തിരക്കേറിയ ജീവിതം പലർക്കും സമ്മാനിച്ച ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. ഇത് വളരെ ചെറിെയാരു പ്രശ്നമാെണന്ന് പറഞ്ഞ് തള്ളാൻ വരെട്ട, രോഗം അനുഭവിച്ചവർക്കറിയാം അതിെൻറ ബുദ്ധിമുട്ട്. ആമാശയ ഗ്രന്ഥികളിൽ ദഹന രസങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കുന്നതാണ് അസിഡിറ്റിക്ക് ഇടയാകുന്നത്. ഇതുമൂലം വയെറരിച്ചിൽ, അൾസർ തുടങ്ങിയ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും.
നെഞ്ച്, വയർ,തൊണ്ട എന്നിവിടങ്ങളിൽ എരിച്ചിൽ, വായക്ക് കയ്പ്, വയറിന് അസ്വസ്ഥത, ഭക്ഷണശേഷം വയറിന് കനംവെക്കുക, തികട്ടൽ, ഒാക്കാനം, ദഹനക്കേട് എന്നിവയാണ് അസഡിറ്റിയുടെ ലക്ഷണങ്ങൾ.
അസഡിറ്റിക്ക് കാരണം
- സമ്മർദം
- പുകവലി, മദ്യപാനം
- ക്രമരഹിത ഭക്ഷണം- ഒരുനേരം കഴിക്കാതെ അടുത്ത സമയം അമിതമായി കഴിക്കുക
- ദഹന പ്രശ്നങ്ങൾ
- ചില മരുന്നുകൾ
അസഡിറ്റിയെ എങ്ങനെ പ്രതിരോധിക്കാം
- പഴം, നാളികേര വെള്ളം എന്നിവ കഴിക്കുക
- തുളസിയിലയോ, രണ്ട് മൂന്ന് ഗ്രാമ്പൂവോ ചവക്കുക
- പുതിയിന ചവക്കുകയോ പുതിനയിട്ട വെള്ളം കുടിക്കുകയോ ചെയ്യാം
- ജീരകം ചവക്കാം അല്ലെങ്കിൽ ജീരക വെള്ളം കുടിക്കാം
- രണ്ട് ഏലക്കാത്തോടിട്ട് െവള്ളം തിളപ്പിക്കുക. ഇൗ വെള്ളം തണുപ്പിച്ച ശേഷം കുടിക്കാം.
- ഭക്ഷണശേഷം അൽപ്പം ശർക്കര കഴിക്കുക
ജീവിത രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ
- നന്നായി ചവച്ചരച്ച് സാവധാനം ഭക്ഷണം കഴിക്കുക
- ഒരു നേരം ഒരുമിച്ച് കഴിക്കാതെ ഭക്ഷണം പലതവണയായി അൽപ്പാൽപ്പം കഴിക്കുക
- കിടക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക
- വളെര എരിവേറിയ ഭക്ഷണം കഴിക്കാതിരിക്കുക
- മദ്യപാനം നിയന്ത്രിക്കുകയും പുകവലി ഒഴിവാക്കുകയും ചെയ്യുക
- മാനസിക സമ്മർദം നിയന്ത്രിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.