മോസ്കോ: ആശുപത്രിയിൽ വെൻറിലേറ്ററിന് തീപിടിച്ച് മോസ്കോയിൽ അഞ്ച് കോവിഡ് ബാധിതർ മരിച്ചു. വൈബോർഗ് ജില്ലയിലെ സെൻറ് ജോർജ് ആശുപത്രിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വെൻറിലേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റഷ്യൻ ന്യൂസ് ഏജൻസി ഇൻറർഫാക്സ് റിപോർട്ട് ചെയ്തു.
നിശ്ചിത അളവിലും കൂടുതൽ വെൻറിലേറ്ററിൽ സമ്മർദമുണ്ടായതാണ് പൊട്ടിത്തെറിക്ക് കാരണം. സ്ഫോടനത്തെ തുടർന്ന് വാർഡ് മുഴുവൻ പുകനിറഞ്ഞ് രോഗികൾക്ക് ശ്വാസതടസ്സമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എത്ര പേർക്ക് പരിക്കേെറ്റന്ന് വ്യക്തമല്ല.
150ഓളം രോഗികളെ ഉടൻ പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ മാസമാണ് സെൻറ് ജോർജ് ആശുപത്രി കോവിഡ് ചികിത്സ കേന്ദ്രമാക്കിയത്. 8000 കോവിഡ് കേസുകളാണ് ഇവിടെ മാത്രം റിപോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ വെൻറിലേറ്ററിെൻറ അപര്യാപ്തത രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.