സംസ്ഥാനത്ത് പലയിടത്തും എച്ച്1എൻ1 അഥവാ പന്നിപ്പനി പടരുകയാണ്. പല മരണങ്ങളും എച്ച്1എൻ1 മൂലമാെണന്നും റിപ്പോർട്ടുകൾ പറയുന്നു. ഇൻഫ്ലുവൻസ െവെറസ് വിഭാഗത്തിൽ െപടുന്ന െെവറസാണ് എച്ച്1എൻ1. പന്നികളിൽ കാണുന്ന വൈറസായതിനാലാണ് ഇതു മൂലം ഉണ്ടാകുന്ന പനിക്ക് പന്നിപ്പനി എന്നു പേര് വന്നത്. എന്നാൽ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് മാത്രമേ രോഗം വ്യാപിക്കുകയുള്ളൂ. പന്നിയിറച്ചി കൊണ്ടുള്ള ഉൽപ്പന്നങ്ങൾ കഴിക്കുന്നതുകൊണ്ട് പന്നിപ്പനി പകരില്ല.
എന്നാൽ എച്ച്1എൻ1നെ ഭയെപ്പടേണ്ടതില്ല. പനിക്കാലത്ത് പകരുന്ന വൈറസാണ് എച്ച്1എൻ1. ചെറിയ തുമ്മലിൽ തന്നെ ആയിരക്കണക്കിന് രോഗാണുക്കൾ ഉൾക്കൊള്ളുന്നുണ്ട്. ഇൗ രോഗാണുക്കൾ വായുവിലൂടെ പടർന്ന് മേശ, വാതിൽപ്പിടി എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ ചെന്നിരിക്കും. ഇവിടങ്ങളിൽ പിടിക്കുന്നവരിലേക്ക് ഇൗ ൈവറസ് പകരുന്നു. കൈകൾ ശുചിയായി സൂക്ഷിക്കുക എന്നതാണ് രോഗാണുവിനെ തടയുന്നതിനുള്ള പ്രധാന മാർഗം.
65 വയസിന് മുകളിലുള്ളവർക്കും അഞ്ചു വയസിന് താഴെയുള്ളവർക്കുമാണ് രോഗം പടരാൻ സാധ്യത കൂടുതൽ. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും ഗർഭിണികളിലും ആസ്ത്മ, ഹൃദ്രോഗം, പ്രമേഹം, നാഡീ രോഗങ്ങൾ എന്നിവയുള്ളവരിലും രോഗബാധക്ക് സാധ്യത കൂടുതലാണ്. തുമ്മൽ, ചുമ, രോഗാണു ഉള്ള സ്ഥലങ്ങൾ തൊട്ടേശഷം അതേ കൈകൊണ്ട് കണ്ണുകളോ മൂക്കോ തൊടുക എന്നിവ രോഗവ്യാപനത്തിനിടയാക്കും.
ലക്ഷണങ്ങൾ
സാധാരണ പകർച്ചപ്പനിക്ക് ഉള്ള അതേ ലക്ഷണങ്ങൾ തന്നെയാണ് പന്നിപ്പനിക്കും.
അസുഖം വന്നാൽ ശ്രദ്ധിക്കേണ്ടവ
ഡോക്ടറെ കാണേണ്ടെതപ്പോൾ
ഗുരുതരമായ പന്നിപ്പനി മരണത്തിനിടയാക്കും. മാരക രോഗങ്ങൾ ബാധിച്ചവരിൽ വരുന്ന പന്നിപ്പനിയാണ് പലപ്പോഴും മരണത്തിനിടയാക്കുന്നത്. ഭൂരിപക്ഷം പേർക്കും പന്നിപ്പനി ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല.
പ്രതിരോധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.