ലണ്ടൻ: ഒാർമകളുടെ അറകൾ ശൂന്യമായിത്തീരുന്ന അവസ്ഥയെക്കുറിച്ച് ഒാർത്തിട്ടുണ്ടോ? തലച്ചോറിെൻറ ഭാഗങ്ങൾ രക്തയോട്ടമില്ലാതെ നിർജീവമായിത്തീരുന്ന അവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. തലച്ചോറിന് കുറച്ചു കൂടുതൽ ശ്രദ്ധകൊടുത്താൽ ഡിമൻഷ്യ പ്രതിരോധിക്കാമെന്നാണ് ലാൻസറ്റ് മെഡിക്കൽ സംഘം നടത്തിയ പഠനത്തിൽ പറയുന്നത്.
2050ഒാടെ ആഗോളതലത്തിൽ 13.1 കോടി ആളുകൾ ഡിമൻഷ്യ ബാധിതരാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ഇപ്പോൾ 4.7 കോടി ആളുകളെയാണ് ഇൗ രോഗം പിടിമുറുക്കിയിട്ടുള്ളത്.
ഡിമൻഷ്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ
ഇതിൽ പൊണ്ണത്തടിയും പ്രമേഹവും ഡിമൻഷ്യക്ക് കാരണമാകുമെന്നതിന് ഒരു ശതമാനം സാധ്യത മാത്രമാണുള്ളത്. ആളുകളുടെ ജീവിതരീതിയാണ് രോഗാവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ചെറിയ ഒാർമക്കുറവോടെയാണ് രോഗത്തിെൻറ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.