ആഹാരസാധനങ്ങള്‍ മണ്‍ പാത്രങ്ങളില്‍ സൂക്ഷിക്കുകയും വാഴയിലയില്‍ പൊതിച്ചോറ് തയാറാക്കുകയും ചെയ്ത കാലം പോയ് മറഞ്ഞു. വിഷമയമായ പാത്രങ്ങളിലെ പാചകവും ആഹാരം സൂക്ഷിക്കലും ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇന്നുണ്ടാക്കുന്നത്. ഹോട്ടലുകളിലും വിവാഹ പാര്‍ട്ടികളിലുമൊക്കെ പേപ്പര്‍ ഇല സ്ഥാനം പിടിച്ചുകഴിഞ്ഞു. പൊതിച്ചോറു കെട്ടാന്‍ പ്ളാസ്റ്റിക് കവറുകളും പാക്കിങ് പേപ്പറുകളും നാം ഉപയോഗിക്കുന്നു. ന്യൂ ജനറേഷനിലെ ക്രിത്രിമം നിറഞ്ഞ ആഹാരങ്ങളും അതിനു ഉപയോഗിക്കുന്ന പാക്കിങ് വസ്തുക്കളും കൂടി നമ്മുടെ ഉള്ളിലേക്കത്തെിക്കുന്നത് മാരക രോഗങ്ങളും.
നോണ്‍സ്റ്റിക് കുക്ക് വെയര്‍:
എന്‍വിറോണ്‍മെന്‍റല്‍ വര്‍ക്കിങ് ഗ്രൂപ്പിന്‍െറ അഭിപ്രായപ്രകാരം നോണ്‍സ്റ്റിക് പാത്രങ്ങള്‍ 700 ഡിഗ്രി ഫാരന്‍ഹീറ്റില്‍ മൂന്ന്-അഞ്ച് മിനിറ്റില്‍ ചൂടാകും. 15 തരത്തിലെ വിഷാംശം ഉള്ള വാതകങ്ങളും കെമിക്കലുകളും ഇത്തരം കുക്ക് വെയറുകള്‍ പുറത്തു വിടുന്നു. നല്ലതു പോലെ ചൂടാക്കുമ്പോള്‍ നോണ്‍സ്റ്റിക്കിന്‍്റെ ഫിനിഷിങ് കോട്ടിങ് പല തരത്തിലുള്ള വിഷാംശം പുറത്തു വിടും. ഇതിലെ പെര്‍ഫ്ളൂറൂക്ടാനിക് (Perfluorooctanic acid) എന്ന ആസിഡ് ജന്മവൈകല്യങ്ങള്‍ക്കു പോലും കാരണമാകാം. കൊളസ്ട്രോള്‍ ലെവല്‍ ഉയരാനും പോളിമര്‍ ഫ്യൂം ഫീവറിനും പുരുഷന്മാരിലെ പ്രത്യുല്‍പാദന അവയവങ്ങളിലെ അര്‍ബുധത്തിനും ഇത്്് കാരണമായേക്കാം. ആഹാരസാധനങ്ങള്‍ ഇടാതെ ഈ പാത്രങ്ങള്‍ അടുപ്പത്തു വെക്കരുത്. ലോഹ നിര്‍മിതമായ സ്പൂണുകള്‍ ഉപയോഗിക്കരുത്്. സ്ക്രബര്‍ ഉപയോഗിക്കരുത്.
സ്റ്റെയിന്‍ലസ് സ്റ്റീല്‍ കുക്ക് വെയര്‍:
നിക്കല്‍, ക്രോമിയം, മോളിബ്ഡെനം എന്നീ ലോഹങ്ങളുടെ ചേരുവയാണ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങള്‍. ഇവയിലും സ്ക്രബര്‍ ഉപയോഗിക്കരുത്.
അലൂമിനിയം കുക്ക് വെയറുകള്‍:
ഇത് വളരെ പെട്ടന്ന് ചൂടാകും. ആസിഡ് ചേര്‍ന്ന ഭക്ഷണം തയാറാകുമ്പോള്‍ അലൂമിനിയവുമായി ചേര്‍ന്ന് പ്രതിപ്രവര്‍ത്തനം നടത്തും. അല്‍ഷിമേഴ്സ് രോഗത്തിനു കാരണമാകുന്നു.
സിറാമിക് ഇനാമല്‍ഡ്-ഗ്ളാസ് കുക്ക് വെയര്‍:
ലെഡ്, കാഡ്മിയം എന്നിവ ഉപയോഗിച്ചാണ് ഇവയുടെ ഉപരിതലം മിനുസപ്പെടുത്തുന്നത്. ഇത് വിഷമയമാണ്.
കാസ്റ്റ് അയണ്‍ കുക്ക് വെയര്‍:
ആഹാരത്തില്‍ ഇരുമ്പിന്‍െറ അംശം കൂട്ടുന്നു. എണ്ണയിലിട്ടു വറുക്കുന്ന ആഹാരത്തില്‍ ഇരുമ്പിന്‍െറ അംശം കൂടുന്നു. ഇത്്് ശരീരത്തിനു ഹാനികരമാണ്.
കോപ്പര്‍ കുക്ക് വെയര്‍:
ഇതിന്‍െറ പാചകം ചെയ്യുന്ന ഉപരിതലം ടിന്‍, നിക്കല്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവ ഏതെങ്കിലും ഒന്നു കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിനു പോറലും പൊട്ടലും ഉണ്ടായാല്‍ ആഹാരത്തില്‍ കലരും.
സുരക്ഷിതമായി മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുക
കഴിയുന്നതും വാഴയിലയില്‍ ആഹാരസാധനങ്ങള്‍ പൊതിയുക. എല്‍.പി.ജി സ്റ്റൗവില്‍ വെച്ചു പാചകത്തിനുപയോഗിക്കാവുന്നതും ഉയര്‍ന്ന ചൂടില്‍ പൊട്ടാത്തതുമായ മേല്‍ത്തരം മണ്‍പാത്രങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്. സാധാരണ മണ്‍ചട്ടിക്ക് 15-20 രൂപക്കു ലഭിക്കുമെങ്കില്‍ മേല്‍ത്തരം മണ്‍ചട്ടികള്‍ക്ക് 50-75 രൂപ നല്‍കേണ്ടി വരുമെന്നു മാത്രം.
ഭക്ഷ്യസാധനങ്ങള്‍ പാക് ചെയ്യുമ്പോള്‍
ഇക്കാര്യത്തില്‍ വ്യാപാരികള്‍ അലംഭാവം കാട്ടുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്നു. ന്യൂസ് പേപ്പറുകള്‍, സിമന്‍റ് കവര്‍ ചെറുതാക്കി ഉണ്ടാക്കിയ കവറുകള്‍, എത്തിലീന്‍ അധിഷ്ഠിതമായ തെര്‍മോ പ്ളാസ്റ്റിക്കുകള്‍ എന്നിവയാണ് സാധാരണയായി ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കാന്‍ ഉപയോഗിക്കുന്നത്. പലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍ തുടങ്ങിയവയാണ് ന്യൂസ് പേപ്പറുകളില്‍ പൊതിയുന്നത്. ന്യൂസ് പേപ്പറുകള്‍ സാധാരണ പത്രവിതരണക്കാര്‍ വീടുകളുടെ മുറ്റത്തേക്ക് വലിച്ചെറിയുകയാണ് പതിവ്. മണ്ണും ചെളിയും പറ്റിയ ഈ പത്രങ്ങള്‍ വായിച്ചുകഴിഞ്ഞാല്‍ സൂക്ഷിച്ചുവെച്ച് ഏറെയാകുമ്പോള്‍ വ്യാപാരികള്‍ക്കു വില്‍ക്കുകയാണ് ചെയ്യുന്നത്.
പഴംപൊരിയും എണ്ണപലഹാരങ്ങളുമൊക്കെ എണ്ണമയം ഒപ്പിയെടുക്കാന്‍ ന്യൂസ് പേപ്പര്‍ താളുകള്‍ ഉപയോഗിക്കുന്നവരുണ്ട്. പഴകിയ പത്രങ്ങളിലെ ചെറിയ പ്രാണികളും അണുക്കളും ഇവയിലെ ലെഡും കാര്‍ബണും ആഹാരസാധനങ്ങളിലൂടെ നമ്മുടെ ശരീരത്തിലത്തെുന്നു. നടപ്പാതകളിലെ തട്ടുകടകളില്‍ ഒരു പക്ഷേ പലഹാരങ്ങള്‍ ചില്ലുപെട്ടിയിലിട്ടു വെച്ചാല്‍ പോലും പുറത്തു തൂക്കിയിട്ടിരിക്കുന്ന പത്രതാളുകള്‍ കീറിയാണ് അവ പൊതിഞ്ഞു നല്‍കാറ്.
വാഹനങ്ങളുടെ പുകയും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും രോഗാണുക്കളും ഈ പത്രതാളുകളില്‍ ഉണ്ടാകാം. നനവിനെയും വാതകങ്ങളെയും കൊഴുപ്പിനെയും ചെറുക്കുന്ന പേപ്പറുകളില്‍ പലയിടത്തും ഭക്ഷ്യസാധനങ്ങള്‍ പാക് ചെയ്തു നല്‍കാറുണ്ടെങ്കിലും ഇതും വിഷമയമാണെന്ന്് ആരോഗ്യബോധവത്കരണ പ്രവര്‍ത്തകര്‍ പറയുന്നു.
പ്ളാസ്റ്റിക് വസ്തുക്കളോ മെഴുകോ റെസിനോ പൂശിയാണ് ഇത്തരം പേപ്പറുകള്‍ ഉണ്ടാക്കുന്നത്. ഇവയില്‍ പ്രാണികളെ അകറ്റുന്ന രാസവസ്തുക്കളും ഉപയോഗിക്കാറുണ്ട്. സിമന്‍റ് അടക്കം ചെയ്തു വരുന്ന പേപ്പര്‍ കവറുകള്‍ തട്ടിക്കുടഞ്ഞ് പശയൊട്ടിച്ച് ഉണ്ടാക്കിയ കവറുകളാണ് പലചരക്ക് കടക്കാര്‍ അരിയും മറ്റും പാക്ക് ചെയ്തു നല്‍കാന്‍ ഉപയോഗിക്കുന്നത്. ഈ ആഹാരവസ്തുക്കളിലൂടെ സിമന്‍റ് നമ്മുടെ അകത്ത് ചെല്ലും. പ്ളാസ്റ്റിക് കവറുകളും അപകടമുണ്ടാക്കുന്നു. അമ്ളം, ക്ഷാരം, ബഫര്‍, ന്യൂട്രലൈസിങ്, ബ്ളീച്ചിങ് ഏജന്‍്റുകള്‍, നിറങ്ങള്‍, രുചിവര്‍ധക വസ്തുക്കള്‍ എന്നിവ പ്ളാസ്റ്റിക്കുമായി പ്രതിപ്രവര്‍ത്തനം നടത്തും.
പുളിയുള്ള വസ്തുക്കള്‍ അലൂമിനിയം പാത്രത്തില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത്് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മിക്ക ഭക്ഷണ ശാലകളിലും അലൂമിനിയത്തിലാണ് തൈര്, മോര് എന്നിവ സൂക്ഷിച്ച് വില്‍ക്കുന്നത്. പാലും അലൂമിനിയം പാത്രത്തില്‍ സൂക്ഷിക്കുന്നതും തിളപ്പിക്കുന്നതും നന്നല്ല. സാധാരണ ജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ അജ്ഞരാണെന്നതു മുതലെടുത്താണ് വ്യാപാരികള്‍ ഇവരെ ചൂഷണം ചെയ്യുന്നത്. ഭക്ഷ്യസാധന പാക്കേജിങ്, ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ കര്‍ക്കശമാക്കാത്തതും അനാസ്ഥ വര്‍ധിപ്പിക്കുന്നതിനു കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.