ന്യൂഡൽഹി: തുടർച്ചയായി രണ്ടാം ദിവസം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2380 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്.
1231 പേർ രോഗമുക്തി നേടി. നിലവിൽ 13,433 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 1247ഉം ബുധനാഴ്ച 2067ഉം പുതിയ കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.53 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.43 ശതമാനവുമായി. കഴിഞ്ഞ ദിവസം 4.5 ലക്ഷം പരിശോധനകളാണ് നടത്തിയത്. ഇതുവരെ 187.07 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. 1009 പേർക്കാണ് ഡൽഹിയിൽ പുതുതായി രോഗം ബാധിച്ചത്. ഫെബ്രുവരി 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.