കോവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയ ായി കഴുകുക എന്നതാണ്. കോവിഡ് 19 ഭീതി രാജ്യമെമ്പാടും പടർന്നതോടെ സാനിറ്റൈസറും കിട്ടാനില്ലതായി. കുറഞ്ഞ ചിലവി ലും സമയത്തിലും എളുപ്പത്തിൽ സാനിറ്റൈസർ വീട്ടിൽ നിർമിക്കാം.
ആവശ്യമായവ
അലോവര ജെൽ
ഐസോപ്രൊപൈൽ ആൽക്കഹോൾ
ഹൈഡ്രജൻ പെറോക്സൈഡ്
ഗ്ലിസറോൾ
വേണമെങ്കിൽ നിറവും എസെൻസും
വൃത്തിയുള്ള ചില്ലുപാത്രത്തിൽ ആവശ്യത്തിന് അേലാവര ജെൽ എടുക്കുക. അതിലേക്ക് ഐസോപ്രൊപൈൽ ആൽക്കഹോൾ ചേർക്കണം. ഐസോപ്രൊപൈൽ ആൽക്കഹോൾ അണുനാശിനിയായാണ് ഉപയോഗിക്കുക. തയാറാക്കുന്ന സാനിറ്റെസറിൽ 75 ശതമാനവും ഇവയാകണം. ഇവ രണ്ടും നന്നായി കൂട്ടിക്കലർത്തണം. ഏതെങ്കിലും തരത്തിലുള്ള അണുക്കൾ നമ്മുടെ പാത്രത്തിലോ ഉപയോഗിക്കുന്ന വസ്തുക്കളിലോ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ നശിപ്പിക്കാനായി ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കാം. 10 മി.ലി. മാത്രം ചേർത്താൽ മതിയാകും. തയാറാക്കിയ മിശ്രിതത്തിലേക്ക് 15 മി.ലി. ഗ്ലിസറോൾ ചേർക്കാം. കൈകൾ മോസ്ച്യുറൈസ് ചെയ്യാനായി ഇവ സഹായിക്കും.
നിറത്തിനായി ഏതെങ്കിലും കളർ ഉപയോഗിക്കാം. മണത്തിനായി ലാവൻഡർ ഓയിൽ പോലുള്ള എസെൻസ് ഉപയോഗിക്കാം. ഇവ നന്നായി കൂട്ടി കലർത്തിയതിന് ശേഷം കുറച്ചുനേരം സൂക്ഷിച്ചുവെക്കാം. ആ സമയം അലോവര ജെൽ അതിലേക്ക് പൂർണമായും അലിഞ്ഞുചേരും. അതൊരു കുപ്പിയിലേക്ക് പകർത്തിയൊഴിച്ച ശേഷം ഇവ കൈകൾ വൃത്തിയാക്കാനുള്ള സാനിറ്റൈസറായി ഉപയോഗിക്കാം. അലോവര ജെൽ, ഗ്ലിസറോൾ തുടങ്ങിയ എളുപ്പം വാങ്ങാൻ ലഭിക്കും. ഐസോപ്രൊപൈൽ ആൽക്കഹോൾ കെമിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.