കൊളസ്ട്രോളിനെ അറിയുക; സൂക്ഷിക്കുക

രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ശരീരഭാരത്തിന്‍െറ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോള്‍ ശരീരത്തിന്‍െറ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തില്‍ ലയിച്ച് ചേരാത്ത കൊളസ്ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേര്‍ന്നു ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്‍റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു.  വേണ്ട അളവില്‍ മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിര്‍മ്മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ ഒരു മുഖ്യ ഘടകമാണ്. അതുപോലെ തന്നെ സെക്സ് ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്‍പാദനത്തിനും, എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജനപ്പെടുത്തുവാനും,ബസൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡിയാക്കി മാറ്റുവാനും കൊളസ്ട്രോള്‍ സഹായകമാണ്.
അതോടൊപ്പം തന്നെ വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും കൊളസ്ട്രോള്‍ സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്ട്രോളിന്‍റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉല്‍പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ശരീരത്തിനു ലഭിക്കുന്നു.

ചീത്ത കൊളസ്ട്രോള്‍

ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ ( LDL) അഥവാ ചീത്ത കൊളസ്ട്രോള്‍ എന്ന അപരനാമത്തിയ അറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ ഘടകത്തിന്‍്റെ അളവ് രക്തത്തിയ കൂടിയാല്‍ ഇത് രക്ത ധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.

നല്ല കൊളസ്ട്രോള്‍

ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ ( HDL) അഥവാ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതെ അതിനെ കരളിലത്തെിക്കാന്‍ പരമാവധി ശ്രമിക്കുന്നു.
വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍  ( VLDL) ഏറ്റവും കൂടുതല്‍ ട്രൈ ഗ്ളിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പു കണികയാണ്. ഇത് വളരെ സാന്ദ്രത കുറഞ്ഞ കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കുവാന്‍ സഹായിക്കുന്നു.
റ്റി.ജി അഥവാ ട്രൈ ഗ്ളിസറൈഡുകള്‍ സാധാരണ കൊഴുപ്പാണ്. ഇവ ഊര്‍ജ്ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോള്‍ ശരീരത്തിനു അധിക ഊര്‍ജ്ജം നല്‍കുന്നു. എല്‍.ഡി.എല്‍ രക്തധമനികളില്‍ അടിഞ്ഞുകൂടാന്‍ ഇവ കാരണമാകുന്നു.

കൊളസ്ട്രോളിന്‍െറ അളവ്
എല്‍.ഡി.എല്‍, എച്ച്.ഡി.എല്‍, വി.എല്‍.ഡി.എല്‍, എന്നീ മൂന്നു കൊളസ്ട്രോള്‍ ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോട്ടല്‍ കൊളസ്ട്രോള്‍. ഇത് രക്ത പരിശോധനയില്‍ 200 mg/dL താഴെയായിരിക്കുന്നതാണ് ഉത്തമം.
ഹൃദ്രോഗങ്ങളുടെ പ്രധാന കാരണക്കാരനായ എയ.ഡി.എല്‍ന്‍റെ അളവ് 100 mg/dL കുറവായിരിക്കുന്നതാണ് സുരക്ഷിതം. അതേസമയം എച്ച്.ഡി.എല്‍ കൂടുന്നതാണ് നല്ലത്. ഇത് 40 mg/dL കുറയുന്നത് എല്‍.ഡി.എല്‍ കൂടുതല്‍ അടിയാന്‍ കാരണമാകും.
വി.എല്‍.ഡി.എല്‍ അളവ് കൂടുന്നതും കൊളസ്ട്രോള്‍ ദോഷം കൂട്ടും. 30 mg/dL കൂടാതിരിക്കുന്നതാണ് സുരക്ഷിതം. റ്റി.ജി: അഥവാ ട്രൈഗ്ളിസറൈഡുകള്‍ രക്തധമനികളിയ കൊഴുപ്പ് അടിയാന്‍ കാരണമാകുമെന്നതിനാല്‍ അതിന്‍റെ അളവ് 150 mg/dL താഴ്ന്നു നില്‍ക്കുന്നതാണ് നല്ലത്.

പ്രധാന പരിശോധനകള്‍

രണ്ടു വിധത്തിലുള്ള പരിശോധനകളാണ് പൊതുവേ കൊളസ്ട്രോള്‍ നിര്‍ണ്ണയത്തിനുള്ളത്.

1.രക്തത്തിലെ ടോട്ടയ കൊളസ്ട്രോള്‍ അളവ് നിര്‍ണ്ണയം 2. ലിപിഡ് പ്രൊഫൈല്‍ പരിശോധന
നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്‍റെ അളവ് വളരെ കുറഞ്ഞും, ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്ലിന്‍്റെ അളവ് കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടല്‍ കൊളസ്ട്രോള്‍ സുരക്ഷിത നിലയിലായിരിക്കും. വേര്‍തിരിച്ചുള്ള കൃത്യമായ അളവ് ലിപിഡ് പ്രൊഫൈലില്‍നിന്നും കൃത്യമായി അറിയാം എന്നതിനാല്‍ ലിപിഡ് പ്രൊഫൈല്‍ പരിശോധനയാണ് കൂടുതല്‍ അഭികാമ്യം.

പരിശോധനയ്ക്കു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. കൊളസ്ട്രോള്‍ നില ശരിയായി മനസിലാക്കുന്നതിനായ് 9-12 മണിക്കൂര്‍ ഉപവാസം വേണം എന്നാണ് നിലവിലുള്ള നിര്‍ദ്ദേശം. രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നാല്‍ രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം. എന്നാല്‍ വെള്ളം കുടിക്കുന്നതില്‍ കുഴപ്പമില്ല.
2.  പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍, പക്ഷാഘാതം വന്നവര്‍, പുകവലിക്കുന്നവര്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ പാരമ്പര്യമായ് ഹൃദയാഘാത സാധ്യത ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് കൊളസ്ട്രോള്‍ പരിശോധന അനിവാര്യമാണ്.
3. 20 വയസാകുമ്പോള്‍ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് ചെയ്ത് തുടങ്ങണം. ഫലം നല്ലതാണെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ടെസ്റ്റ് ചെയ്താല്‍ മതി. അല്ളെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം.
4. പരിശോധനയ്ക്കു മുന്‍പ് വ്യായാമം പാടില്ല. കാരണം വ്യായാമത്തിയല്‍ ഏര്‍പ്പെട്ടാല്‍ കൊഴുപ്പ് ഊര്‍ജ്ജമായ് മാറുന്നതിന്‍്റെ അളവ് വര്‍ദ്ധിക്കും

കൊളസ്ട്രോളും രോഗങ്ങളും

ഹൃദയം : ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ ഹൃദയ പേശികള്‍ നിര്‍ജ്ജീവമായ് ഹൃദയാഘാതം വരാം.

സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം വന്നാല്‍ സ്ട്രോക്ക് ഉണ്ടാകാം.

ഉയര്‍ന്ന ബി.പി: കൊഴുപ്പ് അടിഞ്ഞു കൂടി ധമനികള്‍ ഇടുങ്ങിയാല്‍ ഹൃദയത്തിന്‍െറ ജോലി ഭാരം കൂടി ബി.പി വളരെ കൂടുന്നു.

വൃക്ക: വൃക്കകളിലെ ധമനികളിയ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകാം.

കാലുകള്‍: കാലുകളിലെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടം കുറയുവതുമൂലം രോഗങ്ങള്‍ ഉണ്ടാകാം.

ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത.

നടത്തം ശീലമാക്കുക, ടെന്‍ഷന്‍ ഉള്ളപ്പോള്‍ ഭക്ഷണം ഒഴിവാക്കുക,  ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക,  പഴങ്ങളും പച്ചക്കറികളും ശീലമാക്കുക എന്നിവയാണ് കോളസ്ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍.

(ലേഖകന്‍ തിരുവനന്തപുരം കിംസ്  ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.