ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി. കഴുത്തിൽ ആഡംസ് ആപ്പിളിനു തൊട്ടു കീഴിലായി ചിത്രശലഭത്തിെൻറ രൂപത്തിൽ കാണുന്ന ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്ന തൈറോയ്ഡ് ഹോർമോണിെൻറ ഉൽപാദനമാണ് ഇവയുടെ ധർമം. തൈറോക്‌സിൻ, കാൽസിടോണിൻ എന്നീ ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്നത്. ശരീരത്തിനാവശ്യമായ ഊർജ്ജം ഉൽപാദിപ്പിക്കുന്ന ജൈവരാസ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതാണ് തൈറോയ്ഡ് ഹോർമോണിെൻറ പ്രധാനജോലി. ശരീരകോശങ്ങളുടെ വിഘടനയും വളർച്ചയും നിയന്ത്രിക്കുന്നതും നമുക്ക് ഉന്മേഷവും ഊർജസ്വലതയും നൽകുന്നതും തൈറോയ്ഡ് ഹോർമോണുകളാണ്.
തൈറോയ്ഡിെൻറ പ്രവർത്തനം ശരിയായി നടക്കുന്നില്ലെങ്കിൽ അത് വിവിധ തരത്തിൽ ആരോഗ്യത്തെ ബാധിക്കും. തൈറോയ്ഡ് കൂടുതൽ ഹോർമോൺ ഉത്പാദിപ്പിക്കുകയോ േവണ്ടത്ര ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്താലും ആരോഗ്യത്തിന് ദോഷകരമാണ്.
ഹൈപ്പർ തൈറോയിഡിസം
തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിലേറെ പ്രവർത്തിക്കുന്നതാണ് ഹൈപ്പർ തൈറോയ്ഡിസം. ആവശ്യത്തിലേറെ പ്രവർത്തിക്കുന്നതു മൂലം കൂടുതൽ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. കൂടുതൽ പ്രവർത്തിക്കുന്നതു മൂലം ഗ്രന്ഥി വലുതായി കാണപ്പെടുന്നതിനും ഇടയാക്കുന്നു. ഇരുപത് വയസ് മുതല്‍ അമ്പത് വയസുവരെയുള്ള സ്ത്രീകളിലാണ് ഇൗ പ്രശ്നം കൂടുതലായി കാണുന്നത്.
കൂടുതൽ തൈറോയ്ഡ് ഹേർമോൺ ഉത്പാദനം മൂലം അസ്വസ്ഥത, പരിഭ്രമം, കൂടിയ ഹൃദയ സ്പന്ദനം, പെെട്ടന്ന് ദേഷ്യം പിടിക്കുക, കൂടിയ വിയർപ്പ്, വിറയൽ, ഉത്കണ്ഠ, ഉറക്കക്കുറവ്, മുടിയും നഖവും പെെട്ടന്ന് പൊട്ടുക, പേശികൾക്ക് ബലക്കുറവ്, ഭാരം കുറയുക, ഉന്തിയ കണ്ണുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവപ്പെടും.
ഹൈപ്പോ തൈറോയ്ഡിസം
ഹൈപ്പർ ൈതറോയ്ഡിെൻറ നേരെ എതിരാണ് ഹൈപ്പോ ൈതറോയിഡ്. സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ പ്രധാനമാണ് ഹൈപ്പോതൈറോയ്ഡിസം. നാൽപത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ഗർഭകാലവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളിൽ ഹൈപ്പോതൈറോയ്ഡ് പ്രശ്‌നങ്ങൾ പലപ്പോഴും തലപൊക്കുക.
തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്. തളർച്ച, വിഷാദം, ശരീരോഷ്മാവിലുണ്ടാകുന്ന കുറവ്, അമിതമായി തടിക്കുക, ചർമ്മം വരണ്ടു പോകുക, മുടികൊഴിച്ചിൽ, മുഖവും കൈകാലുകളും ചീർത്തുവരിക, മണവും രുചിയും മനസിലാക്കാൻ സാധിക്കാതെ വരിക, ഹൃദയമിടിപ്പിലുണ്ടാകുന്ന ഗണ്യമായ കുറവ്, മലബന്ധം, ഓർമ്മക്കുറവ്, ശ്രദ്ധയില്ലായ്മ, പരുപരുത്ത ശബ്ദം, ക്രമം തെറ്റിയും അമിത രക്തസ്രാവത്തോടു കൂടിയും ഉണ്ടാകുന്ന ആർത്തവം, പേശികളിലെ വേദന, വന്ധ്യത, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയെല്ലാം ഹൈപ്പോ തൈറോയ്ഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളാണ്.
ചെറുപ്പക്കാരായ സ്ത്രീകളില്‍ ഈ രോഗം വന്ധ്യതയ്ക്കും ഗര്‍ഭച്ഛിദ്രത്തിനും കാരണമാവാറുണ്ട്. ഈ രോഗം കുട്ടികളില്‍ ചിലപ്പോള്‍ ജന്മനാ കാണപ്പെടാറുണ്ട്. അങ്ങനെയുള്ള കുട്ടികളില്‍ മലബന്ധമാവും പ്രധാനലക്ഷണം.
രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താം. കൃത്രിമ തൈറോയ്ഡ് ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഹൈപ്പര്‍ തൈറോയ്ഡിസം ചികിത്സിക്കേണ്ടത്. ഈ മരുന്ന് ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവരും. ഇടക്കിടെ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍നില പരിശോധിച്ച് മരുന്നിെൻറ ഡോസ് ക്രമപ്പെടത്തുകയും വേണം. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ചികിത്സകൾ സ്വീകരിക്കുക.
ഗോയിറ്റർ
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോണിെൻറ അഭാവത്തിൽ തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയാണ് സിംപിൾ ഗോയിറ്റർ (തൊണ്ടമുഴ). പൊതുവേ ആഹാരത്തിൽ നിന്നു ലഭിക്കുന്ന അയഡിെൻറ അഭാവമാണ് ഈ രോഗത്തിന് കാരണം. കാബേജ്, കോളിഫ്ളവര്‍ എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നത് അയഡിെൻറ കുറവിന് കാരണമാവാം. അയഡിെൻറ അഭാവം നികത്താൻ കടൽ മത്സ്യങ്ങൾ, അയഡിൻ ചേർന്ന ഉപ്പ് എന്നിവ ഉപയോഗിക്കാം.
തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തവിട് കളയാതെ ധാന്യങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉൾപെടുത്തണം. കഞ്ഞി വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍ വെള്ളം ഇവയും ഉള്‍പ്പെടുത്താം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെറുപയര്‍ കറിയാക്കിയോ സൂപ്പാക്കിയോ കഴിക്കുന്നത് തൈറോയ്ഡ് രോഗങ്ങളെ അകറ്റും. കാബേജ്, ബ്രോക്കോളി, കോളിഫ്ലവര്‍ തുടങ്ങിയവ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവ സ്ഥിരമായി ഉപയോഗിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.