ആരോഗ്യരംഗത്തെ മികവിന്റെ തുടർച്ച ഉറപ്പാക്കും -മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട: ലോകം ഉറ്റുനോക്കുന്ന വിധത്തിൽ പ്രത്യാശയുടെ കേന്ദ്രമായി കേരളത്തിലെ ആരോഗ്യമേഖലയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വകയിരുത്തി 1.79 കോടി രൂപ ചെലവിലാണ് ഐസൊലേഷൻ വാർഡ് നിർമിക്കുന്നത്. ഇത് ഭാവിയിൽ ഇൻപേഷ്യന്റ് വിഭാഗമായും പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, മറ്റ് ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Continuation of excellence in health will be ensured - Minister R bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.