ശരാശരി ആറു മുതൽ എട്ടു മണിക്കൂർ രാത്രി ഉറക്കം യുവാക്കളെപ്പോലെതന്നെ പ്രായമേറിയവർക്കും അനിവാര്യമാണ്. അതില്ലെങ്കിൽ ഒരു നേരത്തും ഉണർവുണ്ടാവുകയില്ല. ഉറക്കത്തിനും ഒരു ശീലം ഉണ്ടാക്കിയെടുക്കുക എന്നത് പ്രധാനമാണ്. അതിനുള്ള മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം
- മിതമായ, ചിട്ടയായ ആഹാരക്രമം.
- അനുയോജ്യമായ മിതമായ വ്യായാമം.
- ദിവസവും ഒരേസമയത്ത് ഒരേസ്ഥലത്ത് ഉറങ്ങാൻ തയാറെടുക്കുക.
- പകലുറക്കം ഒഴിവാക്കുക. അല്ലെങ്കിൽ, പരമാവധി രണ്ടു മണിക്കൂറിലൊതുക്കുക.
- വൈകീട്ട് ശരീരം കഴുകുന്നത് പതിവാക്കുക.
- അത്താഴം നേരേത്തയാക്കുക (ഏതാണ്ട് ഏഴരക്ക്).
- അത്താഴം ലഘുവായിരിക്കണം.
- കിടക്കുന്നതിനുമുമ്പ് ഒരു ചെറിയ ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായകരമാണ്.
- രാത്രി ഉറക്കത്തിനിടയിലെ മൂത്രശങ്ക ഒഴിവാക്കാൻ വൈകീട്ട് ആറു മണിക്കുശേഷം കുടിക്കുന്ന ദ്രാവകങ്ങളുടെ അളവ് പരമാവധി കുറക്കുക. അതിൽ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ തുടങ്ങിയവ ഉൾപ്പെടും.
- നിശ്ശബ്ദമായ അന്തരീക്ഷം സുഖനിദ്രക്ക് പ്രേരകമാകുന്നു.
- മനസ്സ് ശാന്തമായിരിക്കാൻ കഴിവതും ശ്രമിക്കുക.
- മൃദുവായ സംഗീതം മനസ്സിെന ശാന്തമാക്കും.
- രാത്രി വാദപ്രതിവാദങ്ങളിലേർപ്പെടാതിരിക്കുക.
- കമ്പ്യൂട്ടർ, മൊൈബൽ, ടി.വി തുടങ്ങിയവ ഉറക്കം വരുന്നതിന് തടസ്സമാകുന്നു.
- വിദേശങ്ങളിലുള്ള മക്കളോടും ബന്ധുക്കളോടും രാത്രിയിൽ വിളിക്കുന്നത് ഒഴിവാക്കാൻ നിർദേശിക്കുക.
- ഉറക്കത്തെ സഹായിക്കുന്ന ഒൗഷധങ്ങൾ കഴിവതും തുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
- ചില പ്രത്യേക സാഹചര്യങ്ങളിൽ ഉറക്കത്തിന് മരുന്ന് കഴിക്കേണ്ടിവരും. അത്യാവശ്യഘട്ടത്തിൽ ഡോക്ടറുടെ നിർദേശ പ്രകാരം മരുന്ന് ഉപയോഗിക്കുക.
- ഏതെങ്കിലും ഒൗഷധം ഉറക്കത്തെ ബാധിക്കുന്നുവെന്ന് സംശയം തോന്നിയാൽ നിങ്ങളുടെ ഡോക്ടറെ കണ്ട് വേണ്ട നിർദേശങ്ങൾ സ്വീകരിക്കുക.
- വേദന നിദ്രാഭംഗം വരുത്താൻ കാരണമാകുന്നു. വേദനസംഹാരി താൽക്കാലികമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. പേക്ഷ, സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്.
തയാറാക്കിയത്: ഡോ. പ്രിയ വിജയകുമാർ
പ്രഫസർ, ഡിപ്പാർട്മെൻറ് ഒാഫ്
ജെറിയാട്രിക്സ്,
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ്
മെഡിക്കൽ സയൻസസ്, കൊച്ചി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.