ലണ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ ശസ്ത്രക്രിയകൾക്കും ലോക് വീണതായി പഠനം. ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത ഡിസംബർ മുതൽ ഇതുവരെ ലോകവ്യാപകമായി 28 ദശലക്ഷം ശസ്ത്രക്രിയകൾ മാറ്റിവെച്ചുവെന്നാണ് ബ്രിമ്മിങ്ഹാം സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമായത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ജേർണലാണ് റിപോർട്ട് പ്രസിദ്ധീകരിച്ചത്.
കോവിഡ് വ്യാപനം തടയുന്നതിന് രാജ്യങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മിക്ക ആശുപത്രികളുടെയും പ്രവർത്തനം പൂർണമായോ ഭാഗികമായി നിലച്ചിരുന്നു. തുടർന്ന്, നേരത്തെ നിശ്ചയിച്ച പല ശസ്ത്രക്രിയകളും 12 ആഴ്ച വരെ നീട്ടിവെക്കേണ്ടി വന്നു.71 രാജ്യങ്ങളിൽനിന്നുള്ള 359 ആശുപത്രികളിലെ ശസ്ത്രക്രിയ കണക്കുകളാണ് ഗവേഷകർ പഠനത്തിനായി ശേഖരിച്ചത്.
മുൻ നിശ്ചയിച്ച 72.3 ശതമാനം ശസ്ത്രക്രിയകളും കോവിഡിനെ തുടർന്ന് മാറ്റിവെച്ചിട്ടുണ്ട്. അർബുദത്തിനല്ലാത്ത ശസ്ത്രക്രിയകളാണ് മാറ്റിവെച്ചവയിൽ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.