ഗർഭകാലം ഒാരോ സ്ത്രീക്കും തികച്ചും വ്യത്യസ്തമാണ്. ആ കാലങ്ങളിൽ ഗർഭിണികൾക്ക് പലതോതിൽ ആകുലതകളും വ്യാകുലതകളും അസ്വസ്ഥതകളുമുണ്ടാവുമെങ്കിലും പിൽക്കാലത്ത് തെൻറ കുഞ്ഞ് വളർന്നു വലുതായിക്കൊണ്ടിരിക്കെ അഭിമാനത്തോടെയും തെല്ലഹങ്കാരത്തോടെയും ഗർഭകാല അനുഭവങ്ങൾ അയവിറക്കാറുണ്ട്. എങ്കിലും ഗർഭകാലത്ത് വന്നുപെടുന്ന ചില അവസ്ഥകൾ പലതരം സങ്കീർണതകളിലേക്കും അപൂർവമായി അമ്മയുടെയും കുഞ്ഞിെൻറയും ജീവനുതന്നെ അപകടകരമാകുംവിധവും വന്നുഭവിക്കാറുണ്ട്.
ഒരു പെരുമഴക്കാലത്താണ് ഇൗ സംഭവകഥ നടക്കുന്നത്. പനിച്ചുവിറച്ച് ജനങ്ങൾ ആശുപത്രിയെ അഭയം പ്രാപിച്ചുകൊണ്ടിരുന്ന നാളുകളിലൊന്നിലാണ് എട്ടുമാസം ഗർഭിണിയായ ഫാരിസ ചികിത്സ തേടിയെത്തുന്നത്. രണ്ടു ദിവസമായി തുടരുന്ന തലവേദനയും ഇടക്കിടെ വരുന്ന ഒാക്കാനവും അവഗണിച്ച് അവളും പനിച്ചുവിറച്ച രോഗികളോടൊപ്പം വരിനിൽക്കുന്നത് തുടർന്നു. അങ്ങനെയിരിക്കെയാണ് പെെട്ടന്നവൾ കുഴഞ്ഞുവീണ് അപസ്മാരം വരുകയും വായിൽനിന്ന് നുരയും പതയും വരുകയും ചെയ്തത്. ഒറ്റനോട്ടത്തിൽ അവളുടെ മുഖവും കാലുകളും സാധാരണനിലയിൽ കവിഞ്ഞ് നീരുവന്ന് വീർത്തിരുന്നു. രക്തസമ്മർദം അതിഗുരുതരമായി ഉയർന്ന നിലയിലായിരുന്നു. എക്ലാംപ്സിയ എന്ന് വൈദ്യശാസ്ത്രം പേരിട്ടുവിളിക്കുന്ന ഒരു മെഡിക്കൽ എമർജൻസിയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയായിരുന്നു ആ ഗർഭിണി. ഉടനെ ഫാരിസയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, അവൾക്ക് അവിടെയെത്തുന്നതിനു മുമ്പുതന്നെ തെൻറ കടിഞ്ഞൂൽ കുഞ്ഞിനെ ഗർഭാവസ്ഥയിൽ നഷ്ടപ്പെട്ടിരുന്നു.
ഗർഭകാലത്തെ അമിത രക്തസമ്മർദത്തെ (ബി.പി) തുടക്കത്തിലേ അറിയാം.
എന്തൊക്കെയാവാം ബി.പിയുടെ ലക്ഷണങ്ങൾ?
ഗർഭകാലത്ത് ബി.പി പിടിപെടാൻ സാധ്യതയുള്ളവർ ആരൊക്കെ?
എന്തുകൊണ്ട് രക്തസമ്മർദം കൂടുന്നു?
മൂലകാരണങ്ങൾ നൂറുശതമാനം ഇതുവരെയും നിർവചിക്കപ്പെട്ടിട്ടില്ല. അമ്മയെയും കുഞ്ഞിനെയും ബന്ധിപ്പിക്കുന്ന മറുപിള്ള (placenta) ഗർഭപാത്രഭിത്തിയിൽ അള്ളിപ്പിടിച്ച് നിലയുറച്ചാണ് വികാസം പ്രാപിക്കുന്നത്. മറുപിള്ള വഴിയാണ് അമ്മയിൽനിന്ന് വളരുന്ന കുഞ്ഞിനുള്ള പോഷകങ്ങളും ഒാക്സിജനും ലഭിക്കുന്നത്. മറുപിള്ള ഗർഭപാത്രഭിത്തിയിൽ അള്ളിപ്പിടിച്ച് നിലയുറപ്പിക്കുന്നതിലെ അപാകതകൾ കാരണമാണ് ഗർഭിണികളിൽ അമിതരക്തസമ്മർദം ഉടലെടുക്കുന്നതെന്നാണ് ഇൗ അടുത്തകാലത്തെ വൈദ്യശാസ്ത്ര പഠനങ്ങൾ ശക്തമായി അനുമാനിക്കുന്നത്.
ബി.പി ഗർഭിണിയിലും കുഞ്ഞിലുമുണ്ടാക്കുന്ന മാറ്റങ്ങൾ
ഗർഭിണിയിൽ: കൂടിയ രക്തസമ്മർദം കാരണം രക്തക്കുഴലുകളിൽനിന്ന് ജലാംശം പുറത്തേക്കെത്തുന്നു. അങ്ങനെ ഗർഭിണികളിൽ സാധാരണ കണ്ടുവരുന്നതിലും കൂടുതലായി മുഖം, കൈകാലുകൾ എന്നിവിടങ്ങളിൽ നീരുവന്നുവീർക്കുന്നു. അമിതരക്തസമ്മർദം ശരിയായ രീതിയിൽ ചികിത്സിക്കെപ്പട്ടിട്ടില്ലെങ്കിൽ അത് ഗർഭിണിയുടെ കരളിെൻറയും വൃക്കകളുടെയും പ്രവർത്തനങ്ങളെ ബാധിക്കുന്നു.
ഗർഭസ്ഥശിശുവിൽ: അമിതരക്തസമ്മർദം കാരണം അമ്മയിൽനിന്നും കുഞ്ഞിലേക്ക് മറുപിള്ളയിലൂടെയുള്ള രക്തപ്രവാഹം സുഗമമായ രീതിയിൽ നടക്കാതെവരുന്നു. ഇൗ അവസ്ഥയിൽ മറുപിള്ളയിലൂടെ കുഞ്ഞിനു പോഷകങ്ങളും ഒാക്സിജനും ശരിയായ രീതിയിൽ ലഭിക്കാതെ വരുന്നു. ഇത് കുഞ്ഞിന് തൂക്കക്കുറവും കൂടിയ അവസ്ഥയിൽ കുഞ്ഞിെൻറ ജീവനുതന്നെ ഭീഷണിയായും ഭവിക്കുന്നു.
ബി.പി നേരത്തേ കണ്ടെത്താം
ഗർഭകാലത്ത് കൃത്യമായ ഇടവേളകളിൽ രക്തസമ്മർദം അളക്കുകവഴി ഇത് നേരത്തേ കണ്ടെത്താം. ഗർഭിണിയുടെ രക്തസമ്മർദം (ബി.പി) 4-6 മണിക്കൂർ ഇടവിട്ട് രണ്ട് സന്ദർഭങ്ങളിൽ രേഖപ്പെടുത്തിയ അളവുകൾ രണ്ടും 140/90 mm Hg ക്ക് മുകളിൽ ആണെങ്കിൽ അത് അമിത രക്തസമ്മർദമായി കണക്കാക്കുന്നു.
അമിത രക്തസമ്മർദം രേഖപ്പെടുത്തിയവരിൽ കൂടക്കൂടെ ബി.പി ചെക്കപ് ആവശ്യമായി വരുന്നു. ഇത്തരക്കാരിൽ വൃക്കകൾ, കരൾ, രക്തത്തിലെ മറ്റു ഘടകങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനാവശ്യമായ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നു. അമിതരക്തസമ്മർദം കുഞ്ഞിനെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സ്കാനിങ്/ usg ഡോപ്ലർ എന്നിവയും ചെയ്തുവരുന്നു.
അമിത രക്തസമ്മർദം പലതരം
1. ദീർഘകാലമായുള്ള അമിത രക്തസമ്മർദം (Chronic hypertension): ഇത്തരക്കാരിൽ അമിതരക്തസമ്മർദം ഗർഭാവസ്ഥക്ക് മുമ്പായോ ഗർഭാവസ്ഥയുടെ 20 ആഴ്ചകൾക്ക് മുമ്പായോ കാണപ്പെടുന്നു.
2. ഗർഭാവസ്ഥയിൽ മാത്രം കണ്ടുവരുന്ന അമിതരക്തസമ്മർദം (Gestational hypertension): ഗർഭാവസ്ഥയുടെ ആദ്യ 20 ആഴ്ചകൾക്കുശേഷം പിടിപെടുന്ന അമിത രക്തസമ്മർദം. ഇത്തരക്കാരിൽ പ്രസവശേഷം ആറ് ആഴ്ചവരെ രക്തസമ്മർദനില ഉയർന്നതോതിൽ തുടരാം.
3. പ്രീ എക്ലാംപ്സിയ (Pre-eclampsia): മുകളിൽ പറഞ്ഞ രണ്ടുതരം അമിത രക്തസമ്മർദങ്ങളാണ് ചില ഗർഭിണികളിൽ കുറച്ചുകൂടി സങ്കീർണമായ സ്ഥിതിയിലേക്ക് എത്തപ്പെടുന്നത്. രക്തസമ്മർദം കൂടുകയും ഗർഭിണിയുടെ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇൗ അവസ്ഥ അമ്മയുടെയും കുഞ്ഞിെൻറയും ആരോഗ്യത്തെ ബാധിക്കുന്നു.
4. എക്ലാംപ്സിയ (eclampsia): പ്രീ എക്ലാംപ്സിയ ശരിയായ രീതിയിൽ കണ്ടെത്തുകയോ ചികിത്സിക്കെപ്പടുകയോ ചെയ്തില്ലെങ്കിൽ അതിസങ്കീർണമായ എക്ലാംപ്സിയയിൽ എത്തപ്പെടുന്നു. എക്ലാംപ്സിയ ഒരു മെഡിക്കൽ എമർജൻസി ആണ്. ഗർഭിണിക്ക് അപസ്മാരം വരുകയും ഗർഭസ്ഥ ശിശുവിെൻറ ജീവൻതന്നെ അപകടത്തിലാവുകയും ചെയ്യുന്നു.
അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരാക്കാം
ഗർഭിണിക്ക് എപ്പോഴാണ് അമിതരക്തസമ്മർദം കണ്ടെത്തിയത്, എത്രത്തോളം അധികം രക്തസമ്മർദം കൂടിയിട്ടുണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കും ചികിത്സ. കൂടിയ രക്തസമ്മർദം സാധാരണ നിലയിലേക്കെത്തിക്കാൻ ഗുളികകൾ നൽകിവരുന്നു. ഇടക്കിടെ രക്തസമ്മർദം അളക്കുകയും കൂടുന്നിെല്ലന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പ്രസവശേഷവും ആറ് ആഴ്ചവരെ ഉയർന്ന രക്തസമ്മർദം നിലനിൽക്കാൻ സാധ്യതയുള്ളതു കാരണം ആ കാലയളവിലും ഗുളികകൾ നൽകേണ്ടതായി വരാറുണ്ട്. ഗുളികകൾ കൊടുത്തിട്ടും രക്തസമ്മർദം കുറക്കാൻ പറ്റിയില്ലെങ്കിൽ മരുന്നുവെച്ച് വേദന വരുത്തിയോ സിസേറിയൻ ചെയ്തോ കുഞ്ഞിനെ പുറത്തെടുക്കുന്നു. രക്തസമ്മർദം എക്ലാംപ്സിയ വരുത്തുന്ന ഗർഭിണിക്ക് അപസ്മാരം വരുന്ന അവസ്ഥയിൽ പെെട്ടന്നുതന്നെ നൂതന സംവിധാനങ്ങളുള്ള െഎ.സി.യുവിൽ പ്രവേശിപ്പിച്ച് ചികിത്സിക്കുന്നു.
പ്രസവശേഷവും ആറ് ആഴ്ചവരെ ബി.പി ഉയർന്ന നിലയിൽ തുടരാം. ആ കാലയളവിലും കൃത്യമായ ഇടവേളകളിൽ രക്തസമ്മർദം ചെക്ക് ചെയ്യേണ്ടതായുണ്ട്.
സാമൂഹിക കാഴ്ചപ്പാട്
ആധുനിക വൈദ്യശാസ്ത്രത്തിൽ കൃത്യമായ ചികിത്സാമാർഗങ്ങളുള്ള ഒരു അവസ്ഥയാണ് ഗർഭിണികളിലെ അമിതരക്തസമ്മർദം. എന്നിട്ടും ഇൗ അവസ്ഥ ഇന്നും മാതൃമരണങ്ങൾക്കുള്ള രണ്ടാമത്തെ പ്രധാന കാരണമായി തുടരുന്നു. അമിത രക്തസമ്മർദം ഗർഭിണികളിൽ സങ്കീർണതകൾ സൃഷ്ടിക്കുന്നതിന് പ്രധാന കാരണം അത് ശരിയായ സമയത്ത് കണ്ടെത്താനുള്ള സാഹചര്യങ്ങൾ ലഭിക്കുന്നില്ല എന്നതാണ്.
ഇതിന് പ്രധാനെപ്പട്ട ഒരു കാരണം അമിത രക്തസമ്മർദം കൊണ്ടുണ്ടായേക്കാവുന്ന ലക്ഷണങ്ങളെപ്പറ്റിയുള്ള ഗർഭിണിയുടെ അജ്ഞതയാണ്. രണ്ടാമത് വേദനകളും യാതനകളും സഹനത്തിെൻറ അതിർവരമ്പുകൾ കടക്കുേമ്പാൾ മാത്രം പ്രകടിപ്പിക്കുന്ന സ്ത്രീകളുടെ സഹജസ്വഭാവം ആവാം.
ലേഖനത്തിലെ അനുഭവകഥ നമ്മെ പഠിപ്പിക്കുന്നത്, ഗർഭകാലത്തെ പറ്റിയും വന്നുപെടാവുന്ന അവസ്ഥകളെപ്പെറ്റിയും ശാസ്ത്രീയമായ ബോധമുള്ള ഒരു സ്ത്രീ സമൂഹത്തെ വാർത്തെടുക്കേണ്ടതിെൻറ ആവശ്യകതയാണ്. എങ്കിൽ ഒാരോ ഗർഭകാലവും നമുക്ക് സുരക്ഷിതമാക്കാം. പിന്നീടൊക്കെയും ആ കാലത്തിെൻറ സ്മരണകൾ മധുരമായി അയവിറക്കിക്കൊണ്ടിരിക്കുകയും ചെയ്യാം!
തയാറാക്കിയത്: ഡോ. ഹസ്നത്ത് സൈബിൻ
അസി. സർജൻ, സി.എച്ച്.സി ഒാമാനൂർ, മലപ്പുറം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.