‘കൂടുതൽ പ്രതിരോധശേഷിയുള്ളവരാണ് കുഞ്ഞുങ്ങൾ’ എന്നത് ഈ കൊറോണ കാലത്ത് ആശ്വാസകരം തന്നെയാണ്. കൊറോണ വൈറസ് സ ംബന്ധിച്ച പഠനങ്ങളിൽ, കുട്ടികളിൽ വളരെ കുറഞ്ഞ ശതമാനത്തിന് മാത്രമേ വൈറസ് ബാധ ഉണ്ടാകൂയെന്നാണ് തെളിഞ്ഞിരിക്കുന് നത്. പ്രായമായവരിൽ ഗുരതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാവുന്ന കോവിഡ്19 കുഞ്ഞുങ്ങളിൽ മ ാരകമായിരിക്കില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ വൈറസ് ബാധയിൽ നിന്നും ഇവരും അതീതരല്ല.
കർശനമായ സാമൂഹിക അകല ം പാലിക്കൽ നടപടികളിലേക്ക് കടക്കും മുമ്പു തന്നെ ലോകത്തെ പല രാജ്യങ്ങളിലും സ്കൂൾ അടച്ചുപൂട്ടി. ഇതോടെ കോവിഡ് കുട്ടികളെയും ബാധിക്കുമോയെന്ന ആധിയിലായി ലോകം.
വൈറസ് ബാധിതരുമായി ഇടപഴകിയാൽ രോഗ സാധ്യതയേറെ< /strong>
മുതിർന്നവരെപ്പോലെ, കൊറോണ വൈറസ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെടുന്ന കുഞ്ഞുങ്ങൾക്കും അസുഖം ബാധിച ്ചേക്കാം. അവരിലും ജലദോഷവും പനിയും മറ്റുമായി കോവിഡ് -19 ൻെറ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.“ കോവിഡ് മഹാമാരിയു ടെ തുടക്കത്തിൽ കുട്ടികൾക്ക് വൈറസ് ബാധിക്കില്ലെന്ന് കരുതിയിരുന്നു, എന്നാൽ കുട്ടികളിലെ അണുബാധയുടെ അളവ് മുതിർന ്നവരിലേതിന് തുല്യമാണെന്ന് പിന്നീട് വ്യക്തമായി’’ - ഓക്സ്ഫോർഡ് സർവകലാശാലയിലെ പീഡിയാട്രിക് ഇൻഫെക്ഷൻ ആൻറ ് ഇമ്മ്യൂനിറ്റി പ്രഫസറായ ആൻഡ്രൂ പൊള്ളാർഡ് വിശദീകരിക്കുന്നു. കുഞ്ഞുങ്ങൾക്ക് വൈറസ് ബാധയുണ്ടാകുമ്പോൾ വള രെ ചെറിയ ലക്ഷണങ്ങളാണ് കാണിക്കുകയെന്നും അദ്ദേഹം പറയുന്നു.
ഫെബ്രുവരി 20 വരെ ചൈനീസ് സെൻറർ ഫോർ ഡിസീസ് കൺട് രോൾ ആൻഡ് പ്രിവൻഷൻ രേഖപ്പെടുത്തിയ ഡാറ്റ പ്രകാരം 72,314 കോവിഡ്19 കേസുകളിൽ രണ്ട് ശതമാനം പേർ 19 വയസിന് താഴെയുള്ളവരാണ് . യു.എസ് 508 കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിൽ രോഗബാധിതരായ കുട്ടികൾക്കിടയിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട ്ടില്ല.
“യാത്രക്കിടെയോ ജോലിസ്ഥലത്തു നിന്നോ മുതിർന്നവർക്ക് വൈറസ് ബാധയുണ്ടായിരിക്കാം. വീട്ടിലെത്തു മ്പോൾ ഇവരുമായി ഇടപഴകുന്ന കുട്ടികൾക്കും വൈറസ് ബാധ പകർന്നേക്കാം. ഇങ്ങനെയാണ് വൈറസ് ബാധയുള്ള കുട്ടികളുടെ എണ്ണ ത്തിൽ വർധനവുണ്ടാകുന്നത്” -സതാംപ്ടൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻഫെക്ഷൻ കൺസൾട്ടൻറ് സഞ്ജയ് പട്ട േൽ പറയുന്നു.
ആഗോളതലത്തിൽ തന്നെ കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാൽ കടുത്ത ലക്ഷ ണങ്ങൾ ഉള്ളവരിലോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളിലോ മാത്രമേ കോവിഡ് പരിശോധന നടത്തുന്നുള്ളൂ എന്നതിനാൽ യഥാർഥ കണക്കുകൾ ലഭിക്കുന്നില്ല.
കോവിഡ് മുതിർന്നവരേക്കാൾ വ്യത്യസ്തമായി എങ്ങനെ കുട്ടികളെ ബാധിക്കുന്നു?
ആഗോളതലത്തിലെ പഠനങ്ങളും കണക്കുകളും എടുത്തുനോക്കുകയാണെങ്കിൽ ഗുരുതരമായ അസുഖങ്ങൾ ഉള്ളവരിലും ജീവിതശൈലി രോഗങ്ങൾ ഉള്ളവരിലും, രോഗപ്രതിരോധ ശേഷി ചികിത്സകളിലോ കാൻസർ ചികിത്സകളിലോ ഉള്ളവരിലും വൈറസ് ബാധ ഗുരുതരമായേക്കാം. എന്നാൽ ഈ അവസ്ഥയിലുള്ളവർ കുഞ്ഞുങ്ങളാണെങ്കിൽ രോഗബാധയുടെ തീവ്രത വളരെ കുറവായിരിക്കുമെന്ന് പ്രഫസർ ആൻഡ്രൂ പൊള്ളാർഡ് പറയുന്നു. ഇവരിൽ മുതിർന്നവരേക്കാൾ വളരെ കുറഞ്ഞ രോഗലക്ഷണങ്ങളുമാണ് ഉണ്ടാവുക.
ചൈനയിൽ കോവിഡ് 19 ബാധിച്ച കുട്ടികൾക്കിടയിൽ നടത്തിയ പഠനത്തിൽ പകുതിയിലധികം പേർക്കും പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തുമ്മൽ എന്നിവയുടെ നേരിയ ലക്ഷണങ്ങൾ മാത്രമുണ്ടായിരുന്നത്. മൂന്നിലൊന്ന് പേർക്ക് ന്യുമോണിയയുടെ ലക്ഷണങ്ങളും കാണപ്പെട്ടു. ഇവർക്ക് തുടർച്ചയായ പനി, ചുമ, ശ്വാസതടസം എന്നിവയുണ്ടെങ്കിലും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടോ ശ്വസം ലഭിക്കാത്ത അവസ്ഥയോ ഉണ്ടായിട്ടില്ല.
കൊറോണ വൈറസ് ബാധിച്ച കുട്ടികൾ മുതിർന്നവരേക്കാൾ പെട്ടന്ന് ഭേദപ്പെടുന്നത് എന്തുകൊണ്ട്?
കോവിഡ് വൈറസ് എന്നത് പുതിയതായതുകൊണ്ട് തന്നെ ഇത് കുറിച്ച് കൂടുതൽ അറിയില്ലെന്നതാണ് പ്രധാന ന്യൂനതയെന്ന് യു.കെ ന്യൂപോർട്ടിലെ ഡേവിഡ് ഹൈഡ് ആസ്ത്മ ആൻഡ് അലർജി റിസർച്ച് സെൻറർ ഡയറക്ടർ റോബർട്ട്സ് പറയുന്നു.
“വൈറസിന് കോശത്തിന്റെ ഉപരിതലത്തിലുള്ള പ്രോട്ടീന്റെ (റെസിപ്റ്റർ) സഹായത്തോടെ മാത്രമേ കോശത്തിന്റെ അകത്ത് പ്രവേശിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. കൊറോണ വൈറസ് ഇങ്ങനെ കോശത്തിനകത്തെത്താൻ ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം II (ACE-2) റെസിപ്റ്ററായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികൾക്ക് അവരുടെ മുകളിലെ ശ്വാസോഛ്വാസ മാർഗങ്ങളേക്കാൾ (എയർവേ) താഴ്ന്ന മാർഗങ്ങളിൽ (ശ്വാസകോശത്തിൽ) എ.സി.ഇ -2 റെസിപ്റ്ററുകൾ കുറവായിക്കും. അതിനാൽ കുഞ്ഞുങ്ങൾക്ക് പ്രധാനമായും വൈറസ് ബാധിക്കുന്നത് അവരുടെ മുകളിലെ എയർവേകളായ മൂക്ക്, വായ, തൊണ്ട എന്നിവിടങ്ങളിലായിരിക്കും. അതുകൊണ്ടാണ് അവർക്ക് കടുത്ത ശ്വാസതടസം, ന്യൂമോണിയ പോലുള്ള അവസ്ഥ വരാത്തത് ”- റോബർട്ട്സ് വിശദീകരിക്കുന്നു.
കുട്ടികൾക്ക് മുതിർന്നവരേക്കാൾ രോഗപ്രതിരോധശേഷി ഉണ്ടെന്നതും രോഗ മൂർഛ ഉണ്ടാകാതിരിക്കാനുള്ള പ്രധാന കാരണമാണ്. കുട്ടികളിൽ പ്രത്യേകിച്ച് നഴ്സറിയിലോ സ്കൂളിലോ ഉള്ള പ്രായക്കാർക്ക് ധാരാളം ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാറുണ്ട്. ഇത് അവരുടെ ശരീരത്തിൽ മുതിർന്നവരേക്കാൾ കൂടുതൽ ആൻറിബോഡികൾ പ്രവർത്തിക്കാനിടയാക്കുന്നു. ഇതും വൈറസിനെ പ്രതിരോധിക്കാൻ സഹായകമാകുവെന്നാണ് വിദഗ്ധർ പറയുന്നത്.
കുട്ടികളിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ?
കുട്ടികളിൽ മിതമായ രോഗലക്ഷണങ്ങളാണ് ഉള്ളതെങ്കിലും വൈറസ് ബാധ അവരുമായി ഇടപഴകുന്നവരിലേക്ക് പകരും. കുട്ടികൾക്ക് അപകടസാധ്യത കുറവാണെങ്കിലും അവരിലൂടെ രോഗം പടരുന്നു എന്നതിനാൽ കൃത്യമായ നിരീക്ഷണവും ചികിത്സയും നൽകണം. രോഗപ്രതിരോധ ശേഷിയുള്ള കുട്ടികൾക്ക് ചെറിയ ലക്ഷണത്തോടെ തന്നെ വൈറസ് ബാധ മാറിയേക്കാം. എന്നാൽ വൈറസ് സമൂഹത്തിലേക്ക് പടർത്തുന്ന പ്രധാന റൂട്ടുകളിലൊന്നാണ് കുട്ടികൾ എന്നത് മറക്കരുത്.
നവജാതശിശുക്കളെ കോവിഡ് -19ബാധിക്കുന്നുണ്ടോ?
ലോകത്തിൻെറ പല ഭാഗങ്ങളിലേക്ക് കോവിഡ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നവജാതശിശുക്കളിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതുവരെ രണ്ട് നവജാത ശിശുക്കളിലാണ് കോവിഡ് സ്ഥിരീകരിച്ചത്, ഒന്ന് ചൈനയിലെ വുഹാനിലും രണ്ടാമത്തേത് ലണ്ടനിലും. ഈ കുഞ്ഞുങ്ങൾക്ക് ഗർഭപാത്രത്തിൽ വെച്ച് അണുബാധയുണ്ടായോ അതോ ജനിച്ചതിനുശേഷം പകർന്നതോയെന്ന് ഇതുവരെ അറിവായിട്ടില്ല. രണ്ട് സാഹചര്യങ്ങളിലും, അവരുടെ അമ്മമാർ കോവിഡ് പോസിറ്റീവ് ആയിരുന്നു.
കൊറോണ വൈറസ് ഗർഭാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ ബാധിക്കുമോ?
കഠിനമായ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെഴ്സ്) എന്നിവക്ക് കാരണമായ വൈറസുകൾ ഗർഭിണിയായ സ്ത്രീയിലൂടെ അവളുടെ കുഞ്ഞിനെയും ബാധിച്ചേക്കാം. ഇത് ഗർഭം അലസൽ, അകാല പ്രസവം, കുഞ്ഞിന്റെ മോശം വളർച്ച എന്നിവക്ക് കാരണമാകും. എന്നാൽ കോവിഡ് 19ൽ സമാനമായ സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് -19 സ്ഥിരീകരിച്ച അമ്മമാരും രോഗമുക്തി നേടിയിട്ടുണ്ട്.
കോവിഡ് -19 കുട്ടികളുടെ പ്രായപരിധി അനുസരിച്ച് വ്യത്യസ്തമായി ബാധിക്കുന്നുണ്ടോ?
ഒരോ പ്രായക്കാരിലും വൈറസ് ബാധയുടെ തീവ്രത വ്യത്യസതമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മറ്റ് പ്രായപരിധിയിലുള്ളവരെ അപേക്ഷിച്ച് ശിശുക്കൾ മുതൽ അഞ്ചുവയസു വരെയുള്ളവർക്ക് കോവിഡ് -19 ബാധി കൂടുതലാണെന്ന് ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 10 ശിശുക്കളിൽ ഒരാളിൽ കഠിനമോ ഗുരുതരമോ ആയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അഞ്ചോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികളിൽ 100 ൽ മൂന്നോ നാലോ പേർ മാത്രമാണ് കഠിനമോ ഗുരുതരമോ ആയ രോഗവസ്ഥയുണ്ടായത്.
അണുനാശിനി ഉപയോഗിച്ചുള്ള കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ, അണുനാശിനി ഉപയോഗിച്ച് കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ തുടച്ചുവെക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ അവരെ നിർബന്ധിപ്പിക്കുക. രക്ഷിതാക്കൾ പുറത്തുപോയി വന്നാൽ അണുനാശിനികൊണ്ട് അവരുപയോഗിച്ച വസ്തുക്കളും കൈകളും വൃത്തിയാക്കിയ ശേഷമേ കുട്ടികളുമായി ഇടപഴകാവൂ. കുഞ്ഞുങ്ങളുടെ മുഖത്തോ കണ്ണിലോ മൂക്കിലോ വായുടെ ഭാഗങ്ങളിലോ തൊടാതിരിക്കാൻ ശ്രമിക്കണം. മുതിർന്ന പൗരൻമാരുള്ള വീടുകളിലും കുട്ടികളെ അവർക്കൊപ്പം വിടാതെ മാറ്റി നിർത്താൻ ശ്രമിക്കുക.
കുട്ടികളിൽ നിന്ന് പ്രായമായവർക്കും വീട്ടിലെ അസുഖ ബാധിതർക്കും വൈറസ് പടരാതിരിക്കാൻ എന്തുചെയ്യണം?
കുട്ടികൾക്ക് അസുഖം ബാധിച്ചാൽ, അതും പകർച്ചവ്യാധിയാണെങ്കിൽ നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സമ്പർക്കവിലക്ക് ഏർപ്പെടുത്തുക, കൈയും അവരിടപഴകിയ സ്ഥലവും വസ്തുക്കളും അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പ്രായമായവരെയും അസുഖമുള്ള ബന്ധുക്കളെയും വൈറസ് ബാധിക്കുന്നത് തടയാനാകും. ഇതിൽ ഏറ്റവും പ്രധാനം കുട്ടികളിൽ നിന്നും സുരക്ഷിത അകലം പാലിക്കുക എന്നത് മാത്രമാണ്.
കോവിഡ് -19 നെക്കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ടതുണ്ടോ?
കോവിഡ് -19 നെക്കുറിച്ചുള്ള വളരെയധികം വാർത്തകളും റിപ്പോർട്ടുകളും കുഞ്ഞുങ്ങളും ശ്രദ്ധിക്കുന്നുണ്ടാകാം. അവരിൽ ഭീതി ഉണ്ടാക്കാതിരിക്കുക എന്നതാണ് രക്ഷിതാക്കൾ ആദ്യം ചെയ്യേണ്ടത്. അസുഖത്തെ കുറിച്ചും കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങൾ അവർക്ക് വിശദീകരിച്ചു കൊടുക്കാം. എന്നാൽ കോവിഡ് വൈറസ് ബാധിച്ച് കുട്ടികൾ മരിക്കില്ലെന്ന ധൈര്യവും അവർക്ക് പകരണം.
വിവരങ്ങൾക്ക് കടപ്പാട്: ബി.ബി.സി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.