കണ്ണും പ്രമേഹവും

കണ്ണ് പകരുന്ന ദൃശ്യസമൃദ്ധിയേക്കാള്‍ വലുതായി ഒന്നുമില്ല. അറിവിന്‍െറയും അദ്ഭുതങ്ങളുടെയും ലോകം നമുക്ക് നല്‍കുന്ന  പരിധികളില്ലാത്ത വിസ്മയമാണ് കാഴ്ച. കണ്ണിന്‍െറ പ്രവര്‍ത്തനങ്ങളെ നിരുപമമായ ദൃശ്യാനുഭവങ്ങളാക്കുന്നത് തലച്ചോറാണ്.

കാഴ്ചയുടെ ഒളി മങ്ങാനിടയാക്കുന്ന പ്രധാന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥ എന്നതിലുപരി രക്തക്കുഴലുകളെ അടക്കുന്ന ഒരു ദീര്‍ഘകാല രോഗമാണ് പ്രമേഹം. പ്രമേഹം അനിയന്ത്രിതമായി തുടരുന്നവരിലാണ് കാഴ്ചാപ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നത്. പ്രാരംഭലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാലും കാഴ്ചക്ക് പ്രശ്നമൊന്നും തുടക്കത്തിലില്ലാത്തതിനാലും കണ്ണിലെ ചെറുധമനികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അറിയാതെ ജീവിക്കുന്നവരാണ് പ്രമേഹരോഗികളിലധികവും.

സങ്കീര്‍ണതകളെ കരുതിയിരിക്കാം
മെല്ളെ മെല്ളെ വളരെ സാവധാനത്തിലാണ് പ്രമേഹം കാഴ്ച കവരുന്നത്. കണ്ണില്‍ കാഴ്ചയെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് ദൃഷ്ടി വിതാനം അഥവാ റെറ്റിന. നേത്രഗോളത്തിനുള്ളില്‍ പിന്‍ഭാഗത്തായി കാണുന്ന സുതാര്യസ്തരമാണിത്. കാഴ്ചാബോധം ഉണ്ടാക്കുന്ന പ്രതിബിംബങ്ങള്‍ റെറ്റിനയിലാണ് രൂപപ്പെടുന്നത്. വളരെ നേരിയ രക്തലോമികകളിലൂടെയും നേര്‍ത്ത ധമനികളിലൂടെയുമാണ് റെറ്റിനക്കാവശ്യമായ രക്തമത്തെുന്നത്. അനിയന്ത്രിതമായ പ്രമേഹം മൂലം ചെറിയ രക്തധമനികള്‍ അടഞ്ഞുപോവുകയോ ദുര്‍ബലമാവുകയോ ചെയ്യും. ഇത് കാഴ്ച ഭാഗികമായോ പൂര്‍ണമായോ നഷ്ടമാകുന്ന രോഗാവസ്ഥ (diabetic Retinopathy)ക്കിടയാക്കും. കണ്ണിന് മുന്നില്‍ ഇരുട്ടായി തോന്നുക, മൂടലകുള്‍, മങ്ങിയ വെളിച്ചത്തിലേക്ക് നീങ്ങുമ്പോള്‍ കടുത്ത അസ്വസ്ഥത, രാത്രിക്കാഴ്ച തീരെ കുറയുക തുടങ്ങിയവ രോഗം ഗുരുതരാവസ്ഥയില്‍ എത്തിയ ശേഷമേ രോഗി അറിയാറുള്ളൂ. ഇതൊഴിവാക്കാനായി കാഴ്ചാ പ്രശ്നങ്ങള്‍ ഒന്നുമില്ളെങ്കിലും പ്രമേഹരോഗികള്‍ ഇടക്കിടെ നേത്രപരിശോധന നടത്തേണ്ടതാണ്.

പ്രമേഹം നിയന്ത്രിച്ചാല്‍
ഒൗഷധത്തോടൊപ്പം ആഹാരനിയന്ത്രണം, വ്യായാമം ഇവയിലൂടെ കര്‍ശനമായി പ്രമേഹം നിയന്ത്രിച്ചവരില്‍ പ്രമേഹം ബാധിച്ച് 10  ^ 20 വര്‍ഷങ്ങള്‍ കഴിഞ്ഞാലും റെറ്റിനോപ്പതി ഉണ്ടാകാറില്ല. എന്നാല്‍ വൈകി പ്രമേഹം കണ്ടത്തെിയവരും ദീര്‍ഘകാലമായി അനിയന്ത്രിതമായി പ്രമേഹം നീണ്ടുനില്‍ക്കുന്നവരിലും സങ്കീര്‍ണമായി കാഴ്ച പ്രശ്നങ്ങള്‍ കാണാറുണ്ട്. പ്രമേഹപരിശോധനക്കൊപ്പം നേത്രപരിശോധനയും ചെയ്യുന്നത് സങ്കീര്‍ണതകളെ ഗുരുതരമാകാതെ തടയും.

സങ്കീര്‍ണതകള്‍ വിവിധ ഘട്ടങ്ങളിലൂടെ

  • ലഘുവായ ആദ്യഘട്ടം

ആദ്യഘട്ടത്തില്‍ രക്തലോമികകളില്‍ നേരിയ കുമിളകള്‍ പോലെ നീര്‍വീക്കമുണ്ടാകുന്നു. ചെറിയ രക്തക്കുഴലുകള്‍ ദുര്‍ബലമായി വീര്‍ക്കുന്നതാണിവ. യഥാ സമയം കണ്ടത്തൊനും ചികിത്സിക്കാനുമായാല്‍ കാഴ്ചയെ കാര്യമായി ബാധിക്കാതിരിക്കും.

  • ഗുരുതരമല്ലാത്ത രണ്ടാംഘട്ടം

ആദ്യഘട്ടം ഫലപ്രദമായി നിയന്ത്രിക്കാനകാത്തവരില്‍ രോഗം ക്രമേണ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും. രക്തലോമികകളില്‍ പലയിടത്തും തടസ്സങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം ചില ലോമികകളില്‍ നിന്ന് കൊഴുപ്പ് ഘടകങ്ങള്‍ പുറത്തുവരികയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.

  • ഗുരുതരമായ മൂന്നാം ഘട്ടം

റെറ്റിനയിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളില്‍ വ്യാപകമായി തടസ്സമുണ്ടാകുന്ന അവസ്ഥയിലാണ് പ്രമേഹരോഗിയിലെ നേത്രരോഗങ്ങള്‍ ഗുരുതരമാകുന്നത്. വേണ്ടത്ര രക്തം ലഭിക്കാത്തതിനാല്‍ റെറ്റിനയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും കാഴ്ച തകരാറിലാകുകയും ചെയ്യും. ഒപ്പം വളരെ ദുര്‍ബലവും എളുപ്പം നശിച്ചുപോകുന്നതുമായ പുതിയ നിരവധി രക്തക്കുഴലുകള്‍ പൊട്ടിമുളക്കുന്നു. ഇത്തരം മാറ്റങ്ങള്‍ റെറ്റിനയുടെ സ്ഥാനചലനത്തിന് ഇടയാക്കാറുണ്ട്.

  • നാലാംഘട്ടം

നാലാം ഘട്ടമാകുന്നതോടെ റെറ്റിനയിലൂണ്ടാകുന്ന ദുര്‍ബലമായ പുതിയ രക്തക്കുഴലുകള്‍ പൊട്ടി രക്തം കണ്ണിനുള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നു. തുടര്‍ന്ന് റെറ്റിനയില്‍ ഏറ്റവും മികച്ച കാഴ്ചാനുഭവം നല്‍കുന്ന ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിക്കുന്നു. അത്യന്തം ഗുരുതരമായ ഈ അവസ്ഥയില്‍ കാഴ്ച ഭാഗികമായി നഷ്ടമാകും.

പരിഹാരങ്ങള്‍

  • ചികിത്സ

ചികിത്സയുടെ വിജയം എത്രയും നേരത്തെ രോഗം കണ്ടത്തെുന്നു എന്നതുമായി ഏറെ ബന്ധമുണ്ട്. പ്രമേഹ പരിശോധനക്കൊപ്പം നേത്രപരിശോധനയും മുടങ്ങാതെ നടത്തി രോഗത്തിന്‍െറ വരവ് തടയാനാകും. ഒൗഷധങ്ങള്‍ക്കൊപ്പം അഞ്ജനം, ആശ്ച്യോതനം, നേത്രസേകം തുടങ്ങിയ വിശേഷ ചികിത്സകള്‍ ആയുര്‍വേദം നല്‍കുന്നു. തലയില്‍ ധാര, തളം, ശിരോവസ്തി ഇവ  ഡയബറ്റിക് റെറ്റിനോപ്പതിയുമായി ബന്ധപ്പെട്ട രക്തസ്രാവത്തെ ഫലപ്രദമായി നിയന്ത്രിക്കും. മരമഞ്ഞള്‍, മഞ്ഞള്‍, കൂവളം, തുളസി, ഞാവല്‍, മുരിങ്ങ, നെല്ലിക്ക, മാന്തളിര്‍, ഇലിപ്പ, താന്നിക്ക, കരിങ്കൂവളം, പാച്ചോറ്റി, രാമച്ചം, തേറ്റാമ്പരല്‍, അടപതിയന്‍, മുന്തിരി ഇവ കണ്ണിന് ഗുണകരമായ ഒൗഷധങ്ങളില്‍ ചിലതാണ്.

  • വ്യായാമം

പ്രമേഹ നിയന്ത്രണത്തിന് വ്യായാമം അനിവാര്യമാണ്. എന്നാല്‍ ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചിട്ടുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ വ്യായാമം ചെയ്യാവൂ. പ്രത്യേകിച്ച് കണ്ണിന് സമ്മര്‍ദമുണ്ടാകുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ഒഴിവാക്കണം. റെറ്റിനക്ക് സ്ഥാന ഭ്രംശം വരാതിരിക്കാന്‍ വേണ്ടിയാണിത്.
കണ്ണിന് ഗുണകരമായ ഭക്ഷണങ്ങള്‍
പച്ച നിറമുള്ള ഇലക്കറികള്‍, പച്ചപ്പയര്‍, ബീന്‍സ്, വേവിക്കാത്ത കാരറ്റ്, കൊഴുപ്പ് കുറഞ്ഞ പാല്‍ വിഭവങ്ങള്‍, മുട്ട, ഓറഞ്ച്, മുന്തിരി, തക്കാളി, കുരുമുളക് ഇവ കണ്ണിന് ഗുണം ചെയ്യും. ഇലകളില്‍ അടപതിയനിലയും മുരിങ്ങയിലയും പ്രമേഹരോഗിക്ക് നല്ല ഫലം തരും.

പ്രമേഹം വൃക്കകളെയും കണ്ണുകളെയും ഒരുപോലെയാണ് ബാധിക്കുക. വൃക്കകളിലെയും കണ്ണുകളിലെയും നേര്‍ത്ത രക്തക്കുഴലുകള്‍ക്ക് ഒരേ സ്വഭാവമുള്ളതുകൊണ്ടാണിത്. വൃക്കരോഗം ബാധിക്കുന്നവരില്‍ രക്തസമ്മര്‍ദം കൂടുന്നത് നേത്രരോഗത്തെ ഗുരുതരമാക്കാറുണ്ട്. അതിനാല്‍ പ്രമേഹത്തോടൊപ്പം രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കണം.
തിമിരം ഒരു മറയായിരിക്കുമ്പോള്‍ റെറ്റിനോപ്പതിയുടെ അപകട സാധ്യതകള്‍ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. ഇതും കരുതിയിരിക്കേണ്ടതാണ്.

drpriyamannar@gmail.com
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.