വാഷിങ്ടൺ: രക്തസമ്മർദത്തിെൻറ നിരക്ക് 130/80 ആക്കി താഴ്ത്തി യു.എസിലെ ആരോഗ്യസംഘടനകൾ മാർഗരേഖ പുറത്തിറക്കി. നിരക്ക് 140/90 ആയിരുന്നു ഇതുവരെ.
അമേരിക്കൻ ഹാർട്ട് അസോസിയേഷനും കോളജ് ഒാഫ് കാർഡിയോളജിയും ആണ് പുതിയ മാറ്റംവരുത്തിയത്. നേരേത്തയുള്ള നിർവചനമനുസരിച്ച് യു.എസിലെ കൗമാരപ്രായക്കാരിൽ 32 ശതമാനത്തിനായിരുന്നു ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്നത്. പുതിയ മാനദണ്ഡമനുസരിച്ച് ഇത് 46 ശതമാനം ആയി ഉയരും. രക്തസമ്മർദം ശരിയായ രീതിയിൽ പരിശോധിക്കുന്ന സംവിധാനങ്ങളുടെ ആവശ്യകതയിലേക്ക് കൂടിയാണ് പുതിയ മാർഗരേഖ വിരൽചൂണ്ടുന്നതെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.