ഗര്‍ഭകാലത്ത് സ്വന്തം ആരോഗ്യത്തിനൊപ്പം വയറ്റിനുള്ളിലെ കുഞ്ഞിെൻറ കാര്യത്തിലും പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയുണ്ടായാൽ കുഞ്ഞ് ആരോഗ്യത്തോടെ വളരും.
എക്സ്റേ,സി.ടി, എം.ആർ.െഎ സ്കാനിങ് തുടങ്ങിയ റേഡിയേഷനില്‍ നിന്ന് അകന്നുനില്‍ക്കണം. പ്രത്യേക സംരക്ഷണവും ശാന്തമായ ചുറ്റുപാടും തികഞ്ഞ മനോ ശാരീരിക പാലനവും ഉറപ്പുവരുത്തണം. ശുദ്ധവായു, പോഷകാഹാരം, ശുദ്ധജലം എന്നിവ അനിവാര്യമാണ്. ആവശ്യത്തിനു വെള്ളം കുടിക്കണം.
നിര്‍ജലീകരണം പല പ്രതിസന്ധികള്‍ക്കും ഇടയാക്കും. ദിവസവും ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശമേല്‍ക്കണം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. ചൂട് ഉള്ളില്‍ പിടിച്ചുനിര്‍ത്താതെ എത്രയും വേഗത്തില്‍ വായുവുമായുള്ള സമ്പര്‍ക്കത്തിന് ഇടകൊടുക്കണം. മിതമായ വ്യായാമങ്ങളും നിര്‍ബന്ധം തന്നെ.
ഗര്‍ഭാവസ്ഥയില്‍ ചെയ്യാവുന്ന ചില യോഗമുദ്രകള്‍ പരിശീലിക്കുക.അല്‍പദൂരം നടക്കുക എന്നിവയെല്ലാം തന്നെ സുഖപ്രസവത്തിനു സഹായകമാവും. അമ്മയുടെ ആഹാരക്രമങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഗര്‍ഭധാരണത്തിനുവേണ്ടി തയാറെടുക്കുമ്പോള്‍ തന്നെ വിറ്റാമിനുകളുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴികുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.