിയാണ്. എങ്കിലും ചെറിയ കാലയളവിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ശരീരഭാരം കുറയൽ, വിട്ടുമാറാത്ത പനി, മൂക്ക്, വായ, യോനി, മലദ്വാരം എന്നിവയിലൂടെയുള്ള തുടർച്ചയായ രക്തസ്രാവം, വിസർജ്യങ്ങളിൽ രക്തത്തിെൻറ അംശം കാണപ്പെടുക, ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മുഴകൾ, ഉണങ്ങാൻ താമസിക്കുന്ന വ്രണങ്ങൾ, ചികിത്സിച്ചിട്ടും മാറാത്ത തുടർച്ചയായ ചുമ, മലബന്ധവും വയറിളക്കവും മാറിമാറി ഒന്നിലധികം തവണ വരുക, കവിളിനകത്തും നാക്കിലും മോണയിലും കാണുന്ന വെളുത്ത പാടുകൾ എന്നിവയെല്ലാം സാധാരണ കാണുന്ന രോഗലക്ഷണങ്ങളാണ്.
എന്ത് രോഗം വന്നാലും അത് കാൻസറായിരിക്കുമോ എന്ന് ഭയപ്പെടുന്ന ചിലരെ കണ്ടിട്ടുണ്ട്. എന്നാൽ, നിരവധി രോഗങ്ങളുടെ ലക്ഷണങ്ങളും അർബുദത്തിെൻറ രോഗലക്ഷണങ്ങളും തമ്മിൽ സാമ്യമുണ്ട്. ഉദാഹരണത്തിന് പനി, ചുമ, മലബന്ധം തുടങ്ങിയവ. എന്നാൽ, ചികിത്സിച്ചിട്ടും രോഗം കുറയേണ്ട കാലയളവിൽ കുറയാതിരിക്കുേമ്പാൾ മാത്രമേ അതിനെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതുള്ളു.
അർബുദം പൊതുവെ പറഞ്ഞാൽ ഒരു പാരമ്പര്യരോഗമല്ല. അതിനാൽ കുടുംബത്തിൽ ഒരു വ്യക്തിക്ക് അർബുദം ഉണ്ടായി എന്നു കരുതി മറ്റ് കുടുംബാംഗങ്ങൾ ഭയപ്പെടേണ്ടതില്ല. എന്നാൽ, അപൂർവം ചില അർബുദങ്ങൾ പാരമ്പര്യമായി വരാൻ സാധ്യതയേറെയാണ്. ഉദാഹരണം സ്തനാർബുദം. സ്തനാർബുദമുള്ള ഒരു രോഗിയുടെ അമ്മക്കോ/മകൾക്കോ, സഹോദരങ്ങൾക്കോ, മാതാപിതാക്കളുടെ സഹോദരങ്ങളുടെ മക്കൾക്കോ രോഗസാധ്യത കൂടുതലാണ്.
മുലയൂട്ടാത്ത സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂടുതലാണെന്ന് പ്രചാരമുണ്ട്. എന്നാൽ, സ്തനാർബുദവും മുലയൂട്ടലും തമ്മിലല്ല കൂടുതൽ ബന്ധമുള്ളത്. പ്രസവിക്കാത്ത സ്ത്രീകളിലും വൈകി വിവാഹിതരാവുന്ന സ്തീകളിലുമാണ് സ്തനാർബുദ സാധ്യത കൂടുതലുള്ളത്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് കാരണം.
ശരീരത്തിെല മറുകുകളും അരിമ്പാറകളും അർബുദത്തിെൻറ ചിലരൂപങ്ങളാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അരിമ്പാറകൾ അർബുദമായി മാറാനുള്ള സാധ്യത വളരെക്കുറവാണ്. അതേസമയം, തൊലിപ്പുറമെയുള്ള ചില അർബുദങ്ങൾ അരിമ്പാറയാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. എന്നാൽ, മറുകുകൾ പ്രത്യേകം ശ്രദ്ധിക്കണം. മറുകുകളുടെ നിറമാറ്റം, വലുതാവൽ, വേദന എന്നിവ ശ്രദ്ധയിൽപെട്ടാൽ ഉടൻ വിദഗ്ധാഭിപ്രായം തേടണം.
നല്ല വൃത്തിയോടെ ജീവിച്ചിട്ടും അർബുദം വന്നെന്ന് പലരും വിഷമിക്കാറുണ്ട്. വൃത്തിയോടെ ജീവിച്ചാൽ മാത്രം അർബുദം വരാതിരിക്കില്ല. എന്നാൽ, ശരീരത്തിലെ വൃത്തിയില്ലായ്മ ചിലതരം അർബുദത്തിന് കാരണമാവും. ഉദാഹരണത്തിന് ലൈംഗിക ശുചിത്വമില്ലായ്മ ഗർഭാശയമുഖ അർബുദത്തിനും ലൈംഗികാവയവങ്ങളിലെ അർബുദത്തിനും കാരണമാവും. പാപിലോമ വൈറസ് (Papillomavirus) ഗർഭാശയമുഖ അർബുദത്തിനും ഹെപ്പറ്റൈറ്റിസ് -ബി വൈറസ് കരളിലെ അർബുദത്തിനും കാരണമാവും.
അതുപോലെ രാസവസ്തുക്കളും അർബുദത്തിന് കാരണമാവുന്ന ഘടകങ്ങൾ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു രീതിയിൽ ശുചിത്വമില്ലായ്മയാണ്. വീണ്ടും വീണ്ടും ചൂടാക്കുന്ന എണ്ണ ഉപയോഗിക്കുന്നതും ഫാസ്റ്റ് ഫുഡുകൾ നിരന്തരം കഴിക്കുന്നതും ഉദാഹരണമാണ്.
അർബുദം ഒരു പകർച്ചവ്യാധിയല്ല. പാപിലോമ, ഹെപ്പറ്റൈറ്റിസ്-ബി എന്നീ വൈറസുകൾ അർബുദത്തിന് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഒരു രോഗിയെ സന്ദർശിക്കുന്നതിലൂടെയോ ഒരു വീട്ടിൽ താമസിക്കുന്നതിലൂടെയോ രോഗം പകരുകയില്ല. മറിച്ച് ഒരേ സാഹചര്യത്തിൽ ദീർഘകാലം ജീവിക്കുന്ന പലർക്കും ഒരേസമയത്തോ പലപ്പോഴായോ അർബുദം വരാറുണ്ട്. ഇതാണ് പകർച്ചവ്യാധിയാണെന്ന് തെറ്റിദ്ധരിക്കാൻ കാരണം.
ഒരേതരത്തിലുള്ള മാനസിക സംഘർഷങ്ങൾ ദീർഘകാലം തുടരുന്നത് അർബുദ ബാധക്ക് കാരണമാവുന്നതായി പഠനങ്ങളിൽ കെണ്ടത്തിയിട്ടുണ്ട്. ഇവിടെ ദൈനംദിന ജീവിതത്തിലെ ചെറിയ ടെൻഷനുകളെയല്ല ഉദ്ദേശിക്കുന്നത്. മറിച്ച് കടുത്ത മാനസിക സംഘർഷങ്ങൾക്കിടയാക്കുന്ന സാഹചര്യങ്ങൾ ദീർഘകാലം നീളുന്നതാണ് രോഗസാധ്യത വർധിപ്പിക്കുന്നത്.
പ്രായംകൂടുന്തോറും അർബുദ സാധ്യതയും വർധിക്കുകയാണ്. ശരീരകോശങ്ങളിലെ അനിയന്ത്രിതമായ മാറ്റങ്ങളും കോശങ്ങളുടെ നാശവുമാണ് പലപ്പോഴും േരാഗകാരണമാവുന്നത്. അതുകൊണ്ടുതന്നെ പ്രായം ചെല്ലുന്തോറും ശരീരകോശങ്ങളുടെ ആരോഗ്യം കുറയുകയും നശിക്കുകയും ചെയ്യുന്നതിനാൽ അർബുദത്തിനുള്ള സാധ്യതയും കൂടുതലാണ്. സ്ത്രീകൾ 40 വയസ്സു മുതലും പുരുഷന്മാർ 50 വയസ്സു മുതലും രോഗത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാവുകയും വർഷംതോറും ആരോഗ്യ പരിശോധനകൾ നടത്തുകയും വേണം.
പതിവായ ഹെൽത്ത് ചെക്കപ്പുകളിൽ പലതിലും അർബുദം കണ്ടെത്താനുള്ള പരിശോധനകൾ ഉൾപ്പെടുത്തിയിട്ടുണ്ടാവില്ല. എങ്കിലും രോഗത്തിെൻറ സൂചനകൾ ലഭിച്ചേക്കാം. എന്നാൽ, അർബുദ ചെക്കപ്പ് എന്ന വിഭാഗത്തിൽ നിരവധി പരിശോധനകൾ നിലവിലുണ്ട്. അവയിലൂടെ രോഗത്തെ പെെട്ടന്ന് കണ്ടെത്താനാവും.
അർബുദത്തെ കുറിച്ച് പൊതു സമൂഹം വച്ചു പുലർത്തുന്ന ചില തെറ്റിദ്ധാരണകൾ:
സൗന്ദര്യ വർധക വസ്തുക്കൾ അർബുദത്തിനിടയാക്കും എന്ന് എല്ലാവരും ആരോപിക്കാറുണ്ട്. എല്ലാ സൗന്ദര്യവർധക വസ്തുക്കളും അർബുദം ഉണ്ടാക്കില്ല. എന്നാൽ, ഹെയർഡൈ പോലുള്ളവയുടെ അമിതവും ദീർഘകാലത്തേക്കുമുള്ള ഉപയോഗം അർബുദത്തിന് കാരണമാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കരിഞ്ഞ ഭക്ഷണങ്ങൾ പൊതുവെ അർബുദത്തിന് കാരണമാവും. സംസ്കരിച്ച ഇറച്ചിയും മത്സ്യവും ചുട്ടുതിന്നുന്നതും വലിയേതാതിൽ രോഗ കാരണമാവും. ജപ്പാനിൽ ആമാശയ അർബുദം വളരെ കൂടുതലാവാൻ കാരണം ബാർബിക്യൂ പോലുള്ള ചുട്ട മത്സ്യ-മാംസങ്ങൾ കഴിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരുതവണ സംസ്കരിച്ച മത്സ്യ-മാംസങ്ങൾ കഴിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊണ്ണത്തടി രോഗസാധ്യത വർധിപ്പിക്കും. അർബുദത്തിന് എളുപ്പത്തിൽ വഴിതുറന്നുകിട്ടുന്ന സാഹചര്യങ്ങളാണ് വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണം, മാസികസംഘർഷം എന്നിവ. ഇത് നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട് വരുന്നതാണ്. ജീവിതശൈലി ക്രമീകരിച്ചാൽ രോഗത്തെ അകറ്റിനിർത്താനാവും എന്ന് പറയുന്നത് ഇതുകൊണ്ടു കൂടിയാണ്.
മെഡിക്കൽ ഡയറക്ടർ,
എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച് സെൻറർ,
ചൂലൂർ, കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.