മാസ്ക് ധരിക്കേണ്ടവർ
- രോഗ ലക്ഷണമുള്ളവർ (ചുമ, പനി, ശ്വാസതടസ്സം)
- കോവിഡ് 19 സ്ഥിരീകരിച്ച/ സംശയ ിക്കുന്ന വ്യക്തികളെ പരിചരിക്കുന്നവർ
- ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകർ
മാസ്ക് ധരിക്കുന്നവർ ശ്രദ്ധിക്കേണ്ടവ
- എൻ95 മാസ്കുകൾ പ്രധാനമായും ആരോഗ്യ പ്രവർത്തകർക്കും രോഗിയെ പരിചരിക്കുന്നവർക്കും േവണ്ടിയുള്ളതാണ്. മറ്റുള്ളവർ ആവശ്യമെങ്കിൽ മൂന്ന് ലെയർ സർജിക്കൽ മാസ്ക് മാത്രം ധരിക്കുക
- നിറമുള്ള വശം പുറത്തു കാണുന്ന രീതിയിൽ മാസ്ക് ധരിക്കണം
- മാസ്കിൻെറ പ്ലീറ്റുകൾ വിടർത്തി താഴേക്ക് വരത്തക്കവിധം ധരിക്കുക
- മുഖവും മാസ്കും തമ്മിൽ വിടവുകൾ ഇല്ലെന്ന് ഉറപ്പാക്കുക
- രണ്ടു വശങ്ങളും മാറി മാറി ഉപയോഗിക്കാൻ പാടില്ല
- ഓരോ മണിക്കൂറിലും/നനഞ്ഞുവെന്ന് തോന്നുേമ്പാഴും മാസ്ക് മാറ്റണം
- ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, കത്തിച്ചുകളയുന്നത് അഭികാമ്യം
- മുഖത്ത് വെച്ച മാസ്കിൽ സ്പർശിക്കാതിരിക്കുക
- മാസ്ക് കളയാനായി അഴിക്കുേമ്പാൾ പുറം ഭാഗത്ത് തൊടാതിരിക്കുക
- മാസ്ക് കഴുത്തിൽ തൂക്കിയിടരുത്
- മാസ്ക് ധരിച്ചുവെന്ന് കരുതി മറ്റു മുൻകരുതലുകൾ അവഗണിക്കാതിരിക്കുക
- ഉപയോഗിച്ച മാസ്ക് മാറ്റിയശേഷം സോപ്പും വെള്ളവും ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.