രാജ്യത്ത് 50ശതമാനത്തിലേറെ കൗമാരക്കാർ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച. ശരീരത്തിൽ ഇരുമ്പിെൻറ അംശം കുറയുന്നതിനാലുണ്ടാകുന്ന അനീമിയയാണ് കൗമാരക്കാരിൽ കാണുന്ന പ്രശ്നം. ഇന്ത്യയിലെ കൗമാരക്കാർക്കിടയിലാണ് അനീമിയ ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്ന് പഠനങ്ങൾ പറയുന്നു. ലോകത്ത് വിളർച്ച ബാധിച്ച കുട്ടികളിൽ അഞ്ചിൽ ഒരാൾ ഇന്ത്യക്കാരനാണെന്നാണ് പഠനം.
എന്താണ് അനീമിയ
രക്തകോശങ്ങളിൽ (അരുണ രക്താണുക്കളിൽ (RBC)) ഹീമോഗ്ലോബിൻ എന്ന പ്രോട്ടീനിെൻറ അളവ് കുറയുന്നതാണ് അനീമിയക്ക് ഇടവരുത്തുന്നത്. ശരീര കലകളിലേക്ക് ഒാക്സിജൻ എത്തിക്കുന്ന ചുമതല അരുണ രക്താണുക്കളിലെ ഹീമോഗ്ലോബിനാണ് വഹിക്കുന്നത്. ഇരുമ്പംശം കുറയുന്നതുമൂലമുണ്ടാകുന്ന അനീമിയ ഏറ്റവും സാധാരണമായി കാണുന്ന ആരോഗ്യ പ്രശ്നമാണ്. രക്തത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലെങ്കിൽ മറ്റു ശരീരഭാഗങ്ങൾക്ക് വേണ്ട ഒാക്സിജൻ ലഭ്യമാകില്ല. ഒാക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിൻ നിർമിക്കാൻ ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്. ഇൗ ആരോഗ്യ പ്രശ്നം സാധാരണമാണെങ്കിലും പലരും അതിനെ കുറിച്ച് ബോധവാൻമാരല്ല.
ലക്ഷണങ്ങൾ
ആദ്യഘട്ടത്തിൽ വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ അനീമിയക്ക് കാണപ്പെടാറുള്ളൂ. ഗുരുതരമാകുേമ്പാൾ മാത്രമേ പലരും ലക്ഷണങ്ങൾ ശ്രദ്ധിക്കാറുള്ളൂ.
തളർച്ച, ക്ഷീണം, വിളർച്ച, കിതപ്പ്, തലചുറ്റൽ, ഭക്ഷണപദാർഥമല്ലാത്തവ കഴിക്കണമെന്ന ആഗ്രഹം(ഉദാ: കളിമണ്ണ്, െഎസ്, ചളി തുടങ്ങിയവ), കാലുകൾ വിറക്കുന്നതായും ചുരുങ്ങുന്നതായും തോന്നുക, നാവ് തടിക്കുക, കൈകളും കാൽപാദവും തണുക്കുക, വേഗത്തിലുള്ളതും ക്രമരഹിതവുമായ ഹൃദയ സ്പന്ദനം, നഖങ്ങൾ പൊടിയുക, തലവേദന എന്നിവയാണ് ലക്ഷണം
ആവശ്യത്തിന് ഇരുമ്പംശം അടങ്ങിയ ഭക്ഷണത്തിെൻറ അപര്യാപ്തതയാണ് അനീമിയയുടെ പ്രധാന കാരണം. മാംസം, മുട്ട, ഇലക്കറികൾ എന്നിവയിൽ ധാരാളം ഇരുമ്പംശം അടങ്ങിയിട്ടുണ്ട്. വളർച്ചാ കാലഘട്ടത്തിൽ ഇരുമ്പ് ധാരാളമായി ആവശ്യമാണ്. അതിനാൽ തന്നെ കുട്ടികളും ഗർഭിണികളും ഇരുമ്പംശം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യവശ്യമാണ്.
ആർത്തവ കാലത്ത് ധാരാളം രക്തം പോകുന്നവർക്ക് ഇരുമ്പംശം കുറയാൻ സാധ്യതയുണ്ട്. ഏഴു ദിവസത്തിലേറെ സാധാരണയിലധികം രക്തം പോകുന്നത് ഇരുമ്പംശം കുറക്കും. ഗർഭാശയമുഴകളും രക്തസ്രാവത്തിനിടയാക്കും. ഇവ അനീമിയയിലേക്ക് നയിക്കും. ഗർഭിണികളിലും പ്രസവ സമയത്ത് ധാരാളം രക്തം നഷ്ടമാകുന്നവരിലും അനീമിയ ഉണ്ടാകാം. വയറ്റിെല അൾസർ, കുടൽ കാൻസർ, ആസ്പിരിൻ പോലുള്ള വേദന സംഹാരികളുെട സ്ഥിരമായ ഉപയോഗം എന്നിവ ആഭ്യന്തര രക്ത സ്രാവമുണ്ടാക്കും. ഇതും അനീമിയക്ക് കാരണമാകും. ഇരുമ്പംശം ആഗിരണം ചെയ്യാൻ സാധിക്കാത്ത ചില അസുഖങ്ങൾ മൂലവും അനീമിയ ഉണ്ടാകും. രക്തപരിശോധന വഴി അനീമിയ കണ്ടെത്താം.
ഗുരുതരാവസ്ഥ
ദ്രുതഗതിയിൽ ക്രമരഹിതമായ ഹൃദയ സ്പന്ദനം
അനീമിയയുള്ളവരിൽ ഒാക്സിജെൻറ അഭാവം നികത്താൻ ഹൃദയം കൂടുതൽ രക്തം പമ്പുചെയ്യും. ഇതിനു വേണ്ടി ഹൃദയത്തിന് കൂടുതൽ പ്രവർത്തിക്കേണ്ടി വരികയും ഹൃദയ സ്പന്ദനം ക്രമരഹിതമാവുകയും ചെയ്യുന്നു. ഗുരുതരാവസ്ഥയിൽ ഹൃദയം നിലക്കാനോ വികസിക്കാനോ സാധ്യതയുണ്ട്.
ഗർഭിണികളിലെ സങ്കീർണ്ണത
ഗർഭിണികളിലെ അനീമിയ മാസം തികയാതെ പ്രസവിക്കുന്നതിനോ കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടാകുന്നതിനോ ഇടയാക്കും. ഇൗ അവസ്ഥ തടയുന്നതിനാണ് അധിക ഗർഭിണികളും അയൺ ഗുളികൾ കഴിക്കുന്നത്.
കുട്ടികളിൽ വളർച്ചക്കുറവ്
അനീമിയ കുട്ടികളിൽ വളർച്ചക്കുറവുണ്ടാക്കുകയും വേഗത്തിൽ അണുബാധക്കിട വരുത്തുകയും ചെയ്യുന്നു.
പ്രതിരോധം
ശരീരത്തിലെ ഇരുമ്പംശം പുനഃസ്ഥാപിക്കാൻ അയൺ ഗുളികകൾ സഹായിക്കും.
മത്തൻ, കുമ്പളം എന്നിവയുെട കുരു, കടൽ മത്സ്യം, മത്തി, ചെമ്മീൻ, മുട്ട, ചുവന്ന മാംസം, ചീര പോലുള്ള ഇലക്കറികൾ, ഉണക്കപ്പഴങ്ങൾ, നട്സ്, ഭക്ഷ്യധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതുകൂടാതെ വൈറ്റമിൻ സിയും ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കും. അതിനായി ൈവറ്റമിൻ സി അടങ്ങിയ ഒാറഞ്ച്, മുന്തിരി, സ്ട്രോബെറി, പേരക്ക, പപ്പായ, കൈതച്ചക്ക, മാങ്ങ, തണ്ണിമത്തൻ, കാപ്സിക്കം, കോളിഫ്ലവർ, തക്കാളി എന്നിവ കഴിക്കാം. അനീമിയയാണെന്ന് സംശയം തോന്നിയാൽ ഡോക്ടറുെട സഹായം േതടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.