പകർച്ചപ്പനിയെ ഭയക്കേണ്ട

മഴക്കാലം തുടങ്ങിയതോടെ പനി വ്യാപകമായി. ആശുപത്രി വാർഡുകൾ പനി ബാധിതർ​ നിറഞ്ഞ്​ കവിഞ്ഞിരിക്കുന്നു. പനി​െയ നേരിടാൻ സംസ്​ഥാന തല ശുചീകരണ പ്രവർത്തനങ്ങൾക്ക്​ സർക്കാറും ഒരുങ്ങിയിരിക്കുകയാണ്​. എല്ലാ പനിയേയും ഭയക്കേണ്ടതില്ല. ശുചിത്വം സൂക്ഷിച്ചാൽ പനിയെ ഒരു പരിധി വരെ തടയാം. കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. കൊതുകു കടി ഏൽക്കാതെ ശ്രദ്ധിക്കുകയാണ്​ പ്രധാനം. പനി ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. 

പനി ബാധിച്ച്​ ഒന്നു രണ്ട്​ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കാണും. ചുമ, തുമ്മൽ  തുടങ്ങിയവയിലൂടെയാണ്​ രോഗം പകരുന്നത്​. നാല്​ ^അഞ്ചു ദിവസങ്ങൾക്കുള്ളിൽ രോഗം ഭേദമായില്ലെങ്കിൽ ഡോക്​ടറെ കാണണം. 

ലക്ഷണങ്ങൾ
ജല​േദാഷത്തിനും പനിക്കും സമാനമായ ലക്ഷണങ്ങളാണുള്ളത്​. 

  • ഉയർന്ന ശരീരതാപം
  • തണുത്ത്​ വിറക്കുകയും വിയർക്കുകയും ചെയ്യുക
  • തലവേദന
  • മൂക്കൊലിപ്പ്​
  • ചുമ
  • തൊണ്ടവേദന
  • സന്ധികളും കൈകാലുകളും വേദന
  • ക്ഷീണം, തളർച്ച

ചലപ്പോൾ ഒാക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയവയും ഉണ്ടാകാം. കുട്ടികളിലാണ്​  ഇവക്ക്​ സാധ്യത കൂടുതൽ. പനിമാറിയാലും ക്ഷീണവും ഉന്മേഷക്കുറവും ആഴ്​ചകളോളം നിലനിൽക്കാം. 
 
ഭൂരിപക്ഷം കേസുകളിലും പനി മാരകമല്ല. എന്നാൽ ചിലരിൽ ഇത്​ ഗുരുതരാവസ്​ഥയുണ്ടാക്കും. ചെറിയ കുഞ്ഞുങ്ങളിലും മാരക രോഗികളിലുമാണ്​ പനി ഗുരുതരമാകുന്നത്​. 
65 വയസിനു മുകളിലുള്ള വൃദ്ധർ, നവജാത ശിശുക്കൾ, കൊച്ചു കുട്ടികൾ, ഗർഭിണികൾ, ഹൃദ്രോഗികൾ, ആസ്​ത്​മ, ബ്രോ​ൈങ്കറ്റിസ്​ തുടങ്ങിയ രോഗങ്ങളുള്ളവർ, വൃക്കരോഗികൾ, പ്രമേഹ രോഗികൾ, സ്​റ്റീറോയ്​ഡ്​സ്​ കഴിക്കുന്നവർ, കാൻസർ ചികിത്​സ തേടുന്നവർ, പ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്തുന്ന രോഗങ്ങളുള്ളവർ എന്നിവർക്ക്​ ഗുരുതരമായ പനി വരാൻ സാധ്യതയുണ്ട്​. 

ചികിത്​സ
ചികിത്​സ ഡോക്​ടറുടെ നിർസദശ പ്രകാരം മാത്രം സ്വീകരിക്കുക. പനിക്ക്​ ആൻറി ​െവെറൽ മരുന്നുകളും തല​േവദന, ശരീര വേദന എന്നിവക്ക്​ വേദന സംഹാരിയും കഴിക്കാം. പാരസെറ്റമോൾ പോലുള്ള വേദന സംഹാരികൾ 12 വയസിനു താഴെയുള്ള കുട്ടികൾക്ക്​ നൽകരുത്​. പനിബാധ തടയാൻ വർഷാവർഷം വാക്​സിനെടുക്കാം

പനി ബാധിച്ചവർ ​ചെയ്യേണ്ട കാര്യങ്ങൾ:

  • വീട്ടിൽ  വിശ്രമിക്കുക
  • മറ്റുളളവരുമായി സംമ്പർക്കം പുലർത്താതിരിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • മദ്യം ഒഴിവാക്കുക
  • പുകവലിക്കരുത്​
  • ആവശ്യത്തിന്​ പോഷണങ്ങളുള്ള ഭക്ഷണം കഴിക്കുക
Tags:    
News Summary - not fear to flu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.