തിരുവനന്തപുരം: കോവിഡ് ബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉപകരണങ്ങളുടെ ക്ഷമത പരിശോധിക്കണമെന്ന് വിദഗ്ധർ. ഇതിനകം സംസ്ഥാനത്താകെ രോഗം സ്ഥിരീകരിച്ചത് 47 ആരോഗ്യപ്രവർത്തകർക്കാണ്. ഇതിൽ 29 പേർക്കും േമയ് അഞ്ചിന് ശേഷമുള്ള മൂന്നാംഘട്ടത്തിലാണ് രോഗബാധ.
കഴിഞ്ഞ 13 ദിവസത്തിനിടെ മാത്രം 23 ആേരാഗ്യപ്രവർത്തകർക്കാണ് രോഗബാധയുണ്ടായത്. പി.പി.ഇ കിറ്റുകളുടെ ഗുണനിലവാരം അടിയന്തരമായി പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ മുന്നിലും അവതരിപ്പിച്ചിട്ടുണ്ട്. ആശുപത്രികളിലെ അണുബാധനിയന്ത്രണസംവിധാനം കാര്യക്ഷമമാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാൽ, ഗുണനിലവാരമുള്ള കിറ്റുകളാണ് വാങ്ങിയതെന്ന് മെഡിക്കൽ സർവിസസ് കോർപറേഷൻ വിശദീകരിക്കുന്നു.
മുൻ ഘട്ടങ്ങളിൽ പ്രകടമാകാത്ത വിധത്തിലാണ് ആരോഗ്യപ്രവർത്തകരിലെ ഇപ്പോഴത്തെ രോഗവ്യാപനം. സമ്പർക്കവ്യാപനെത്തക്കാൾ ഗുരുതരമായാണ് ആരോഗ്യപ്രവർത്തകരിലെ രോഗപ്പകർച്ച കണക്കാക്കുന്നത്. ആരോഗ്യപ്രവർത്തകരിലെ രോഗ പ്പകർച്ച ജീവനക്കാരും രോഗികളുമുൾപ്പെടെ സമ്പർക്ക വലയത്തിലുള്ള നിരവധിപേരെ രോഗഭീതിയിലാക്കും.
ആശുപത്രികളുടെ പ്രവർത്തനത്തെത്തന്നെ ബാധിക്കുന്ന ഗുരുതര സാഹചര്യമാണ് മറ്റൊന്ന്. അതേസമയം, ആരോഗ്യപ്രവർത്തകർക്കിടയിൽ വൈറസ് പടരാനുള്ള സാഹചര്യം പരിശോധിക്കുന്ന സുരക്ഷ ഒാഡിറ്റ് (എപ്പിഡമോളജിക്കൽ ഇൻവെസ്റ്റിഗേഷൻ) തുടരുകയാണ്. മുൻകരുതലുകൾ, കിറ്റുകളുടെ സുരക്ഷിതത്വം, കോവിഡ് ബാധിതരുമായി ഇടപഴകൽ, സാമൂഹികസമ്പർക്കം, ആശുപത്രികളിലെ സാഹചര്യം എന്നിവ ഉൾപ്പെടുത്തി അടിന്തരമായ പരിശോധനയാണ് സുരക്ഷ ഒാഡിറ്റിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.