സാമ്പാർ കഴിക്കാൻ വയ്യ, ഗ്യാസ് കയറുമെന്ന് പലരും പയുന്നത് കേൾക്കാറില്ലേ? ഗ്യാസ് കയറുന്നത് പലേപ്പാഴും നാം അനുഭവിച്ചിട്ടുള്ള പ്രശ്നമായിരിക്കും. ഒരോരുർക്കും പലസമയങ്ങളിൽ ഇങ്ങനെ ഗ്യാസ് കയറി അസ്വസ്ഥതകളുണ്ടാകാറുണ്ട്. വയർ വീർത്തിരിക്കുന്നതുപോലെയുള്ള തോന്നൽ, വിശപ്പില്ലായ്മ, അസ്വസ്ഥത എന്നിവയെല്ലാം ഇതിനോെടാപ്പം അനുഭവിക്കേണ്ടി വരുന്നു. ഇത് പലപ്പോഴും ഭക്ഷണരീതിയിലെ അപാകതമൂലമോ ചിലപ്പോൾ ചില അസുഖങ്ങൾ കൊണ്ടോ ഉണ്ടാകാം.
ഗ്യാസുണ്ടാകുന്നതിനിടയാക്കുന്ന കാരണങ്ങൾ
- അമിതമായ ഭക്ഷണം
- ഭക്ഷണം വേണ്ടത്ര ചവച്ചരക്കാതെ വിഴുങ്ങുക
- ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയ തൈരുപോലുള്ള ഉത്പന്നങ്ങൾ ആവശ്യത്തിന് ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തത് മൂലം
- കൂടിയ അളവിൽ പഞ്ചസാരയും ഉപ്പും കഴിക്കുക
- സോഡ പോലുള്ള കാർബൊണേറ്റഡ് പാനീയങ്ങളുടെ സ്ഥിര ഉപയോഗം
- ചിലരിൽ ഗോതമ്പ്, ബാർലി, ഉള്ളി,വെളുത്തുള്ളി, ബ്രോക്കോളി, കാബേജ്, ബീൻസ് തുടങ്ങി വിവിധ ഭക്ഷണങ്ങൾ ശരീരകലകളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തോത് കുറയുന്നു. ഇത് ഗ്യാസിന് കാരണമാകും.
- ആവശ്യത്തിന് വെള്ളംകുടിക്കാതെ നിർജ്ജലീകരണം ഉണ്ടാകുന്നത്
- ശോധനക്കുറവ് അല്ലെങ്കിൽ മലബന്ധം
- ആർത്തവത്തിന് തൊട്ടുമുമ്പുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ
- ചില ഭക്ഷണ പദാർഥങ്ങളോടുള്ള അലർജി
- വൻകുടലിലുണ്ടാകുന്ന പ്രശ്നങ്ങൾ, ചെറുകുടലിലെ ബാക്ടീരിയകളുടെ അമിത വളർച്ച തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ
- ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം
- ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത്
- വ്യായാമമില്ലായ്ക
ഗ്യാസിൽ നിന്ന് രക്ഷനേടുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തെല്ലാെമന്ന് നോക്കാം.
- കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക. അമിത ഭക്ഷണം നിയന്ത്രിക്കുക.
- ഭക്ഷണം നന്നായി ചവച്ചരച്ച് സാവധാനം മാത്രം കഴിക്കുക.
- ആരോഗ്യത്തിന് ഗുണകരമായ ബാക്ടീരിയകൾ അടങ്ങിയ ഭക്ഷണങ്ങൾ (തൈര് പോലുള്ളവ) കഴിക്കുക
- വയർ വീർത്തുകെട്ടുന്നുവെന്ന് തോന്നുന്ന ഭക്ഷണങ്ങൾ, അലർജിയുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക
- ഏത് ഭക്ഷണങ്ങളാണ് ആഗിരണം കറഞ്ഞ് വയറിന് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കുക
- കൃത്രിമ പ്രോട്ടീനുകൾ ഉപയോഗിക്കാതിരിക്കുക
- ധാരാളം വെള്ളം കുടിക്കുക. ദിവസം കുറഞ്ഞത് രണ്ട്-മൂന്ന് ലിറ്റർ െവള്ളം കുടിക്കണം. ഫ്രൂട്ട് ജ്യൂസുകൾ, കാർബോണേറ്റഡ് പാനീയങ്ങൾ, സോഡ എന്നിവ ഒഴിവാക്കുക
- മലബന്ധം പരിഹരിക്കണം. അതിനായി ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, നാരടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാം.
- മറ്റ് രോഗങ്ങളുണ്ടെങ്കിൽ അവ ചികിത്സിക്കുക
- ച്യൂയിംഗം പോലുള്ള ഷുഗർ ആൽക്കഹോളുകൾ ഒഴിവാക്കുക
- കഫീൻ ഉപയോഗിക്കരുത്
- വ്യായാമം ശീലമാക്കുക
- അനുയോജ്യമായ വസ്ത്രങ്ങൾ മാത്രം ധരിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.