കോവിഡിനൊപ്പം കാലവർഷവും; പകർച്ചപനി ആശങ്കയിൽ കേരളം

തിരുവനന്തപുരം: കോവിഡ്​ പ്രതി​രോധ പ്രവർത്തനങ്ങൾക്കിടെ കാലവർഷം എത്തിയത്​ സംസ്​ഥാനത്തെ ആരോഗ്യമേഖലയിൽ ആശങ്ക ഉയർത്തുന്നു.  കുറച്ചു വർഷങ്ങളായി മഴക്കാലത്ത്​ കൂടുതലായി കണ്ടുവരുന്ന മറ്റു പകർച്ചവ്യാധികൾ ഇൗ വർഷവും കേരളത്തിലുണ്ടാകുമെന്നാണ്​ ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. 

പ്രവാസികളുടെ വരവോടെ കോവിഡ്​ ബാധിതരുടെ എണ്ണം കൂടിയതും കണ്ടെയ്​ൻമ​​െൻറ്​ സോണുകളിൽ ഒഴികെ ലോക്​ഡൗണിൽ ഇളവുകൾ അനുവദിച്ചതും കോവിഡ്​ രോഗികളുടെ എണ്ണം ഉയർത്തുമെന്ന ആശങ്ക നിലനിൽക്കെയാണ്​ പകർച്ചവ്യാധികളുമായി കാലവർഷത്തി​​​െൻറ വരവ്​. ഇതോടെ കോവിഡ്​ പ്രതി​േരാധ പ്രവർത്തനങ്ങളും താളം തെറ്റാനിടയാകും. 
കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന്​ എത്തിക്കഴിഞ്ഞു. കാലവർഷം ആരംഭിക്കുന്നതോടെ മുൻ വർഷങ്ങളിലെ പോലെ മഴ ശക്തമാകും. വീണ്ടുമൊരു ​പ്രളയ സാധ്യതയും തള്ളാനാകില്ല. മുൻ വർഷങ്ങളേക്കാൾ കാര്യക്ഷമമായി മഴക്കാലപൂർവ ശുചീകരണങ്ങളിൽ കടുത്ത ഉൗന്നൽ നൽകണമെന്നും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ നൽകണമെന്നും ലോക​െമമ്പാടും പടർന്നുപിടിച്ച കോവിഡ്​ 19 ഒാർമിപ്പിച്ചു​െകാണ്ടിരിക്കുന്നു​.

മുൻ വർഷങ്ങളിൽ കാലവർഷത്തിൽ കേരളം നേരിട്ട പകർച്ചവ്യാധികൾ ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപനി എന്നിവയായിരുന്നു. 2017ൽ മാത്രം പനി മൂലം 454 പേരാണ്​ സംസ്​ഥാനത്ത്​ മരിച്ചത്​. 165 പേരുടെ​ ജീവനെടുത്തത്​ ഡെങ്കിപ്പനിയായിരുന്നെങ്കിൽ 80 പേർക്ക്​ മഞ്ഞപ്പിത്തമായിരുന്നു. എച്ച്​ വൺ എൻ വണ്ണും സാധാരണ പനിയും മൂലം 76 പേരാണ്​ മരിച്ചത്​. 2018ൽ 276 പേർക്കാണ്​ വിവിധ പനികൾ മൂലം ജീവൻ നഷ്​ടമായത്​. 2019ൽ 234 പേരുടെയും ജീവനെടുത്തു. 2017ൽ 21,993 ​േപർക്കായിരുന്നു സംസ്​ഥാനത്ത്​ ഡെങ്കിപ്പനി ബാധിച്ചത്​. ഡെങ്കിപ്പനി പടർന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതി​​​െൻറ ഫലമായി 2019ൽ രോഗബാധിതരുടെ എണ്ണം 4651 ആയി കുറഞ്ഞു. 14 മരണമാണ്​ കഴിഞ്ഞവർഷം റിപ്പോർട്ട്​ ചെയ്​തത്​. 

‘കേരളത്തിൽ എല്ലാവർഷവും പനിമൂലം കുറച്ചുപേർ മരിക്കുന്നുണ്ട്​. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇവയുടെ എണ്ണം വളരെ കൂടുതലാണ്​. ​കോവിഡി​​​െൻറ പശ്ചാത്തലത്തിൽ  ഡെങ്കിപ്പനി കൂടി വ്യാപകമാകുന്നതോടെ സംസ്​ഥാനത്തെ മരണനിരക്ക്​ ഉയരും. ഡെങ്കിപ്പനി മൂലം രോഗപ്രതി​േരാധശേഷി കുറയുന്നതും രക്തസമ്മർദ്ദം കൂടുന്നതും പ്ലേറ്റ്​ലറ്റുകളുടെ എണ്ണം കുറയുന്നതും കോവിഡ്​ മൂർച്ഛിക്കുന്നതിനും മരണത്തിനും ഇടയാക്കും. ഇത്തരത്തിൽ ഡെങ്കിപ്പനിക്കൊപ്പം കോവിഡ്​ കൂടി ബാധിച്ചാൽ സ്​ഥിതി ഗുരുതരമാകുമെന്ന ആശങ്കയുണ്ട്​’- കൊച്ചി ​െഎ.എം.എയിലെ കോവിഡ്​ കൺട്രോൾ റൂം അസിസ്​റ്റൻറ്​ നോഡൽ ഒാഫിസർ ഡോ. സജിത്​ ജോൺ​ പറയുന്നു.

Tags:    
News Summary - Dengue, H1N1, leptospirosis ​The Monsoon Challenges -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.