ശ്വാസകോശം സ്പോഞ്ചു പോലെയാണ്; എങ്ങനെ ശ്വാസകോശത്തെ സംരക്ഷിക്കാം

ആഘോഷങ്ങൾ അനവധിയാണ്. എന്നാൽ പലതരത്തിലുളള ആരോഗ്യ പ്രശ്നങ്ങൾക്കും ഈ സന്തോഷ വേളകൾ കാരണമാകാറുണ്ട്. വായു മലിനീകരണത്തിന്‍റെ ഫലമായി ചുമ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നമുക്കിടയിൽ വർധിച്ചു വരുന്നു. വിവിധങ്ങളായ ഉത്സവാഘോഷങ്ങൾ നമ്മുടെ ശ്വാസകോശ പ്രവർത്തനത്തെ വലിയ രീതിയിലാണ് ബാധിക്കുന്നത്.

ചില പ്രതിരോധ മാർഗങ്ങൾ പാലിച്ചാൽ ആരോഗ്യകരമായ ജീവിതം നമുക്ക് നയിക്കാനാകും. ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനുള്ള ചില മാർഗങ്ങൾ പരിചയപ്പെടുത്തുകയാണ് സർജറി വിഭാഗം വിദഗ്ദനായ ഡോ. മനീഷ് ജജോദിയ.

1. പൊടിപടലങ്ങൾ ശ്വാസകോശത്തിൽ ചെല്ലുന്നത് ഒഴിവാക്കുക, മാസ്ക് ധരികുന്നത് ശീലമാക്കുക. പൊടിയും തണുപ്പും ആസ്ത്മയ്ക്ക് കാരണമാകുന്നു.

2. അന്തരീക്ഷ വായുവിന്‍റെ ഗുണനിലനാരം നിരീക്ഷിക്കുക: എ.ക്യു.ഐ (എയർ ക്വാളിറ്റി ഇൻഡക്സ്) മോശമാകുമ്പോൾ പുറത്ത് പോകുന്നത് ഒഴിവാക്കുക. Plume Labs, Air Matters, Airlief തുടങ്ങിയ നിരവധി ആപ്പുകൾ വഴിയോ വെബ്സൈറ്റുകൾ വഴിയോ നിങ്ങൾക്ക് AQI മനസിലാക്കാം. ഓട്ടം, സൈക്ലിങ് തുടങ്ങിയ ഔട്ട്ഡോർ ആക്ടിവിറ്റികൾ പ്ലാൻ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

3. ഹ്യുമിഡിഫയറുകളും എയർ പ്യൂരിഫയറുകളും ഉപയോഗിക്കുക: നിങ്ങളുടെ നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മോശമാണെങ്കിൽ, HEPA ഫിൽട്ടറുകൾ അടങ്ങിയ പ്യൂരിഫയറുകളും ഹ്യുമിഡിഫയറുകളും വീടുകളിൽ ഉപയോഗിക്കാം.

4. മൂക്കും വായും മൂടി സംരക്ഷിക്കുക: നിങ്ങളുടെ വായ മറയ്ക്കാൻ ഒരു തുണി അല്ലെങ്കിൽ സ്കാർഫ് ഉപയോഗിക്കുക. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെങ്കിൽ, മരുന്നുകൾ കഴിക്കാൻ മറക്കരുത്. ആവശ്യമുള്ളപ്പോൾ എമർജൻസി ഇൻഹേലറുകൾ കയ്യിൽ കരുതുക.

5. പുകവലി പൂർണമായും ഒഴിവാക്കുക, ഇത് ശ്വാസകോശത്തെ അപകടത്തിലാക്കുന്നതിൽ പ്രധാനിയാണ്.

Tags:    
News Summary - Tips to protect your lungs during the festive season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.