തിരുവനന്തപുരം: ചൂട് അസഹനീയമാംവിധം പൊള്ളിത്തുടങ്ങിയ സാഹചര്യത്തിൽ മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. കാലാവസ്ഥവ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാ തീതമായി ഉയരുകയും ചില ജില്ലകളില്‍ സൂര്യാതപം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ള ം കുടിക്കണം. പ്രായമായവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം മുതലാ യ രോഗമുള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാതപമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സൂര്യാതപത്തിെൻറ ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കില്‍ ഉടന്‍തന്നെ ചികിത്സ തേടണം.
എന്താണ്
സൂര്യാതപം
അന്തരീക്ഷതാപം നിശ്ചിത പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയാൻ തടസ്സം നേരിടുകയും ചെയ്യും. ഇതോടെ ശരീരത്തിെൻറ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇൗ അവസ്ഥയാണ് സൂര്യാതപം.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം,
കരിക്കിന്‍വെള്ളം...
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്ന് തുടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടണം. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയും വേണം. അധികം വെയില് ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം. തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കണം.
ശരീരം ചൂടാകും, തലവേദനയുമുണ്ടാകും
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നുചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതിനെതുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാതപം മൂലം ഉണ്ടായേക്കാം.
ഉടന്‍തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
ശരീര താപശോഷണം നിസ്സാരമാക്കരുത്
സൂര്യാതപെത്തക്കാള് കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് ശരീര താപശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഒാക്കാനവും ഛര്‍ദിയും, അസാധാരണ വിയര്‍പ്പ്, കഠിനദാഹം, മൂത്രത്തിെൻറ അളവ് തീരെ കുറയുകയും കടുംമഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശോഷണം സൂര്യാതപത്തിെൻറ അവസ്ഥയിലേക്ക് മാറിയേക്കാം.
പ്രത്യേക ശ്രദ്ധ
വേണ്ടവര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.