തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ ്റ്റാൻഡേർഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം. വയനാട് പൂതാടി, കണ്ണൂര്‍ തില്ലങ്കേരി, കണ്ണൂര ് കതിരൂര്‍, എറണാകുളം പായിപ്പറ, കോട്ടയം വെള്ളിയാനൂര്‍, എറണാകുളം കോട്ടപ്പടി, കാസർകോട് മുള്ളേരിയ, കോഴിക്കോട് എടച്ചേരി, മലപ്പുറം പാണ്ടിക്കാട് എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളും കോഴിക്കോട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി, കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി, കണ്ണൂര്‍ കൂവോട് യു.പി.എച്ച്.സി, കോട്ടയം കുമരകം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുമാണ് ബഹുമതി നേടിയത്.
സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.