കൽപറ്റ: മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാറിന് കൈമാറാന്‍ സന്നദ്ധത അറിയിച്ച് ഡി.എം എജുക്കേഷൻ ആൻഡ് റിസർച് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോക്ടര്‍ ആസാദ് മൂപ്പന്. നിര്‍ദേശം സ്വാഗതം ചെയ്ത സർക്കാർ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു.
മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. വയനാട് മേപ്പാടിയില്‍ ഡി.എം ഫൗണ്ടേഷെൻറ ഉടമസ്ഥതയിലുള്ള സ്വാശ്രയ സ്ഥാപനമാണ് ഡി.എം വിംസ് മെഡിക്കല്‍ കോളജ്. ഇതും ബന്ധപ്പെട്ട സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാറിന് കൈമാറാനുള്ള സന്നദ്ധതയാണ് അറിയിച്ചിരിക്കുന്നത്. റിപ്പോർട്ട് അനുകൂലമായാൽ യാഥാർഥ്യമാവുന്നത് വയനാടിെൻറ സർക്കാർ മെഡിക്കൽ കോളജെന്ന സ്വപ്നമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രഫ. ഡോ. വിശ്വനാഥെൻറ നേതൃത്വത്തിൽ അസി. പ്രഫസർ ഡോ. സജീഷ്, അസോസിയേറ്റ് പ്രഫ. ഡോ. കെ.ജി. കൃഷ്ണകുമാർ, കൊല്ലം മെഡിക്കൽ കോളജിലെ അസി. പ്രഫ. ഡോ. അൻസാർ, കെ.എം.എസ്.സി.എൽ ഡെപ്യൂട്ടി മാനേജർ നരേന്ദ്രനാഥൻ, കെ. ശ്രീകണ്ഠൻ നായർ, സാങ്കേതിക സമിതി ചെയർമാൻ സി.ജെ. അനില എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.