ഇന്ന് നമ്മളിൽ പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തൈറോയ¢ഡ് ഗ്രന്ഥിമൂലമുണ്ടാകുന്ന അസുഖങ്ങൾ. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലുള്ള വ്യതിയാനംകൊണ്ടാണ് തൈറോയിഡ് പ്രശ്നങ്ങളുണ്ടാകുന്നത്. തൈറോയിഡ് ഗ്ലാൻറ് പുറപ്പെടുവിക്കുന്ന തൈറോക്സിൻ ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. അമിതമായ തൈറോക്സിൻ ഉൽപാദിപ്പിക്കുമ്പോൾ ഹൈപർ തൈറോയിഡും കുറഞ്ഞ അളവിൽ പുറപ്പെടുമ്പോൾ ഹൈപോ തൈറോയിഡും ഉണാകുന്നു.
എന്താണ് തൈറോയിഡ് ഗ്രന്ഥി?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥിയാണ് തൈറോയിഡ് ഗ്രന്ഥി. ഇത് സ്ഥിതിചെയ്യുന്നത് കഴുത്തിെൻറ മുന്‍ഭാഗത്ത് ശബ്ദനാളത്തിന് തൊട്ടുതാഴെയായി ശ്വാസനാളിയുടെ ഇരുവശത്തായാണ്. പ്രായപൂര്‍ത്തിയെത്തിയവരില്‍ തൈറോയിഡ് ഗ്രന്ഥി 20-40 ഗ്രാം വരെ തൂക്കമുള്ളതായിരിക്കാം. തൈറോയിഡ് ഗ്രന്ഥി അയഡിന്‍ അടങ്ങിയ തൈറോക്സിന്‍ (T4) ട്രൈ അയഡോ തൈറോനിന്‍ (T3) എന്നീ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. ഇവയെ നിയന്ത്രിക്കുന്നത് പിറ്റ്യൂറ്ററി പുറപ്പെടുവിക്കുന്ന TSHഉം ഹൈപ്പോത്തലാമസ് പുറപ്പെടുവിക്കുന്ന TRHഉമാണ്.
തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ
തൈറോയിഡ് ഗ്രന്ഥി മനുഷ്യശരീരത്തിലെ ശരീര പോഷണങ്ങളെ (metabolism) നിയന്ത്രിക്കുന്നു. അവയിൽ ചിലതാണ്:
● ശ്വസനം
● ഹൃദയമിടിപ്പ്
● ബോഡിെവയ്റ്റ്
● പേശികളുടെ ശക്തി
● ആർത്തവ ചക്രം
● ശരീര താപനില
● കൊളസ്ട്രോളിെൻറ അളവ് തുടങ്ങിയവ
തൈറോയിഡ് ഹോർമോണുകളുടെ പ്രവർത്തനം
തൈറോയിഡ് ഗ്രന്ഥിയിൽനിന്ന് പുറപ്പെടുവിക്കുന്ന T3, T4 ഹോർമോണുകൾ രക്തത്തിൽനിന്ന് അധികമുള്ള ചീത്ത കൊളസ്ട്രോളിനെ നീക്കംചെയ്യാൻ കരളിനെ സഹായിക്കുന്നു. അന്നനാളത്തിെൻറ തരംഗരൂപത്തിലുള്ള ചലനത്തെയും ദഹനരസനാളങ്ങളുടെ ഉൽപാദനത്തെയും ത്വരിതപ്പെടുത്തുന്നത് തൈറോയിഡ് ഹോർമോണുകളാണ്. ഈ ഹോർമോണുകൾ അമിതമായി ഉൽപാദിപ്പിക്കുന്നത് വയറിളക്കത്തിനും ഉൽപാദനക്കുറവ് മലബന്ധത്തിനും കാരണമാകും.
എന്തൊക്കെയാണ് തൈറോയിഡ് ഗ്രന്ഥിയിലെ രോഗങ്ങൾ?
തൈറോയിഡ് രോഗങ്ങളെ നാലായി തിരിക്കാം
● ഹൈപോതൈറോയിഡിസം (Hypothyroidism)
● ഹൈപർതൈറോയിഡിസം (Hyperthyroidism)
● തൈറോയിഡൈറ്റിസ് (Thyroiditis)
● മുഴകൾ (Tumors)
ഹൈപോതൈറോയിഡിസം
തൈറോയിഡ് ഹോർമോണുകളായ തൈറോക്സിൻ ( T4), ടൈഡോതൈറോനിൻ (T3) എന്നിവയുടെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപോതൈറോയിഡിസം. അതായത് ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ അളവിൽ തൈറോയിഡ് ഹോർമോൺ ഉൽപാദനം നടക്കാത്ത അവസ്ഥ. മുടി കൊഴിച്ചിൽ, സന്ധി വേദന, ചർമത്തിൽ വരൾച്ച, ഡിപ്രഷൻ, മലബന്ധം, ശരീരഭാരം വർധിക്കുക, കാലിൽ നീരുവെക്കുക തുടങ്ങിയവ ഹൈപോതൈറോയ്ഡിസത്തിെൻറ ലക്ഷണങ്ങളാകാം. എന്നാൽ, ഹോർമോണിെൻറ അളവ് വളരെ കുറയുമ്പോൾ (severe thyroidism) ഹൃദയമിടിപ്പ് കുറയുക, ഹൃദയാഘാതം, ഹൃദയത്തിെൻറ മസിലിന് ബലക്ഷയം, ശ്വാസകോശത്തിലും ഹൃദയത്തിെൻറ ചുറ്റും വെള്ളം നിറയുക എന്നിവ ഉണ്ടാകാം.
ഹൈപർതൈറോയിഡിസം
തൈറോയിഡ് ഹോർമോണുകൾ ക്രമാതീതമായി ഉൽപാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. ഇതിനെ ഓവർ ആക്ടിവ് തൈറോയിഡ് എന്നും പറയുന്നു. ഹൈപർതൈറോയിഡിസം രണ്ടു വിധത്തിലുണ്ട്- പ്രൈമറി ഹൈപർതൈറോയിഡിസം, സെക്കൻഡറി ഹൈപർതൈറോയിഡിസം.
തൈറോയിഡൈറ്റിസ്
തൈറോയിഡ് ഗ്രന്ഥിയുടെ വീക്കത്തെയാണ് തൈറോയിഡൈറ്റിസ് എന്നു പറയുന്നത്. ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയുടെ അപാകതകൊണ്ടോ തൈറോയിഡ് ഗ്രന്ഥിക്കുണ്ടാകുന്ന ആഘാതംകൊണ്ടോ ബാക്ടീരിയ, വൈറസ് മുതലായ സൂക്ഷ്മജീവികളുടെ പ്രവർത്തനംകൊണ്ടോ ആണ് സാധാരണയായി തൈറോയിഡൈറ്റിസ് ഉണ്ടാകുന്നത്. തൈറോയിഡ് ഗ്രന്ഥിക്കെതിരായി ആൻറിബോഡികൾ ശരീരം വികസിപ്പിക്കുന്നതാണ് ചിലതരം തൈറോയിഡൈറ്റിസിന് കാരണം. ഈ അസുഖം ബാധിച്ചാൽ തുടർസമയത്ത് ഹൈപർ തൈറോയിഡിസവും പിൽക്കാലത്ത് ഹൈപോ തൈറോയിഡിസവും ഉണ്ടാകും.
തൈറോയിഡ് ഗ്രന്ഥിയുടെ മുഴകൾ
തൈറോയിഡ് ഗ്രന്ഥിയുടെ മുഴകൾ ഒന്നോ അതിലധികമോ ഉണ്ടാകാം. ഇത് അർബുദം ഉള്ളവയോ അല്ലാത്തതോ ആകാം. തൈറോയിഡ് ഗ്രന്ഥികളിൽ മുഴകളുള്ളവരിൽ ഹോർമോണിെൻറ അളവ് കൂടുകയോ കുറയുകയോ ചെയ്യാം.
രോഗനിർണയം
രോഗനിർണയത്തിനുവേണ്ടി രക്തപരിശോധന, അൾട്രാ സൗണ്ട് സ്കാനിങ്, ഫൈൻ നീഡ്ൽ ആസ്പിറേഷൻ സൈറ്റോളജി (FNAC) തുടങ്ങിയവ അത്യാവശ്യമാണ്. T3, T4, TSH എന്നീ ഹോർമോണുകളുടെ അളവ് പരിശോധിക്കുന്നതുവഴി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിർണയിക്കാനാകും.
അൾട്രാസൗണ്ട് സ്കാനിങ് ചെയ്യുന്നതുമൂലം മുഴകളുടെ എണ്ണവും അളവും അറിയാൻ സാധിക്കുന്നു. അതിലുപരി ഈ മുഴകളുടെ അവസ്ഥ (solid or cystic) മനസ്സിലാക്കാൻ സാധിക്കുന്നു. ഫൈൻ നീഡ്ൽ ആസ്പിറേഷൻ സൈറ്റോളജി ചെയ്യുമ്പോൾ ഒരു കനംകുറഞ്ഞ സൂചി കടത്തിവിട്ട്, അതിലെ കോശങ്ങൾ എടുത്ത് പരിശോധിക്കാൻ സാധിക്കുന്നു. ഈ കോശങ്ങളിൽ അർബുദം ഉണ്ടോ എന്ന് ഒരു പത്തോളജി ഡോക്ടറുടെ സഹായത്താൽ മനസ്സിലാക്കാൻ സാധിക്കുന്നു.
ചികിത്സരീതി
മൂന്നു തരത്തിലുള്ള ചികിത്സരീതികൾ തൈറോയിഡ് രോഗത്തിനുണ്ട് -മരുന്നുകൊണ്ടുള്ള ചികിത്സരീതി, ശസ്ര്തക്രിയ രീതി, റേഡിയോ അയഡിൻ ചികിത്സ. ഇത് നിർണയിക്കുന്നത് പരിശോധനകളിലൂടെ രോഗത്തിെൻറ അവസ്ഥ നിർണയിച്ചതിനു ശേഷമാണ്.
മരുന്നുകൊണ്ടുള്ള ചികിത്സരീതി
ഹോർമോൺ കുറയുന്നത് മൂലമുണ്ടാകുന്ന ഹൈപോതൈറോയിഡിസം മരുന്നുകൾകൊണ്ട് (thyroxine) ചികിത്സിക്കാവുന്നതാണ്. ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായമനുസരിച്ച് മരുന്നിെൻറ അളവ് ക്രമപ്പെടുത്തേണ്ടതാണ്.
ഹോർമോൺ കൂടുന്ന ഹൈപർതൈറോയിഡിസം മരുന്നുകൾകൊണ്ട് ചികിത്സിക്കാം. എന്നാൽ, മുഴകളുള്ള ഗ്രന്ഥികൾ (toxic nodular goiter) മരുന്നുകൾകൊണ്ട് ചികിത്സിച്ചശേഷം ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
ശസ്ത്രക്രിയ രീതി
തൈറോയിഡ് ഗ്രന്ഥിയിൽ മുഴകൾ ഉണ്ടെങ്കിൽ അവ മരുന്നുകൊണ്ട് ചികിത്സിക്കാൻ സാധിക്കുകയില്ല. ഇൗ മുഴകൾ ഒന്നോ അതിലധികമോ കാണാൻ സാധിക്കും. ഒരു മുഴ മാത്രമാണെങ്കിൽ, ഒന്നിലധികം മുഴകൾ ഉള്ളതിനെക്കാൾ അർബുദത്തിന് സാധ്യത കൂടുതലാണ്. തൈറോയിഡ് ഗ്രന്ഥിയിൽ ഒരു മുഴ മാത്രമേ ഉള്ളൂവെങ്കിൽ ഗ്രന്ഥിയുടെ ആ ഭാഗം മാത്രം ശസ്ത്രക്രിയയിൽ കൂടി നീക്കംചെയ്താൻ മതിയാകും (Hemithyroidectomy). രണ്ടു ഭാഗങ്ങളിലും മുഴകൾ ഉെണ്ടങ്കിലോ കോശങ്ങളിൽ അർബുദത്തിെൻറ സാധ്യത കാണുകയോ ചെയ്യുകയാണെങ്കിൽ തൈറോയിഡ് ഗ്രന്ഥി പൂർണമായും നീക്കംചെയ്യേണ്ടതാണ് (total thyroidectomy). ഇൗ ശസ്ത്രക്രിയ രണ്ടുരീതിയിൽ ചെയ്യാൻ സാധിക്കും. ഒന്നാമതായി കഴുത്തിനു താഴെയായി നീളത്തിൽ ഒരു മുറിവുണ്ടാക്കി, അതിൽ കൂടി തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്യാൻ സാധിക്കും (open thyroidectomy). രണ്ടാമതായി താക്കോൽദ്വാര ശസ്ത്രക്രിയ (endoscopic thyroidectomy).
എൻഡോസ്കോപിക് തൈറോയിഡക്ടമി
തൈറോയിഡ് ഗ്രന്ഥി നീക്കംചെയ്യാനുള്ള ഏറ്റവും നൂതന ശസ്ത്രക്രിയയാണ് താക്കോൽദ്വാര ശസ്ത്രക്രിയ. സൂക്ഷ്മമായ ഉപകരണങ്ങളും ടെലിസ്കോപ്പും ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയാണിത്. കൈക്കുഴിയിലും നെഞ്ചിലും ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കിയാണ് ചെയ്യുന്നത്. ടെലിസ്കോപ് ദ്വാരം വഴി തൈറോയിഡ് ഗ്രന്ഥിയെ നിരീക്ഷിച്ച് ദ്വാരം വഴി ഉപകരണങ്ങൾ ഇറക്കി തൈറോയിഡ് ഗ്രന്ഥിയെ നീക്കംചെയ്യുന്നു. ഇത് തികച്ചും മുറിവ് കാണാത്തതും വേദനരഹിതവുമാണ്. തുറന്നുള്ള തൈറോയിഡ് ശസ്ത്രക്രിയയുമായി (open thyrodectomy) എൻഡോസ്കോപിക് തൈറോയിഡക്ടമി താരതമ്യം ചെയ്യുമ്പോൾ കഴുത്തിൽ പാട് (scar) ശേഷിക്കുകയില്ല.
റേഡിയോ അയഡിൻ ചികിത്സ
റേഡിയോ അയഡിൻ ചികിത്സ (l^131) രണ്ടു തരത്തിൽ. ഹൈപർതൈറോയിഡിസമുള്ള രോഗികൾക്ക് ശസ്ത്രക്രിയ സാധിക്കുന്നില്ല എങ്കിൽ ഈ രീതി തിരഞ്ഞെടുക്കാം. തൈറോയിഡ് ഗ്രന്ഥിയുടെ അർബുദത്തിനുള്ള ശസ്ത്രക്രിയക്കുശേഷം ശേഷിച്ച കോശങ്ങൾക്കുവേണ്ടിയും ഈ ചികിത്സരീതി തിരഞ്ഞെടുക്കാം. ഇത്തരം ചികിത്സരീതി ഗർഭിണികളിലും കുട്ടികളിലും പാടില്ല.
തൈറോയിഡ് ഗ്രന്ഥിയുടെ അസുഖങ്ങൾ ഇന്ന് സർവസാധാരണമാണെങ്കിലും പ്രാരംഭത്തിൽ കണ്ടുപിടിക്കുകയും വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിൽ ഉചിതമായ ചികിത്സ നൽകുകയും ചെയ്യുകയാണെങ്കിൽ ഇതിനെ വലിയ ഒരു ആരോഗ്യ പ്രശ്നമായി കണക്കാക്കേണ്ടതില്ല.
തയാറാക്കിയത്:ഡോ. ചെറിയാൻ മാത്യു
ചീഫ് കൺസൾട്ടൻറ് സർജൻ
ലാപ്രോസ്കോപിക് ആൻഡ്
ബാരിയാട്രിക് സർജൻ
മുത്തൂറ്റ് ഹെൽത്ത്കെയർ
കോഴഞ്ചേരി, പത്തനംതിട്ട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.