തിരുവനന്തപുരം: സംസ്ഥാനത്ത് 1,07,928 ബെഡിനുള്ള സൗകര്യങ്ങൾ കണ്ടെത്തി പൊതുമരാമത്ത് വകു പ്പ്. ബാത്ത്റൂം സൗകര്യമുള്ള 77,098 ബെഡുകളാണ് ഇതിലുള്ളത്. ബാക്കിയുള്ളവ ബാത്റൂം സൗകര്യത്ത ോടെ ഏപ്രിൽ അഞ്ചിനുള്ളിൽ സജ്ജമാക്കും. ഇതിൽ 60 പ്രത്യേക മുറികളാണ്. 30 വിശാലമായ ഹാളുകൾ ഐ സൊലേഷൻ നിർമിതികളുണ്ടാക്കി ബാത്ത്റൂം സൗകര്യത്തോടെയാണ് ഉണ്ടാക്കുന്നത്.
മുറികളിൽ എയർകണ്ടീഷൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിട്ടുണ്ട്. റൂമുകളിലെ സ്റ്റെറിലൈസേഷൻ, ഓക്സിജൻ സിലണ്ടറുകൾ മറ്റ് കിടക്ക സംവിധാനങ്ങൾ മറ്റ് ചികിത്സകാര്യങ്ങൾ എല്ലാം സജ്ജമാക്കുന്നത് ആരോഗ്യവകുപ്പാണ്.
മുന്നൂറിൽപരം പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരും ആയിരത്തിലധികം ഓവർസിയർമാരുമാണ് ഇതിനായി പ്രവർത്തിച്ചത്. സർക്കാർ മെഡിക്കൽ കോളജുകൾ അടക്കം ആരോഗ്യ സ്ഥാപനങ്ങൾക്ക് പുറമേ സ്വകാര്യ മെഡിക്കൽ കോളജുകൾ, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ, അവിടെയുള്ള ഹോസ്റ്റലുകൾ, മെഡിക്കൽ-എൻജിനീയറിങ്, ആർട്സ് സയൻസ് കോളജുകൾ അവയുടെ ഹോസ്റ്റലുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പിെൻറ കീഴിലുള്ള കെട്ടിടങ്ങളും ഇക്കൂട്ടത്തിൽപെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.