ഷിഗെല്ല ബാക്ടീരിയ പടർത്തുന്ന അപകടകാരിയായ വയറിളക്കമാണ് ഷിഗല്ലെ വയറിളക്കം. മലിനജലത്തിലൂടെയാണ് ബാക്ടീരിയ പടരുന്നത്. വയറിളക്കത്തിൽ തുടങ്ങി മരണത്തിലേക്കുവരെ നയിച്ചേക്കാവുന്ന രോഗമാണിത്. കുടലിെൻറ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും കഫവും വരുന്ന അവസ്ഥയാണ് ഉണ്ടാവുക. മലിനജലം, പഴകിയ ഭക്ഷണം, കൈ കഴുകാതെ ഭക്ഷണം പാകംചെയ്യലും ഭക്ഷണം കഴിക്കലും എന്നിവയിലൂടെയാണ് ബാക്ടീരിയ പകരുന്നത്. മലത്തിനൊപ്പം രക്തവും പഴുപ്പും ഉണ്ടാകുക, ശക്തമായ വയറിളക്കം, പനി, ഛര്‍ദി, ശ്വാസതടസ്സം, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങൾ.
സാധാരണ വയറിളക്കമെന്നുകരുതി ചികിത്സ വൈകുന്നതാണ് രോഗം മൂർച്ഛിക്കാന്‍ കാരണമാകുന്നത്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയും ആഹാരസാധനങ്ങള്‍ മൂടിെവക്കുകയും കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുന്നതാണ് പ്രതിരോധത്തിൽ പ്രധാനമെന്ന് കോഴിക്കോട് ഡി.എം.ഒ ഡോ. ആശാദേവി പറഞ്ഞു. രോഗലക്ഷണം കണ്ടെത്തിയാലുടന്‍ ആൻറിബയോട്ടിക് അടക്കമുള്ള ചികിത്സ നല്കിയാല് രോഗം ഭേദപ്പെടുത്താനാകുമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.