ന്യൂഡൽഹി: രാജ്യത്ത് ജൈവായുധ ആക്രമണമോ പകർച്ച വ്യാധിയോ പൊട്ടിപ്പുറപ്പെടുന്ന സാ ഹചര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ 12 വർഷം മുമ്പ് തന്നെ ദേശീയ ദുരന്ത നിവാ രണ അതോറിറ്റി തയാറാക്കിയിരുെന്നങ്കിലും ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചുവെന്ന് റി പ്പോർട്ട്.
സംരക്ഷണ വസ്ത്രങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും നിർമാണം, ആശ ുപത്രികളെ സജ്ജമാക്കൽ, സാമൂഹിക അകലം പാലിക്കലും ലോക്ഡൗണും ഉൾെപ്പടെയുള്ള മാർഗ നി ർദേശങ്ങളടങ്ങിയ പദ്ധതിയാണ് വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലെ ഉദ്യോഗസ്ഥർ അട്ടിമറിച്ചതായി പറയുന്നത്.
സൈനിക മെഡിക്കൽ സേവന വിഭാഗങ്ങളുടെ മുൻ ലഫ്റ്റനൻറ് ജനറൽ ജെ.ആർ. ഭരദ്വാജിെൻറ നേതൃത്വത്തിലാണ് വിശദമായ മാർഗ നിർദേശങ്ങളടങ്ങിയ പദ്ധതി തയാറാക്കിയത്.
തീവ്രവാദികൾ ജൈവായുധ ആക്രമണം നടത്തുകയോ മഹാമാരി പടർന്നു പിടിക്കുകയോ ചെയ്താൽ സ്വീകരിക്കേണ്ട സമഗ്രപദ്ധതിയാണ് 2008ൽ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയത്. റിപ്പോർട്ട് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സമർപ്പിച്ചെങ്കിലും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കടുത്ത എതിർപ്പ് നേരിട്ടതായി ജെ.ആർ. ഭരദ്വാജ് പറഞ്ഞു.
റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ തുടക്കത്തിൽ ശ്രമം നടന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് കൂടുതൽ അധികാരം നൽകുന്നതിൽ മന്ത്രാലയങ്ങൾക്ക് യോജിപ്പുണ്ടായിരുന്നില്ല.
പ്രത്യേകിച്ച് ആഭ്യന്തര, ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയങ്ങളാണ് ശിപാർശകളോട് താൽപര്യം കാണിക്കാതിരുന്നത്. അതിനാൽ തന്നെ റിപ്പോർട്ട് പിന്നീട് വെളിച്ചം കണ്ടില്ല. ചില സംസ്ഥാനങ്ങളും നിർദേശങ്ങൾ നടപ്പാക്കുന്നതിൽ താൽപര്യം കാണിച്ചില്ല.
പദ്ധതി അംഗീകരിച്ചിരുന്നെങ്കിൽ കോവിഡ് 19 പകർച്ചവ്യാധി നേരിടുന്നതിൽ രാജ്യം ഇന്നനുഭവിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ സാധിക്കുമായിരുന്നുവെന്നും ഭരദ്വാജിനെ ഉദ്ധരിച്ച് ന്യൂസ് 18 വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.