അരനൂറ്റാണ്ട് മുമ്പ് മലയാളി യുവാക്കളുടെ ഇഷ്ടവാഹനമായിരുന്നു സൈക്കിൾ. സമൂഹത്തിൽ സൈക്കിൾ സ്വന്തമായുള്ളവർ അന്ന് വളരെക്കുറവായിരുന്നു. സൈക്കിൾ കഴിഞ്ഞുള്ള ഇരുചക്ര വാഹനം നഗരങ്ങളിൽ മാത്രം കണ്ടിരുന്ന അപൂർവം സ്കൂട്ടറുകളായിരുന്നു. കാലം മുന്നോട്ടുപോകുകയും ദശാബ്ദങ്ങൾ പിന്നിടുകയും ചെയ്തപ്പോൾ ഇന്ന് കേരളത്തിൽ ഇരുചക്രവാഹനങ്ങൾ ഇല്ലാത്ത വീടുകൾ അപൂർവമായി. പല വീടുകളിലും അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ബൈക്കുകളും സ്കൂട്ടറുകളും നിറഞ്ഞു. സൈക്കിളുകളാവട്ടെ, ഇന്ന് വ്യായാമത്തിനുള്ള ഒരു ഉപകരണം മാത്രമായി ഒതുങ്ങി. വികസനത്തിെൻറയും വളർച്ചയുടെയും നേട്ടങ്ങളുടെയും അളവുകോലായി ഇതിനെ കാണാവുന്നതാണെങ്കിലും ഇരു ചക്രവാഹനങ്ങളുടെ ഉപയോഗം യാത്രികർക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങളുടെ വ്യാപകമായ ഉപയോഗത്തോടെ മനുഷ്യരുടെ അടിസ്ഥാന വ്യായാമമായ നടത്തം ഇല്ലാതാവുകയും അത്തരക്കാരിൽ വലിയതോതിൽ ജീവിതശൈലീ രോഗങ്ങൾ കണ്ടുവരുകയും ചെയ്തിട്ടുണ്ട്. വ്യായാമക്കുറവുകൊണ്ട് ഉണ്ടാവുന്ന ഇത്തരം രോഗങ്ങൾക്ക് പുറമെ ഇരുചക്രവാഹനങ്ങൾ സമ്മാനിക്കുന്ന മറ്റൊരു പ്രശ്നമാണ് നടുവേദന, കഴുത്ത് വേദന, തോൾവേദന തുടങ്ങിയ വിവിധതരം വേദനകൾ.
നഗരങ്ങളിലും പ്രധാന പാതകളിലും ഗതാഗതക്കുരുക്കുകൾ പതിവായതോടെ ദീർഘദൂരയാത്രക്ക് പോലും ആളുകൾ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ കൗമാരക്കാരിൽ േപാലും ഇത്തരം വേദനകൾ സാർവത്രികമായി. ഇതിനിടയിലാണ് കോവിഡ് രോഗവ്യാപനം സൃഷ്ടിച്ച ലോക്ഡൗണും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള ജനങ്ങളുടെ വിമുഖതയും ചേർന്ന് വീണ്ടും ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വർധിപ്പിച്ചത്.
ദീർഘനേരത്തെ ബൈക്ക് യാത്ര
േജാലിസ്ഥലത്തേക്ക് പോകുന്നതിനും ഫീൽഡ് വർക്ക് ചെയ്യാനും ബൈക്കില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന വലിയൊരു ശതമാനം പേരിലും നെട്ടല്ലിലെ ഡിസ്‌ക് തേയ്മാനവും അത് സൃഷ്ടിക്കുന്ന നടുവേദനയും വ്യാപകമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ വരമ്പുകളും കുഴികളും അമിത വേഗവുമെല്ലാം ഇത്തരം വേദനകളെ അധികരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ കൂടുതൽ സമയം ബൈക്ക് യാത്രചെയ്യുന്നവരിൽ നടുവേദനയാണ് കൂടുതലായി കാണുന്നതെങ്കിലും പുറംവേദനയും കഴുത്തുവേദനയും അത്ര കുറവല്ല.
ദീർഘനേരം ബൈക്കിലിരുന്ന് ഹാന്‍ഡിലില്‍പിടിച്ച് നേരെനോക്കി യാത്രചെയ്യുേമ്പാൾ കഴുത്തിലെ കശേരുക്കൾ വലിഞ്ഞുമുറുകുന്നു. ഇതുമൂലം ബൈക്കിൽനിന്ന് ഇറങ്ങിക്കഴിഞ്ഞാലും കഴുത്ത് മരവിച്ച അവസ്ഥയായിരിക്കും. അൽപനേരത്തേക്ക് കഴുത്ത് തിരിക്കാന്‍ കഴിയാത്തരീതിയിൽ വേദനയും ചിലരിൽ കണ്ടേക്കാം. അരെക്കട്ടിൽനിന്ന് തുടങ്ങി കാൽവണ്ണയുടെ പിറകുവശത്തുകൂടി പെരുവിരല്‍ വരെ അനുഭവപ്പെടുന്ന വേദന നടക്കുന്നതിനുവരെ പ്രയാസം സൃഷ്ടിക്കാറുണ്ട്. ചുമയ്ക്കുേമ്പാഴും പെെട്ടന്ന് സ്റ്റെപ്പുകൾ ഇറങ്ങുേമ്പാഴും രാവിലെ കിടക്കയിൽനിന്ന് എഴുന്നേൽക്കുേമ്പാഴും വേദനയുണ്ടാവും. ചെറിയ തോതിൽ ഇത്തരം വേദനകൾ അനുഭവപ്പെട്ടുതുടങ്ങിയാൽ ഗുരുതരമാവുന്നതിന് മുമ്പായി ബൈക്ക് യാത്ര ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്.
നെട്ടല്ലിന് ഭീഷണി
ലംബാര്‍ വെര്‍ട്ടിബ്ര അഥവാ നെട്ടല്ലിെൻറ നടുഭാഗത്താണ് ഇത്തരം യാത്രകൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ബൈക്ക് യാത്രക്കിടയിലെ കുഴികളിൽ ചാടലും വരമ്പുകളിൽ കയറിയിറങ്ങലുമെല്ലാം കൂടുതൽ സമ്മർദം ഏൽപിക്കുന്നത് നെട്ടല്ലിെൻറ ഇൗ ഭാഗത്താണ്. നെട്ടല്ലിലെ കശേരുക്കള്‍ക്കിടയില്‍ കാണുന്ന വഴക്കമുള്ളതും മൃദുലവുമായ ഭാഗമാണ് ഡിസ്‌ക്കുകള്‍. കശേരുക്കള്‍ തമ്മില്‍ പരസ്പരം ഉരസുന്നത് തടയുകയാണ് ഇവയുടെ ധർമം. വാഹനങ്ങളിലെ ഷോക്ക് അബ്‌സോര്‍ബർ പോലെയാണ് ഇവ നെട്ടല്ലിനെ ക്ഷതങ്ങളിൽനിന്ന് സംരക്ഷിക്കുന്നത്. എന്നാൽ, വിശ്രമമില്ലാത്ത ജോലികളും നിരന്തരമുള്ള യാത്രകളും ഇൗ ഡിസ്കുകളെ കേടുവരുത്തുന്നു. അതിെൻറ ഫലമായി അവ കശേരുക്കൾക്കിടയിൽനിന്ന് സാവധാനം പുറത്തേക്ക് തള്ളിനിൽക്കാൻ ആരംഭിക്കുന്നു. ചില അവസരങ്ങളിൽ ഡിസ്കുകളുടെ സ്ഥാനചലനം സുഷുമ്ന നാഡിയെ ഞെരുക്കി വ്യക്തികൾക്ക് സഹിക്കാൻ കഴിയാത്ത വേദനയും സൃഷ്ടിക്കുന്നു. തുടക്കത്തിൽ ഇത്തരം വേദനകളെ വേദനസംഹാരികളും ലേപനങ്ങളും ഉപയോഗിച്ച് ഇല്ലാതാക്കിയാൽ പ്രശ്നം ഗുരുതരമാവാനാണ് സാധ്യത. ശരീരത്തിെൻറ ഏതെങ്കിലും ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പ് വേദനയുടെ രൂപത്തിലാണ് ശരീരം നമ്മോട് പറയുന്നത്. ഇത്തരം മുന്നറിയിപ്പുകളെ വേദനസംഹാരികൾ കഴിച്ചും ലേപനങ്ങൾ പുരട്ടിയും അവഗണിച്ച് ആ ഭാഗങ്ങളിലെ പ്രശ്നം രൂക്ഷമാവുകയും കേടുപാടുകൾ അധികരിക്കുകയും ചെയ്യുന്നു. പിന്നീട് വേദനസംഹാരികളുെട ഉപയോഗമില്ലാതെ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി സൃഷ്ടിക്കുകയും ചെയ്യും.
ഇൗ വിവരങ്ങൾ എല്ലാം അറിയാമെങ്കിലും ജീവിതശൈലിയുടെ പ്രത്യേകതകൊണ്ട് പലർക്കും ബൈക്ക്യാത്ര ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ കഴിയുന്നത്ര ശാസ്ത്രീയമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ ഒാടിക്കാൻ ശ്രദ്ധിക്കുക മാത്രമാണ് പരിഹാരം.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇരുചക്ര വാഹനങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം. എങ്കിലും ഇരുചക്ര വാഹനങ്ങളുടെ ദീർഘകാലത്തെ നിരന്തര ഉപയോഗം ശരീരത്തിലെ പലയിടങ്ങളിലും വേദനകൾ സമ്മാനിക്കാനുള്ള സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.