ഗർഭിണികളുടെ വയറിലോ പ്രസവം കഴിഞ്ഞവരുടെ വയറിലോ പൂച്ച മാന്തിയതുപോലുള്ള അടയാളങ്ങൾ കണ്ടിട്ടുണ്ടോ? സ്ട്രെ ച്ച് മാർക്കുകളാണ് അവ. സ്െട്രച്ച് മാർക്കുകളെ മാതൃത്വത്തിെൻറ അടയാളം എന്നാണ് വിശേഷിപ്പിക്കാറ്. വിശേഷ ണമൊക്കെ മനോഹരമാണ്. ഇവ ദോഷകരമല്ലെങ്കിലും പലർക്കും അലോസരം സൃഷ്ടിക്കുന്നവയാണ്. സാരിയുടുക്കുേമ്പാഴോ ഷോർട്ട് ടോപ്പുകളും ട്രൗസറുകളും ധരിക്കുേമ്പാഴോ ഇവ പുറമെക്ക് കാണുന്നത് പലരുടെയും ആത്മവിശ്വാസത്തെ തള ർത്തുന്നു.
സ്ട്രെച്ച് മാർക്കുകൾ എങ്ങനെ ഉണ്ടാകുന്നു?
സ്ട്രെച്ച് മാർക്കുകൾ ഗർഭിണികളിൽ മാത്രം ഉണ്ടാക ുന്നവയല്ല. ശരീരം പെെട്ടന്ന് തടിക്കുകയോ ചുരുങ്ങുകയോ ചെയ്യുേമ്പാൾ ഉണ്ടാകുന്ന ഒരുതരം പാടുകളാണ് സ്ട്രെച ്ച് മാർക്കുകൾ. ഇത് സ്ത്രീകൾക്കോ പുരുഷൻമാർക്കോ ആർക്കും ഉണ്ടാകാവുന്നതാണ്. വയറ്, തുടകൾ, ഇടുപ്പ്, സ്തനങ്ങൾ , നിതംബം എന്നിവിടങ്ങളിലെല്ലാം സ്ട്രെച്ച് മാർക്കുകൾ കാണാറുണ്ട്. ശരീരത്തിന് രൂപം നൽകുന്ന സ്ട്രക്ചറൽ പ്ര ോട്ടീനുകളായ കൊളാജൻ, ഇലാസ്റ്റിൻ എന്നവയിലുണ്ടാകുന്ന മാറ്റമാണ് ഇൗ അടയാളങ്ങൾക്ക് വഴിവെക്കുന്നത്.
എല് ലാവരിലും ഇൗ അടയാളങ്ങൾ കാണപ്പെടാറില്ല. ഹോർമോണിെൻറ ഏറ്റക്കുറച്ചിലുകളാണ് ഇതിൽ പങ്കുവഹിക്കുന്നത്. അടുത് ത ബന്ധുക്കൾക്ക് സ്ട്രെച്ച് മാർക്കുകളുണ്ടെങ്കിൽ നിങ്ങൾക്കും അതിന് സാധ്യതയുണ്ട്.
സ്ട്രെച്ച് മാ ർക്ക് ഉണ്ടാകാൻ സാധ്യതയുള്ള കാലയളവ്:
50 മുതൽ 90 ശതമാനം സ്ത്രീകൾക്കും ഗർഭകാലത്ത് സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടും. ഇവ ആദ്യം രൂപപ്പെടുേമ്പാൾ ചുവപ്പ് നിറത്തിലായിരിക്കും. നിങ്ങളുടെ തൊലിയുടെ നിറത്തിനനുസരിച്ച് പർപ്പിൾ, പിങ്ക്, റെഡ്ഡിഷ് ബ്രൗൺ, ഡാർക്ക് ബ്രൗൺ നിറങ്ങളാകാനും സാധ്യതയുണ്ട്. ആദ്യമുണ്ടാകുേമ്പാൾ ഇവക്ക് തടിപ്പും ചൊറിച്ചിലും അനുഭവപ്പെടാം.
നമ്മുടെ നാട്ടിൽ പ്രചരിക്കുന്നതുപോലെ ഗർഭിണികൾ വയറിൽ ചൊറിഞ്ഞതുകൊണ്ട് ഉണ്ടാകുന്നതല്ല ഇൗ അടയാളങ്ങളെന്ന് സാരം. അടയാളങ്ങളിെല നിറം കുറയുന്നതിന് അനുസരിച്ച് അവയിലെ തടിപ്പും കുറഞ്ഞ് വരും.
സ്ട്രെച്ച് മാർക്കുകൾ മായ്ക്കാൻ എന്തു ചെയ്യും? ഇതിന് പരിഹാരമുണ്ടോ?
സ്ട്രെച്ച് മാർക്കുകൾ മായ്ക്കാൻ സാധിക്കില്ല. എന്നാൽ ചികിത്സയിലൂടെ ഇവയുടെ നിറം കുറച്ച് മങ്ങിയ നിലയിലാക്കാൻ സാധിക്കും.
സ്ട്രെച്ച് മാർക്ക് മായ്ക്കാനുള്ള പല ചികിത്സകളും പരാജയപ്പെടുകയാണുണ്ടായത്. ചികിത്സ പലപ്പോഴും ചൊറിച്ചിലിന് ഇടയാക്കും.
ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ചികിത്സ തുടങ്ങുകയാണെങ്കിൽ ഡോക്ടറുടെ അഭിപ്രായം തേടണം. കടകളിൽ പലതരത്തിലുള്ള മരുന്നുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്. റെറ്റിനോൾ അടങ്ങിയ മരുന്നുകൾ കുഞ്ഞുങ്ങൾക്ക് ഹാനികരമാണ്.
എല്ലാവരിലും ഒരേ ചികിത്സ ഫലപ്രദമാകില്ല. സ്ട്രെച്ച് മാർക്ക് കളയാം എന്ന പേരിൽ പുറത്തിറങ്ങുന്ന ക്രീമുകൾ, ലോഷനുകൾ, ജെല്ലുകൾ എന്നിവെയാന്നും എല്ലായ്പ്പോഴും ഫലപ്രദമാകില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾ ഇവ പരീക്ഷിക്കുകയാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
വീട്ടുവൈദ്യം
സ്ട്രെച്ച് മാർക്ക് കളയാൻ എന്ന നിലയിൽ പ്രചരിക്കുന്ന വീട്ടുൈവദ്യങ്ങളൊന്നും ഫലപ്രദമല്ല. ബദാം ഒായിൽ, കൊക്കോ ബട്ടർ, ഒലീവ് ഒായിൽ, വിറ്റാമിൻ ഇ എന്നിവ ഉപയോഗിച്ചാൽ അടയാളങ്ങൾ മായ്ക്കാമെന്നാണ് പ്രചാരണങ്ങൾ. അവ ഫലപ്രദമല്ലെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വെയിൽ കൊണ്ടോ കൃത്രിമ മാർഗങ്ങളിലൂടെയോ തൊലിയുടെ നിറം മാറ്റുന്ന വഴിയും പ്രചാരത്തിലുണ്ട്. എന്നാൽ ഇതുമൂലം അടയാളങ്ങൾ കൂടുതൽ തെളിഞ്ഞു വരികയാണുണ്ടാവുക.
രാസപദാർഥങ്ങൾ ഉപയോഗിക്കുക, ലേസർ തെറാപ്പി, അൾട്രാ സൗണ്ട് തെറാപ്പികൾ, റേഡിയോ ഫ്രീക്വൻസി ചികിത്സകൾ എന്നിവയൊന്നും പരിഹാരമല്ല.
സ്ട്രെച്ച് മാർക്കിനെതിരെ ഉപയോഗിക്കാവുന്ന മരുന്നുകൾ
രണ്ട് ഘടകങ്ങൾ സ്ട്രെച്ച് മാർക്കിനെതിരെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹയാലുറോനിക് ആസിഡ്, ട്രെറ്റിനോയിൻ എന്നിവ.
ഹയാലുറോനിക് ആസിഡിെൻറ ഉപയോഗം തുടക്കകാലത്തുള്ള സ്ട്രെച്ച് മാർക്കുകളെ നിറം മങ്ങാൻ സഹായിക്കും. എല്ലാ ദിവസവും രാത്രി ട്രെറ്റിനോയിൻ അടങ്ങിയ ക്രീമുകൾ (ഡോക്ടർമാർ നിർദേശിച്ചവ മാത്രം) ഉപയോഗിക്കാം. 24 ആഴ്ച തുടർച്ചയായി ഉപയോഗിച്ചാൽ അടയാളങ്ങളുടെ നിറം മങ്ങും. എന്നാൽ ഇൗ ചികിത്സ ചിലവേറിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.