കൊച്ചി: ഗർഭസ്ഥശിശുവിെൻറ പിതൃത്വത്തിൽ ഭർത്താവിന് സംശയമുള്ളതിനാൽ ഗർഭഛിദ്രവും ഡി.എൻ.എ ടെസ്റ്റും നടത്താൻ അനുമതി തേടുന്ന ഹരജി നിലവിലിരിക്കെ അടിയന്തര സാഹചര്യത്തിൽ യുവതിക്ക് ഗർഭഛിദ്രം. അമിത രക്തസ്രാവമുണ്ടായി സ്ഥിതി വഷളായ സാഹചര്യത്തിൽ ആശുപത്രിയിലെത്തിച്ച് അടിയന്തരമായി ഗർഭഛിദ്ര ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി 20കാരിയായ ഹരജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ സിംഗിൾ ബെഞ്ച് മാറ്റി. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാമെന്ന ഹരജിക്കാരെൻറ ഉറപ്പും രേഖപ്പെടുത്തി. കുഞ്ഞിെൻറ പിതൃത്വത്തിൽ ഭർത്താവിന് സംശയമുള്ളതിനാൽ 17 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. കുഞ്ഞ് തേൻറതല്ലെന്ന ഭർത്താവിെൻറ നിലപാടുമൂലം ഭർതൃവീട്ടിൽനിന്ന് ഇറങ്ങിപ്പോരേണ്ടിവന്നെന്നും ഗർഭസ്ഥശിശുവിെൻറ ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നു.
ഗർഭസ്ഥശിശുവിെൻറ ഡി.എൻ.എ ടെസ്റ്റ് നടത്താനാവുമോയെന്ന കാര്യത്തിൽ വിദഗ്ധാഭിപ്രായം തേടി അറിയിക്കാൻ സിംഗിൾ ബെഞ്ച് കഴിഞ്ഞ നാലിന് സർക്കാറിനോട് നിർേദശിച്ചു. കഴിഞ്ഞദിവസം ഹരജി വീണ്ടും പരിഗണിച്ചപ്പോൾ ഭർത്താവ് അഭിഭാഷകൻ മുഖേന ഹാജരായി. തർക്കം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ തയാറാണെന്നും അബോർഷൻ നടത്തേണ്ടതില്ലെന്നും ഭർത്താവ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.