(Photo: PTI)

'മാലോക​രേ... മാസ്​ക്​ അപ്പ്​'; കൊറോണ നാശം വിതക്കുന്നത്​ പ്രധാനമായും വായുവിലൂടെ

ലോകത്ത്​ ഇന്ന്​ ഏറ്റവും വേഗത്തിൽ കോവിഡ്​ വ്യാപിക്കുന്നത്​ ഇന്ത്യയിലാണ്​. പ്രതിദിന കേസുകളുടെ എണ്ണത്തിൽ നമ്മുടെ രാജ്യമിപ്പോൾ അമേരിക്കയെ പോലും പിന്തള്ളിയിരിക്കുകയാണ്​. രാജ്യത്ത് കോവിഡ്​ കേസുകളിൽ കുതിച്ചുചാട്ടമുണ്ടായ സാഹചര്യത്തിൽ, രോഗത്തിന് കാരണമാകുന്ന SARS-CoV-2 വൈറസ് പ്രധാനമായും വായുവിലൂടെയാണ് പകരുന്നത് എന്നതിന്​ ശക്തവുമായ തെളിവുകളുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പഠനം​.

വായുവിലൂടെ പടരുന്ന വൈറസിനെ ഫലപ്രദമായി നിയന്ത്രിക്കാൻ പൊതുജനാരോഗ്യ നടപടികൾക്ക് കഴിയുന്നില്ലെങ്കിൽ അത്​ മഹാവ്യാപനത്തിലേക്ക്​ കുതിക്കുകയും ആളുകളെ അപകടത്തിലേക്ക്​ നയിക്കുമെന്നും മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നൽകുന്നു.

വായുവിലൂടെ എങ്ങനെ പടരുന്നു‍?

  • ചുമയോ തുമ്മലോ ഇല്ലാത്ത ആളുകളിൽ നിന്ന് SARS-CoV-2​ നിശബ്​ദമായി (പ്രകടമായ ലക്ഷണങ്ങളില്ലാത്തതും ലക്ഷണമുള്ളതുമായ) പടരുന്നതാണ്​ കോവിഡിന്‍റെ ആകെ വ്യാപനത്തിന്‍റെ 40 ശതമാനത്തോളവും.
  • കോവിഡ്​ 19 ലോകമെമ്പാടും വ്യാപിച്ചതിന്‍റെ പ്രധാന മാർഗവും ഈ നിശബ്​ദ വ്യാപനമാണ്​. ആരോഗ്യ രംഗത്തെ വിദഗ്​ധരുടെ വിലയിരുത്തലുകൾ അനുസരിച്ച്​, അത്​ പ്രധാനമായും വായുവിലൂടെയുള്ള പടരലാണ്​​.
  • ഇതിനു വിപരീതമായി, സ്രവങ്ങളിലുടെ വൈറസ് എളുപ്പത്തിൽ പടരുന്നുവെന്നതിന് ഗവേഷകർക്ക് യാതൊരു തെളിവും ലഭിച്ചിട്ടില്ല, അവ വായുവിലൂടെ വേഗത്തിൽ വീഴുകയും ഉപരിതലത്തെ മലിനമാക്കുകയും ചെയ്യുന്നു.
  • കൈകൾ കഴുകലും ഉപരിതലങ്ങൾ വൃത്തിയാക്കലും അത്യാവശ്യമാണെങ്കിലും വായുവിലൂടെ പടരുന്നത്​ തടയാൻ സ്വീകരിക്കുന്ന നടപടികൾക്ക്​ കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഗവേഷകർ ഉൗന്നിപ്പറയുന്നു.
  • ഒരു പകർച്ചവ്യാധി വൈറസ് പ്രാഥമികമായി വായുവിലൂടെയുള്ളതാണെങ്കിൽ, രോഗം ബാധിച്ച ഒരാൾ ശ്വസിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ശബ്ദമുയർത്തുമ്പോഴോ പാടുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന എയറോസോൾ ശ്വസിക്കുമ്പോൾ അവരും രോഗബാധിതനാകാം.

"വായുവിലൂടെ പകരുന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ഏറെയുണ്ടെങ്കിലും, സ്രവങ്ങളിലൂടെ പടരുന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ഒരുപാടൊന്നും നിലവിലില്ലെന്നും." ഒരു ഗവേഷകൻ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയും മറ്റ് പൊതുജനാരോഗ്യ ഏജൻസികളും വായുവിലൂടെ പകരുന്നത്​ കുറയ്​ക്കാനുള്ള നടപടികൾക്ക്​ ഉൗന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്‍റെ വ്യാപനം എങ്ങനെ നിയന്ത്രിക്കാം?

  • വെന്‍റിലേഷൻ, എയർ ഫിൽട്രേഷൻ, അകത്തായാലും പുറത്തായാലും ആളുകൾ ഒരുമിച്ചുകൂടുന്നത്​ കുറക്കലും വായുവിലൂടെയുള്ള പടരൽ നിയന്ത്രിക്കാനുള്ള നടപടികളിൽ പെടും.
  • കെട്ടിടത്തിനുള്ളിലായാലും വാഹനത്തിനുള്ളിലായാലും മാസ്​ക്​ നിർബന്ധമായും ധരിക്കുക.
  • മാസ്ക്കിന്‍റെ ഗുണനിലവാരത്തിലും അത്​ മുഖം കൃത്യമായി മറച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. രോഗം ബാധിക്കാൻ സാധ്യതയുള്ളവരുമായി സമ്പർക്കം പുലർത്തുമ്പോൾ ആരോഗ്യ വകുപ്പിലുള്ളവർക്കുഒ മറ്റ് സ്റ്റാഫുകൾക്കുമായി ഉയർന്ന ഗ്രേഡ് പിപിഇ കിറ്റുകൾ തന്നെ ഉറപ്പുവരുത്തുക.
  • പുറത്തുപോവു​േമ്പാൾ നിർബന്ധമായും സാമൂഹിക അകലം പാലിക്കുക.
  • രോഗമുള്ളവരും കൊറോണ വൈറസിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നതുമായ എല്ലാ ആളുകളിൽ നിന്നും പൂർണ്ണ അകലം പാലിക്കുക.
Tags:    
News Summary - mask up Coronavirus Is Predominantly Spreading Via Air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.