ലോകത്ത് ഏറ്റവുമധികം ജനങ്ങളെ കൊന്നൊടുക്കുന്ന മാരക ദുശ്ശീലമാണ് പുകയില; മരണം വാരിവിതറുന്ന കോടികളുടെ ബിസിനസും. ഒരു മിനിറ്റിൽ മനുഷ്യർ വലിച്ചുകൂട്ടുന്നത് 11 ദശലക്ഷം സിഗരറ്റുകൾ. വലിക്കാരിൽ 10 പേർ ഇൗ ദുശ്ശീലം മൂലം അതേനിമിഷം മരണത്തിനിരയാകുകയും ചെയ്യുന്നു. ലോക പുകയില വിരുദ്ധദിനത്തിൽ പുകയില ഉപയോഗത്തിെൻറ ഞെട്ടിപ്പിക്കുന്ന ചില വസ്തുതകൾ
- ലോകത്ത് പുകവലിക്കാരുടെ എണ്ണം 100 കോടി. ഇത് ആഗോള ജനസംഖ്യയുടെ ഏഴിലൊന്ന്.
- ഏറ്റവുമധികം പുകവലിക്കാർ ചൈനയിൽ, 130 കോടി ജനങ്ങളിൽ 32 കോടിയും പുകവലിക്കാർ. ലോകത്ത് ഉൽപാദിപ്പിക്കുന്ന സിഗരറ്റിെൻറ മൂന്നിലൊന്നും വലിച്ചു തീർക്കുന്നത് ചൈനക്കാർ തന്നെ. പുകയില ഉൽപാദനത്തിൽ മുന്നിൽ ചൈന - 40 ശതമാനം. എന്നാൽ, ഇന്തോനേഷ്യയിലാണ് വലിക്കാരുടെ നിരക്ക് കൂടുതൽ. 15 വയസ്സിനു മുകളിലുള്ള 76 ശതമാനം ഇന്തോനേഷ്യക്കാരും പുകവലിക്കുന്നു.
- ലോകത്തെ 80 ശതമാനം പുകവലിക്കാരും ദരിദ്ര-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇവരിൽ 226 ദശലക്ഷംപേരും പരമദരിദ്രർ.
- കഴിഞ്ഞ 25 വർഷത്തിനിടെ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം ഒാരോ ദിവസവും കുറഞ്ഞു വരുന്നതായി 2017ലെ ലാൻസെറ്റ് പഠനം. ചൈനയിൽ പുകയില വിൽപന 2012ലേതിനേക്കാൾ 10 ശതമാനം കുറഞ്ഞുവെന്ന് യൂറോമോണിറ്റർ ഗവേഷണ വിഭാഗം.
- പുകയിലയുടെ പ്രത്യക്ഷവും പരോക്ഷവുമായ ഉപയോഗം 70 ലക്ഷംപേരെയാണ് ഒരു വർഷം കൊന്നൊടുക്കുന്നത്. ഒാരോ ആറ് സെക്കൻഡിലും ശരാശരി ഒരാൾ വീതം മരിക്കുന്നതിന് കാരണം പുകയിലയാണെന്ന് ലോകാരോഗ്യ സംഘടന.
- കാൻസർ, ഹൃദയസ്തംഭനം, ശ്വാസകോശ േരാഗങ്ങൾ എന്നിവയാണ് പുകവലി മൂലം മരണത്തിലേക്ക് നയിക്കുന്ന പ്രധാന അസുഖങ്ങൾ.
- ഒന്ന്-രണ്ട് ലോക യുദ്ധങ്ങളിൽ കൊല്ലപ്പെട്ടതിനേക്കാളധികം ആളുകളാണ് പുകയില ഉപയോഗം മൂലം 20ാം നുറ്റാണ്ടിൽ കൊല്ലപ്പെട്ടത്.
- നിലവിലെ മരണനിരക്ക് തുടർന്നാൽ 21ാം നൂറ്റാണ്ടിൽ പുകയില 100 കോടിപ്പേരുടെ ജീവൻ അപഹരിക്കും.
- ആരോഗ്യമേഖലയിൽ ചെലവഴിക്കുന്ന ആറു ശതമാനം തുകയും പുകയില അനുബന്ധ രോഗങ്ങളുടെ ചികിത്സക്കാണ്. ആഗോള ആഭ്യന്തര മൊത്ത ഉൽപാദനത്തിെൻറ (ജി.ഡി.പി) രണ്ടു ശതമാനം വരുന്ന തുകയാണിത്.
- ലോകമാകെ പുകയില കൃഷിക്ക് 43 ലക്ഷം ഹെക്ടർ സ്ഥലം ഉപയോഗിക്കുന്നു (സ്വിറ്റ്സർലൻഡ് രാജ്യത്തിെൻറയത്ര വലുപ്പം)
- ലോകത്തെ വാർഷിക സിഗരറ്റ് കച്ചവടം 45 ലക്ഷം കോടിയുടേത്. അഞ്ച് സ്ഥാപനങ്ങളാണ് ലോക സിഗരറ്റ് വിപണിയുടെ 80 ശതമാനവും കൈയാളുന്നത്. ഇതിൽ ഏറ്റവും വിപണി വിഹിതമുള്ള സ്ഥാപനങ്ങൾ വർഷം നാലു ലക്ഷം കോടിയിലേറെ ലാഭമുണ്ടാക്കുന്നു.
- ലോകത്തെ ബീച്ചുകളിൽ ഏറ്റവുമധികം കാണുന്ന മാലിന്യം സിഗരറ്റിെൻറ ഫിൽറ്ററുകൾ. മണ്ണിലലിയാത്ത സെല്ലുലോസ് അസറ്റേറ്റാണ് ഫിൽറ്ററിെൻറ പ്രധാന ഘടകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.