കൊച്ചി: ലാലിയുടെ ഹൃദയം ലീനയിൽ മിടിക്കുന്നു. മസ്തിഷ്ക മരണം സംഭവിച്ച ലാലി ടീച്ചറുടെ കുടുംബം സംസ്ഥാന മൃതസഞ്ജീവനിയിലൂടെ ദാനംചെയ്ത ഹൃദയം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോതമംഗലം സ്വദേശി ലീനയിൽ പ്രവർത്തനനിരതമായി.
അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ലീനയെ രാത്രി തന്നെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. ലാലി ടീച്ചറിൽനിന്നെടുത്ത ഹൃദയം മൂന്നുമണിക്കൂർ 52 മിനിറ്റിനുള്ളിൽ ലീനയിൽ സാധാരണപോലെ പ്രവർത്തിച്ചു തുടങ്ങിയതായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മാധ്യമങ്ങളെ അറിയിച്ചു.
രാവിലെ നടത്തിയ വിശദമായ ആരോഗ്യപരിശോധനക്ക് ശേഷമാണ് ഡോക്ടർ ജോസ് ചാക്കോ ലീനയുടെ ആരോഗ്യവിവരം വെളിപ്പെടുത്തിയത്. ഇതുവരെയുള്ള ആരോഗ്യസ്ഥിതിയിൽ പൂർണതൃപ്തരാണെന്നും ലീന വെൻറിലേറ്ററിൽ തുടരുകയാണെന്നും തിങ്കളാഴ്ച വെൻറിലേറ്ററിൽനിന്ന് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മെഡിക്കൽ സംഘം പറഞ്ഞു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാവർക്കും ഡോ. ജോസ് ചാക്കോ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.