കോ​വി​ഡ്​ വാ​ക്​​സി​ൻ: ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മെ​ന്ന്​ ചൈ​നീ​സ്​ ക​മ്പ​നി

ബീ​ജി​ങ്​: കോ​വി​ഡ്​ വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​​​െൻറ ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മെ​ന്ന്​ ചൈ​നീ​സ്​ മ​രു​ന്നു​ക​മ്പ​നി​യാ​യ സി​നോ​വാ​ക്​ ബ​യോ​ടെ​ക്. ആ​ദ്യ​ത്തെ ഒ​ന്ന്, ര​ണ്ട്​ ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന്​ ക​മ്പ​നി അ​റി​യി​ച്ചു. 18 മു​ത​ൽ 59വ​രെ വ​യ​സ്സു​ള്ള 743 പേ​രാ​ണ്​ മ​രു​ന്ന്​ പ​രീ​ക്ഷ​ണ​ത്തി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇ​തി​ൽ 143 പേ​രെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​നും 600 പേ​രെ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​നും വി​ധേ​യ​മാ​ക്കി.

ര​ണ്ട്​ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ത്ത്​ 14 ദി​വ​സ​ത്തി​ന്​ ശേ​ഷം ഇ​വ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 90ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ൻ​റി​ബോ​ഡി​യും വാ​ക്​​സി​ൻ നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി. പ​രീ​ക്ഷ​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ ചൈ​ന​യു​ടെ ദേ​ശീ​യ മ​രു​ന്ന്​ നി​ർ​മാ​ണ സ​മി​തി മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച ശേ​ഷം ചൈ​ന​ക്ക്​ പു​റ​ത്ത്​ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ന്​ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. ബ്ര​സീ​ലി​ലെ ബു​ട്ട​ൻ​റ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​മാ​യി സ​ഹ​ക​രി​ച്ച്​ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ സി​നോ​വ​ക്​ ചെ​യ​ർ​മാ​ൻ വെ​യ്​​​ഡൊ​ങ്​ യി​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Covid-19 vaccine trials showing positive results: China's Sinovac Biotech Sinovac is collaborating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.