തിരുവനന്തപുരം: പാരമ്പര്യ ഒൗഷധസസ്യങ്ങളിൽനിന്ന് കോവിഡിന് മരുന്ന് വികസിപ്പി ക്കാനുള്ള പരീക്ഷണങ്ങൾക്ക് കേരളവും. തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്റു ട ്രോപ്പിക്കല് ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടാണ് (െജ.എൻ.ടി.ബ ി.ജി.ആർ.െഎ) ഇതിന് തയാറെടുക്കുന്നത്. 2016 ൽ തുടങ്ങിയ ഗവേഷണങ്ങളുടെ രണ്ടാംഘട്ട തുടർച്ചയിലാണ് കോവിഡ് പ്രതിരോധ ശ്രമം.
ആദിവാസി ഗോത്രമേഖലയിൽ പരമ്പരാഗതമായി ഉപേയാഗിച്ചുവരുന്ന വൈറസ് വിരുദ്ധ ഘടകങ്ങളുള്ള ഒൗഷധ സസ്യങ്ങളിലായിരുന്നു ഗവേഷണം. ഇവ കോവിഡിന് ഫലപ്രദമാകുമോ എന്ന് കണ്ടെത്തുകയാണ് പരീക്ഷണ ലക്ഷ്യം. ഇതിനുള്ള പ്രപ്പോസൽ ആരോഗ്യ സെക്രട്ടറി വഴി ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർചിന് (െഎ.സി.എം.ആർ) അയച്ചിരുന്നു. പ്രാഥമിക അനുമതി ലഭിച്ചതായാണ് വിവരം. എന്നാൽ, ഒൗദ്യോഗിക അറിയിെപ്പാന്നും ബൊട്ടാണിക് ഗാർഡന് ലഭിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ സ്ഥാപനാധികൃതർ ഒൗദ്യോഗികമായി പ്രതികരിക്കാനും തയാറായില്ല.പരീക്ഷണം വിജയമായാൽ പേറ്റൻറ് എടുക്കേണ്ടതുള്ളതിനാൽ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഇൗ ഒൗഷധസസ്യങ്ങളുടെ പേരുവിവരവും പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.