ന്യൂയോർക്ക്: ആരോഗ്യ മേഖലയിൽ വേതനം നൽകുന്നതിൽ ലിംഗ അസമത്വം നിലനിൽക്കുന്നതായി ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷന്‍റെയും ലോകാരോഗ്യ സംഘടനയുടെയും റിപ്പോർട്ടുകൾ.
ആരോഗ്യ മേഖലയിലാണ് വേതനം നൽകുന്നതിൽ സ്ത്രീ-പുരുഷ വേർതിരിവുകൾ കൂടുതലുള്ളത്. ശമ്പളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് 24 ശതമാനത്തിന്‍റെ കുറവ് സ്ത്രീകൾ നേരിടുന്നുണ്ട്. എന്നാൽ ആരോഗ്യ മേഖലയിൽ 67 ശതമാനം തൊഴിലാളികൾ സ്ത്രീകളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വേതനത്തിലെ വ്യത്യാസത്തിന് പ്രത്യേക കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നില്ല. ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമായി വന്ന കോവിഡ് കാലത്തും വേതനം ഇങ്ങനെ തന്നെ തുടരുകയാണ്. 2019 നും 2020നും ഇടയിൽ തുല്യമായി വേതനം നൽകുന്നതിൽ വളരെ കുറച്ച് മാത്രം മാറ്റമാണ് വന്നതെന്ന് ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷന്‍റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.