ഇടക്കിടക്ക്​ തലവേദന വരുന്നുണ്ടെങ്കിൽ എന്തു ചെയ്യണം?

ഇടക്കിടക്ക്​ ശല്യക്കാരനായി വരുന്ന 'തലവേദന'യെക്കുറിച്ചാലോചിച്ച്​ ടെൻഷനടിക്കാത്തവരായി ആരുമില്ല. ഒന്നു നന്നായി ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടും ചെറിയതോതിലുള്ള വേദനസംഹാരി കഴിച്ചിട്ടും അത്​ വിടാതെ പിന്തുടരു​​േമ്പാഴാക​ട്ടെ ടെൻഷൻ കൂടുകയേയുള്ളൂ. എങ്കിൽ, അതേക്കുറിച്ച്​ ടെൻഷനടിക്കുകയല്ല വേണ്ടത്​. മറിച്ച്​ ടെൻഷൻ ഒഴിവാക്കുകയാണ്​. കാരണം ടെൻഷനും തലവേദനക്ക്​ ഒരു പ്രധാന കാരണമാണെന്നാണ്​ കണ്ടെത്തൽ​. പൊതുവെ പറഞ്ഞാൽ തലവേദനകളിൽ കൂടുതലും സംഭവിക്കുന്നത്​ ടെൻഷൻ അഥവാ മാനസിക സമ്മർദംമൂലമാണ്​.

അപ്പോൾ ഉയരുന്ന സംശയം സ്വാഭാവികം. ഇക്കാലത്ത്​ ടെൻഷൻ ഇല്ലാത്തവരുണ്ടോ? രാവിലെ ഉണരുന്നതു മുതൽ രാത്രി ഉറങ്ങുന്നതുവരെ ടെൻഷൻ പല വേഷത്തിൽ ഒാരോ വ്യക്​തിയെയും തേടിവരും. ഉണരാൻ വൈകിയാലും ഉറങ്ങാൻ വൈകിയാലും ടെൻഷനടിക്കുന്നവരുമുണ്ട്​.

എല്ലാ വ്യക്​തികളുടെ ജീവതത്തിലും ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്​നം മനസ്സിനെ സമ്മർദത്തിലാക്കാറുണ്ട്​. വിവാഹം, ഗർഭം, പ്രസവം, പ്രിയപ്പെട്ടവരുടെ രോഗം അല്ലെങ്കിൽ മരണം, തൊഴിൽ നഷ്​ടപ്പെടൽ, വിവാഹമോചനം, സാമ്പത്തിക പ്രതിസന്ധി എന്നുതുടങ്ങി ജീവിതത്തി​െൻറ സമസ്​തമേഖലകളിലും പ്രതിസന്ധികളും അവ സൃഷ്​ടിക്കുന്ന സമ്മർദങ്ങളും മിക്കവരെയും തേടിവരാറുണ്ട്​ . എന്നാൽ, ഇത് സാധാരണയായി തലവേദന ഉണ്ടാക്കുന്ന തരത്തിലുള്ളതല്ല. മറിച്ച്​, ദൈനംദിന ജീവിതത്തിൽ തുടർച്ചയായി അഭിമുഖീകരിക്കേണ്ടിവരുന്ന പ്രകോപനപരമായ മാനസിക സമ്മർദങ്ങളാണ്​ തലവേദനകൾക്ക്​ കാരണമാകുന്നത്​.

ഉദാഹരണത്തിന്​ പരാതികൾ പറഞ്ഞുകൊണ്ടിരിക്കുന്ന ജീവിത പങ്കാളി, സ്​ഥിരമായി അനുഭവിക്കേണ്ടിവരുന്ന ഗതാഗതക്കുരുക്ക്​, ഓഫിസിൽ നിസ്സാരകാര്യങ്ങൾക്ക്​ കോപിക്കുന്ന മേലധികാരി, നിരന്തരം തെറ്റുകൾ വരുത്തുന്ന കീഴ്​ജീവനക്കാർ, പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്ന അയൽപക്കം തുടങ്ങി വലിയതോതിൽ നമ്മുടെ ജീവിതത്തെ പിടിച്ചുകുലുക്കാത്തതും അതേസമയം തുടർച്ചയായി അലോസരങ്ങൾ സൃഷ്​ടിക്കുന്നതുമായ മാനസിക സമ്മർദങ്ങളാണ്​ തലവേദനക്ക്​ കാരണമാകുന്നത്​.

പലരും ഇത്തരം ദൈനംദിന സമ്മർദങ്ങളോട്​ പ്രതികരിക്കുന്നത്​ പല്ലുകൾ കടിച്ചുകൊണ്ടോ മുഖ​ത്തും ​​കഴുത്തിലും തോളുകളിലുമുള്ള പേശികളെ വലിച്ച്​ മുറുക്കുകയോ ചെയ്​തുകൊണ്ടായിരിക്കും. ഇത്​ പലതവണ ആവർത്തിക്കു​േമ്പാൾ ഒരു തലവേദനയുടെ തുടക്കത്തിനാണ്​ വഴിമരുന്നിടുന്നത്​.

അതേസമയം, നിത്യജീവിതത്തിൽ സംഭവിക്കുന്ന, മാനസിക സമ്മർദങ്ങൾക്കിടയാക്കുന്ന ഇത്തരം പ്രകോപനപരമായ പ്രശ്​നങ്ങൾ ഇല്ലാതാക്കുക എന്നത്​ തികച്ചും അസാധ്യമാണു​താനും. ഈ സാഹചര്യത്തിലാണ്​ ഇത്തരം തലവേദനകളെ എങ്ങനെ മറികടക്കാം എന്ന്​ ആലോചിക്കേണ്ടിയിരിക്കുന്നത്​.

മനസ്സിലെ പ്രശ്​നങ്ങൾ ശരീരത്തെ ബാധിക്കു​േമ്പാൾ

ഒാരോ ദിവസവും ആവർത്തിച്ചുവരുന്ന പിരിമുറുക്കങ്ങൾ മനസ്സിൽ കോപം സൃഷ്​ടിക്കാൻ ഇടയാക്കുകയും അതി​െൻറ ഫലമായി ശാരീരിക പ്രവർത്തനങ്ങളിൽ തുടർച്ചയായ വ്യതിയാനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ മാനസിക സമ്മർദവും വലിയ അളവിൽ ഹോർമോൺ തകരാറുകളുണ്ടാക്കും. മാനസിക സമ്മർദമുണ്ടാകുമ്പോൾ ശരീരത്തിലെ അഡ്രിനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന കോർട്ടിസോൾ ഹോർമോണി​െൻറ അളവ്​ ക്രമാതീതമായി കൂടും.

ഇതോടെ രക്തസമ്മർദവും പ്രമേഹവും നെഞ്ചിടിപ്പും കൂടും. എന്നാൽ അപൂർവം ചിലരിൽ ഈ ഗ്രന്ഥിയുടെ തകരാർ മൂലം കോർട്ടിസോൾ ഹോർമോണി​െൻറ ഉൽപാദനം കുറയാനും സാധ്യതയുണ്ട്​. അങ്ങനെവരു​േമ്പാൾ സമ്മർദം നേരിടാനുള്ള കരുത്ത്​ കുറയുകയാണ്​ ചെയ്യുക. തുടർന്ന്​ ഉന്മേഷക്കുറവ്, ഉറക്കം തൂങ്ങൽ തുടങ്ങിയ അവസ്ഥകളുമുണ്ടാകും.

ശരീരത്തിൽ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങൾ, ആവർത്തിക്കപ്പെടു​േമ്പാൾ അത്​ ശാരീരിക രോഗങ്ങളിലേക്ക്​ വഴിവെക്കും. മനോജന്യ ശാരീരിക രോഗങ്ങൾ അഥവാ സൈക്കോസൊമാറ്റിക് ഡിസോഡർ (Psychosomatic Disorder)എന്ന ഗണത്തിൽപ്പെടുന്ന ഇത്തരം ശാരീരിക രോഗങ്ങളുടെ ഭാഗമായി അധികവും പ്രത്യക്ഷപ്പെടുന്നത്​ തലവേദനയാണ്​. കൂടാതെ കഴുത്തുവേദന, പുറംവേദന, തോൾവേദന, നെഞ്ചു​വേദന തുടങ്ങിയവയും കാണപ്പെടാറുണ്ട്​.

കാരണം തിരിച്ചറിയാതെ

ഇത്തരത്തിൽ മാനസിക സമ്മർദം മൂലമുണ്ടാകുന്ന തലവേദനയെ പലപ്പോഴും രോഗിയോ രോഗി സമീപിക്കുന്ന ചികിത്സകനോ ആദ്യഘട്ടത്തിൽ തിരിച്ചറിയാറില്ല. അതു​കൊണ്ടുതന്നെ, വേദന സംഹാരികൾ കഴിച്ചും രക്​തപരിശോധന, എക്​സ്​-റേ, സ്​കാനിങ്​​ പോലുള്ള പരിശോധനകൾ നടത്തിയും ചികിത്സ മുന്നോട്ടുപോകുകയും തലവേദന മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. തുടർന്ന്​ നിരാശയുടെയും ആശയക്കുഴപ്പത്തി​െൻറയും പിടിയിലാകുന്ന ​രോഗി ഡോക്​ടർമാരെ മാറിമാറി കാണിക്കുകയോ ചികിത്സാ സ​മ്പ്രദായങ്ങൾ മാറ്റിനോക്കുകയോ ചെയ്യുന്നു. ഏറ്റവും ഒടുവിലായിരിക്കും രോഗി മാനസിക സമ്മർദമാണ്​ രോഗകാരണം എന്ന യാഥാർഥ്യം തിരിച്ചറിയുക. ചിലരാക​െട്ട ഇക്കാര്യം ഒരിക്കലും തിരിച്ചറിയാതെ വേദനകൾ സഹിച്ചുകൊണ്ട്​ ജീവിച്ചുതീർക്കും.

പരിഹാരങ്ങൾ

ഒര​ു വ്യക്​തിക്ക്​ ത​െൻറ ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങൾ പൂർണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും അവയെ നിയന്ത്രണത്തിലാക്കാം. ഇത് രോഗമുക്​തിയെ ഒരു പരിധിവരെ സഹായിക്കും. ഇതിനായി ആദ്യം തേടേണ്ടത്​ മനസ്സി​െൻറ സമ്മർദം കുറക്കാനുള്ള മാർഗങ്ങളാണ്​. അതിനുവേണ്ടി പ്രാർഥന, ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമം, പാട്ടു കേൾക്കുക, നൃത്തംചെയ്യുക, കായികവിനോദങ്ങളിൽ ഏർപ്പെടുക, പുസ്തകം വായിക്കുക, വളർത്തുമൃഗത്തോടൊപ്പം സമയം ചെലവഴിക്കുക, അലങ്കാര മത്സ്യങ്ങളെ വളർത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തണം. അതേസമയം വിനോദത്തിനായി കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ഡിജിറ്റൽ സ്​ക്രീനുകളുടെ ഉപയോഗം പരമാവധി കുറക്കുകയും വേണം.

പതിവായി വ്യായാമം ചെയ്യുന്നതിനു​ പുറമെ ബേക്കറി, ഫാസ്​റ്റ്​ ഫുഡുകൾ, കോളകൾ എന്നിവ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം ശീലമാക്കണം. ഇതി​െൻറ ഭാഗമായി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കി ആവശ്യത്തിന്​ ശുദ്ധജലം കുടിക്കുകയും ചുരുങ്ങിയത്​ ആറു​ മണിക്കൂ​െറങ്കിലും തുടർച്ചയായി ഉറങ്ങുകയും ​വേണം.

ദുശ്ശീലങ്ങൾ ഒഴിവാക്കി പിന്തുണ തേടുക

പുകവലി, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം, മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കണം. പ്രതിസന്ധികളെയും മനസ്സിന്​ അലോസരമുണ്ടാക്കുന്ന വിഷയങ്ങളെയും കുറിച്ച്​ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ തുറന്ന്​ സംസാരിക്കുകയോ ബുദ്ധിമുട്ടുകളിൽ അവരുടെ സഹായം തേടുകയോ ചെയ്യുന്നത് സമ്മർദം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും. പ്രതിസന്ധികളും പ്രശ്​നങ്ങളും സാധാരണയിൽ കൂടുതലാവുകയും അതിനെ നേരിടാൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുകയാണെങ്കിൽ ഒരു കൗൺസലറുടെയോ സൈക്കോളജിസ്​റ്റി​െൻറ​േയാ സഹായം തേടണം.

അതേസമയം തലവേദനയോടൊപ്പം കഫക്കെട്ട്​, പനി, കാഴ്​ചപ്രശ്​നങ്ങൾ, ചർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ കഴിയുന്നതും വേഗത്തിൽ വിദഗ്​ധ ചികിത്സ ലഭ്യമാക്കണം.

Tags:    
News Summary - occasional headaches diagnosis and treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.